x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ പി​ന്നീ​ട് തി​രി​ച്ചു​ക​യ​റി; ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഓ​സീ​സ് പൊ​രു​തു​ന്നു

സ്പോർട്സ് ഡെസ്ക്
Published: August 15, 2026 05:12 PM IST | Updated: August 15, 2026 05:15 PM IST

ബം​ഗ്ലാ​ദേ​ശ് ഓ​സ്ട്രേ​ലി​യ ഒ​ന്നാം ടെ​സ്റ്റി​ൽ നി​ന്ന്.

ഡാ​ർ​വി​ൻ: ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ആ​ദ്യ ടെ​സ്റ്റി​ൽ തി​രി​ച്ചു​വ​ര​വി​നാ​യി ഓ​സ്ട്രേ​ലി​യ പൊ​രു​തു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 228 റ​ൺ​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ ഓ​സ്ട്രേ​ലി​യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 161 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. ബം​ഗ്ലാ​ദേ​ശി​ന്‍റെ ലീ​ഡ് മ​റി​ക​ട​ക്കാ​ൻ ഓ​സീ​സി​ന് ഇ​നി 67 റ​ൺ​സ് കൂ​ടി വേ​ണം. 

കാ​മ​റൂ​ൺ ഗ്രീ​ൻ (43), അ​ല​ക്സ് ക്യാ​രി (19) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ഓ​സ്ട്രേ​ലി​യ ത​ക​ർ​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. സ്കോ​ർ 37ൽ ​എ​ത്തി​യ​പ്പോ​ഴേ​ക്കും ജേ​ക്ക് വെ​ത​ർ​ലാ​ൻ​ഡ് (0), ട്രാ​വി​സ് ഹെ​ഡ് (17) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ഇ​രു​വ​രെ​യും ഹ​സ​ൻ മ​ഹ്മൂ​ദ് ബൗ​ൾ​ഡാ​ക്കു​ക​യാ​യി​രു​ന്നു. 

പി​ന്നാ​ലെ മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ (31), സ്റ്റീ​വ​ൻ സ്മി​ത്ത് (44) എ​ന്നി​വ​രെ​യും ഓ​സീ​സി​ന് ന​ഷ്ട​മാ​യി. ഹ​സ​ൻ മ​ഹ്മൂ​ദ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. നേ​ര​ത്തെ ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 198 നെ​തി​രെ ബം​ഗ്ലാ​ദേ​ശ് 426 റ​ൺ​സാ​ണ് നേ​ടി​യ​ത്. ഇ​തോ​ടെ 228 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡും ബം​ഗ്ലാ ക​ടു​വ​ക​ൾ സ്വ​ന്ത​മാ​ക്കി. 

ത​ൻ​സി​ദ് ഹ​സ​ൻ ത​മീം (101), ന​ജ്മു​ൽ ഹൊ​സൈ​ൻ ഷാ​ന്റോ (84), മെ​ഹി​ദി ഹ​സ​ൻ മി​റാ​സ് (65) എ​ന്നി​വ​രു​ടെ മി​ക​ച്ച ബാ​റ്റി​ങ്ങാ​ണ് ബം​ഗ്ലാ​ദേ​ശി​നെ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത്.

Tags : Australia Bangladesh Cricket

Recent News

Corehub Up