x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്തോനേഷ്യയെ വിറപ്പിച്ച ഭൂകന്പത്തിൽ മരണം 38 ആയി; അതിശക്തമായ തുടർച്ചലനങ്ങൾ പിന്നാലെ

വെബ് ഡെസ്ക്
Published: August 15, 2026 06:24 PM IST | Updated: August 15, 2026 06:25 PM IST

ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലുണ്ടായ ഭൂകന്പത്തിൽ തകർന്ന കെട്ടിടം.


ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ അതിശക്ത ഭൂകന്പത്തിൽ മരണം 38 ആയി ഉയർന്നു. ശനിയാഴ്ച പുലർച്ചെ കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലുണ്ടായ ഭൂകന്പം വ്യാപകമായ നാശനഷ്ടങ്ങൾക്കും കാരണമായി. റിക്‌ടർ സ്കെയിലിൽ 777 തീവ്രതയാണ് ഭൂകന്പം രേഖപ്പെടുത്തിയത്.
തെരച്ചിൽ തുടരുന്തോറും മരണസംഖ്യ ഉയരുകയാണെന്നാണ് ഇന്തോനേഷ്യൻ വൃത്തങ്ങൾ അറിയിച്ചത്. ഒട്ടേറെപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. കെട്ടിടങ്ങൾ നശിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും മൂന്നു മണിക്കൂറിനുശേഷം പിൻവലിച്ചു.
അതിശക്തമായ തുടർച്ചലനങ്ങളും മേഖലയിൽ അനുഭവപ്പെട്ടു. ഒരു ചലനം 6.1 തീവ്രത രേഖപ്പെടുത്തി.
ഇതിനിടെ വടക്കൻ സുമാത്രയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകന്പമുണ്ടായി. ഇതിൽ നാശനഷ്ടമോ ആളപായമോ ഉള്ളതായി റിപ്പോർട്ടില്ല.

K-Rail Survey K-Rail Survey K-Rail Survey

Tags : earthquake Indonesia

Recent News

Corehub Up