x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലബനനിൽ ഇസ്രേലി വ്യോമാക്രമണം; ഒന്പതു പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: August 15, 2026 06:39 PM IST | Updated: August 15, 2026 07:13 PM IST

ഇസ്രേലി വ്യോമാക്രമണം ഉണ്ടായ സ്ഥലത്ത് തെരച്ചിൽ നടക്കുന്നു.

 

 


ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ മൂന്നു പേർ കുട്ടികളാണ്.
ശനിയാഴ്ച പുലർച്ചെ അൻസാർ എന്ന ഗ്രാമത്തിലെ ഒരു വീടിനെ ലക്ഷ്യമിട്ട ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ള കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി സൈന്യം അവകാശപ്പെട്ടു.
ജൂണിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ലബനനും ഇസ്രയേലും തമ്മിൽ സമാധാനധാരണയ്ക്കു സമ്മതിച്ച ശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും മാരക ആക്രമണങ്ങളിലൊന്നാണിത്

Tags : israel lebanon Hezbollah iran

Recent News

Corehub Up