Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hezbollah

ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധം; ലബനനിൽ സംഭവിച്ചത് കോടികളുടെ നാശം, 17,000ലേറെ വീടുകൾക്കു കേടുപാടുകൾ, തകർന്നടിഞ്ഞത് അതിർത്തി ഗ്രാമങ്ങൾ

ദുബായ്: ഇസ്രയേലും ഹി​സ്ബു​ള്ള​യും ത​മ്മിലുള്ള ശ​ക്ത​മാ​യ ആക്രമണങ്ങളിൽ ലെബനനിൽ കോടികളുടെ നാശം സംഭവിച്ചതായി റിപ്പോർട്ട്. തെ​ക്ക​ൻ ലെ​ബ​ന​നി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്കു മാ​ത്രം ഏ​ക​ദേ​ശം 138 കോ​ടി ഡോ​ള​റിന്‍റെ നാ​ശമു​ണ്ടാ​യ​താ​യി യു​എ​ൻ ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ടിൽ പറയുന്നു. യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഡെ​വ​ല​പ്‌​മെന്‍റ് പ്രോ​ഗ്രാ​മും (യു​എ​ൻ​ഡി​പി) ലെ​ബ​ന​ൻ സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഫോ​ർ സ​യന്‍റ​ഫി​ക് റി​സ​ർ​ച്ചും (സി​എ​ൻ​ആ​ർ​എ​സ്) സം​യു​ക്ത​മാ​യി പു​റ​ത്തു​വി​ട്ട പ​ഠ​ന റി​പ്പോ​ർ​ട്ടി​ലാ​ണ് കോടികളുടെ നഷ്ടങ്ങളെക്കുറിച്ച് വിവരിക്കുന്നത്.

ഏ​പ്രി​ലി​ൽ വ​രെ​യു​ള്ള ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളുടെ അടിസ്ഥാനത്തിലാണ് റി​പ്പോ​ർ​ട്ട് തയാ​റാ​ക്കി​യ​ത്. തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ആ​കെ 11,095 കെ​ട്ടി​ട​ങ്ങ​ൾ പൂ​ർണ​മാ​യും നശിച്ചു. 17,891 പാ​ർ​പ്പി​ടസമുച്ചയങ്ങളെ നേ​രി​ട്ട് ബാ​ധി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നു​പു​റ​മെ 2,242 കെ​ട്ടി​ട​ങ്ങ​ൾ​ക്കു ഭാ​ഗി​ക​മാ​യ നാ​ശവും 9,311 കെ​ട്ടി​ട​ങ്ങ​ൾ​ക്കു ചെ​റി​യ രീ​തി​യി​ലു​ള്ള കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ​ന​ഷ്ട​ങ്ങ​ൾ ​ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ യ​ഥാ​ർഥ ന​ഷ്ടം ഇ​തി​ലും കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

യുഎസ്-ഇ​റാ​ൻ സമാധാന ച​ർ​ച്ച​ക​ളെത്തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ത​ങ്ങ​ളു​ടെ ത​ക​ർ​ന്ന വീ​ടു​കളിലേക്കു നി​ര​വ​ധി ആ​ളു​ക​ൾ തി​രി​ച്ചെ​ത്താ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ള്ള മ​ട​ക്കം ത​ത്കാ​ലം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ലെ​ബ​ന​ൻ സൈ​ന്യം ജ​ന​ങ്ങ​ൾ​ക്കു മുന്നറിയിപ്പുനൽകിയിട്ടുണ്ട്.

മാ​ർ​ച്ച് മു​ത​ൽ ആ​രം​ഭി​ച്ച ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ലെ​ബ​ന​നി​ൽ ഇ​തു​വ​രെ 4,100-ലേറെ ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം പേർക്കു വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് ലെ​ബ​ന​ൻ ഔ​ദ്യോ​ഗി​കവൃ​ത്ത​ങ്ങ​ളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

International

ഹി​സ്ബു​ള്ള​യെ ത​ള്ളി ലെ​ബ​ന​ൻ പ്ര​സി​ഡ​ന്‍റ്; "രാ​ജ്യ​ത്തെ യു​ദ്ധ​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​ത് രാ​ജ്യ​ദ്രോ​ഹം"

ബെ​യ്‌​റൂ​ട്ട്: ലെ​ബ​ന​നെ യു​ദ്ധ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​വ​ർ രാ​ജ്യ​ദ്രോ​ഹ​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ലെ​ബ​ന​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഔ​ൺ. ഹി​സ്ബു​ള്ള​യെ ല​ക്ഷ്യം വെ​ച്ചാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റി​ന്‍റെ ഈ ​ക​ടു​ത്ത പ​രാ​മ​ർ​ശം. ഇ​സ്ര​യേ​ലു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​ത് ഹി​സ്ബു​ള്ള​യു​മാ​യു​ള്ള സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

1949-ലെ ​ഉ​ട​മ്പ​ടി​ക്ക് സ​മാ​ന​മാ​യി ഇ​സ്ര​യേ​ലു​മാ​യു​ള്ള യു​ദ്ധാ​വ​സ്ഥ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് താ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഔ​ൺ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് അ​പ​മാ​ന​ക​ര​മാ​യ ഒ​രു ക​രാ​റി​നും താ​ൻ വ​ഴ​ങ്ങി​ല്ലെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ എ​തി​ർ​ക്കു​ന്ന ഹി​സ്ബു​ള്ള​യു​ടെ നി​ല​പാ​ടി​നെ അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

 

International

ല​ക്ഷ്യം ഹി​സ്ബു​ള്ള​യെ നി​രാ​യു​ധീ​ക​രി​ക്കു​ക; ല​ബ​ന​നു​മാ​യി ച​ർ​ച്ച​യാ​കാ​മെ​ന്ന് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ജെ​റു​സ​ലേം: ഇ​സ്ര​യേ​ൽ-​ലബ​ന​ൻ സം​ഘ​ർ​ഷ​ത്തി​ൽ ച​ർ​ച്ച​യാ​കാ​മെ​ന്ന് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ലെ​ബ​ന​ൻ സ​ർ​ക്കാ​രു​മാ​യി എ​ത്ര​യും വേ​ഗം ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സാ​യു​ധ സം​ഘ​ട​ന​യാ​യ ഹി​സ്ബു​ള്ള​യെ നി​രാ​യു​ധീ​ക​രി​ക്കു​ക എ​ന്ന​തി​നാ​ണ് ച​ർ​ച്ച​യി​ൽ ഇ​സ്ര​യേ​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. ച​ർ​ച്ച ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ മ​ന്ത്രി​സ​ഭ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അ​റി​യി​ച്ചു.

ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ബെ​യ്റൂ​ട്ടി​നെ സൈ​നി​ക​മു​ക്ത​മാ​ക്കാ​നു​ള്ള ലെ​ബ​ന​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തെ ഇ​സ്ര​യേ​ൽ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ലബ​ന​നി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​വാ​ഫ് സ​ലാം പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷെ​രീ​ഫു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​സ്ര​യേ​ൽ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യ​ത്.

International

മിഷിഗണിലെ സിനഗോഗ് ആക്രമണം: അക്രമിക്കു പ്രചോദനം ഹിസ്ബുള്ളയെന്ന് എഫ്ബിഐ

മി​​​ഷി​​​ഗ​​​ൺ: മി​​​ഷി​​​ഗ​​​ണി​​​ലെ സി​​​ന​​​ഗോ​​​ഗ് ആ​​​ക്ര​​​മി​​ച്ച​​യാ​​ൾ​​ക്ക് പ്ര​​ചോ​​ദ​​ന​​മാ​​യ​​ത് ഹി​​​സ്ബു​​​ള്ള​​​യെ​​​ന്ന് എ​​​ഫ്ബി​​​ഐ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞാ​​​ഴ്ച​​​യാ​​​ണു മി​​​ഷി​​​ഗ​​​ണി​​​ലെ സി​​​ന​​​ഗോ​​​ഗി​​​ലേ​​​ക്ക് അ​​​യ്മ​​​ൻ മു​​​ഹ​​​മ്മ​​​ദ് ഗ​​​സാ​​​ലി​​​യെ​​​ന്ന് വ്യ​​​ക്തി സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച ട്ര​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ന് പി​​​ന്നാ​​​ലെ പോ​​​ലീ​​​സു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഇ​​​യാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഇ​​​യാ​​​ളു​​​ടെ സ​​​ഹോ​​​ദ​​​ര​​​​ൻ ഹി​​​സ്ബു​​​ള്ള ക​​​മാ​​​ൻ​​​ഡ​​​റാ​​​ണെ​​​ന്ന് നേ​​​ര​​​ത്തെ ഇ​​​സ്ര​​​യേ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ന് പി​​​ന്നാ​​​ലെ എ​​​ഫ്ബി​​​ഐ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​യ്മ​​​ൻ മു​​​ഹ​​​മ്മ​​​ദ് ഗ​​​സാ​​​ലി​​​യു​​​ടെ ഹി​​​സ്ബു​​​ള്ള ബ​​​ന്ധം വ്യ​​​ക്ത​​​മാ​​​യ​​​ത്.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് തൊ​​​ട്ടു​​​മു​​​മ്പ് അ​​​യ്മ​​​ൻ ഒ​​​രു​​​ വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു. പ​​​റ്റു​​​ന്ന​​​ത്ര ജൂ​​​ത​​​​രെ താ​​​ൻ കൊ​​​ല്ലു​​​മെ​​​ന്ന് വീ​​​ഡി​​​യോ​​​യി​​​ൽ ഇ​​​യാ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് എ​​​ഫ്ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. 2011-ൽ ​​​ല​​​ബ​​​ന​​​നി​​​ൽ​​നി​​​ന്ന് കു​​​ടി​​​യേ​​​റി യു​​​എ​​​സി​​​ലെ ഡി​​​യ​​​ർ​​​ബോ​​​ൺ ഹൈ​​​റ്റ്‌​​​സി​​​ൽ താ​​​മ​​​സ​​​മാ​​​ക്കി​​​യ വ്യ​​​ക്തി​​​യാ​​​ണ് അ​​​യ്മ​​​ൻ.

മാ​​​ർ​​​ച്ച് 12-നാ​​​ണ് ആ​​​ക്ര​​​മ​​​ണം സി​​​ന​​​ഗോ​​​ഗി​​​ന് നേ​​​രെ ആ​​​ക്ര​​​ണ​​മു​​​ണ്ടാ​​​യ​​​ത്. വ​​​ൻ​​​തോ​​​തി​​​ൽ സ്‌​​​ഫോ​​​ട​​​ക വ​​​സ്തു​​​ക്ക​​​ളും ക​​​ത്തു​​​ന്ന ദ്രാ​​​വ​​​ക​​​ങ്ങ​​​ളും ക​​​യ​​​റ്റി​​​വ​​​ന്ന ട്ര​​​ക്ക് സി​​​ന​​​ഗോ​​​ഗി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു സു​​​ര​​​ക്ഷാ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

പു​​​ക​​​ശ്വ​​​സി​​​ച്ച മു​​​പ്പ​​​തോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഹി​​​സ്ബു​​​ള്ള​​​യെ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യി അ​​​മേ​​​രി​​​ക്ക ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

International

ലബനനിൽ മരണം 1,000 പിന്നിട്ടു

ബെ​​​യ്റൂ​​​ട്ട്: ല​​​ബ​​​ന​​​നി​​​ൽ ഇ​​​റാ​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രു​​​ടെ താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​സ്ര​​​യേ​​​ൽ തു​​​ട​​​രു​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 1000 പി​​​ന്നി​​​ട്ടു.

പ​​​ത്തു ല​​​ക്ഷം പേ​​​ർ പ​​​ലാ​​​യ​​​നം ചെ​​​യ്തു. രാ​​​ജ്യ​​​ത്തെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 20 ശ​​​ത​​​മാ​​​ന​​​മാ​​​ണി​​​ത്. 500 ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ചെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു.

International

ഇസ്രയേൽ വ്യോമാക്രമണം; ലബനനിൽ 31 പേർ കൊല്ലപ്പെ‌ട്ടു

ദു​ബാ​യ്: ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 31 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 149 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ലും മ​റ്റ് തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

തെ​ക്ക​ൻ ല​ബ​ന​നി​ലാ​ണു ഭൂ​രി​ഭാ​ഗം പേ​രും കൊ​ല്ല​പ്പെ​ട്ട​ത്. ഇ​റാ​നെ​തി​രേ ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും ന​ട​ത്തു​ന്ന യു​ദ്ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന ഹി​സ്ബു​ള്ള​യ്ക്കെ​തി​രേ ല​ബ​നീ​സ് സ​ർ​ക്കാ​ർ രം​ഗ​ത്തു​വ​ന്നു. ഹി​സ്ബു​ള്ള​യു​ടെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് അ​റി​യി​ച്ച സ​ർ​ക്കാ​ർ ആ​യു​ധ​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ല​ബ​ന​നി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്തു​നി​ന്നു നൂ​റു​ക​ണ​ക്കി​നു പേ​ർ പ​ലാ​യ​നം ചെ​യ്തു. 2024ലെ ​ഇ​സ്ര​യേ​ൽ-​ഹി​സ്ബു​ള്ള യു​ദ്ധ​ത്തി​ൽ ല​ബ​ന​നി​ൽ പ​ത്തു ല​ക്ഷം പേ​ർ തെ​ക്ക​ൻ ഭാ​ഗ​ത്തു​നി​ന്നു പ​ലാ​യ​നം ചെ​യ്തി​രു​ന്നു.

ഇ​വ​രി​ൽ പ​ല​ർ​ക്കും നാ​ട്ടി​ൽ തി​രി​ച്ചെ​ത്താ​നാ​യി​ല്ല. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഹി​സ്ബു​ള്ള ഇ​സ്ര​യേ​ലി​ലേ​ക്ക് റോ​ക്ക​റ്റു​ക​ൾ വ​ർ​ഷി​ച്ച​ത്. ഇ​സ്ര​യേ​ൽ ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ൽ അ​ന്ന് നൂ​റു​ക​ണ​ക്കി​നു തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

International

ഹി​സ്ബു​ള്ള​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഇ​സ്ര​യേ​ൽ; ബെ​യ്റൂ​ട്ടി​ൽ ക​ന​ത്ത ബോം​ബാ​ക്ര​മ​ണം

ടെ​ൽ അ​വീ​വ്: ഹി​സ്ബു​ള്ള​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി ഇ​സ്ര​യേ​ൽ. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ആ​യ​ത്തു​ള്ള അ​ലി ഖ​മ​നി​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ ഹി​സ്ബു​ള്ള ഇ​സ്ര​യേ​ലി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ലെ​ബ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഇ​സ്ര​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ള്ള​യ്ക്ക് ക​ന​ത്ത​നാ​ശം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഹി​സ്ബു​ള്ള​യ്ക്കെ​തി​രെ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ഐ​ഡി​എ​ഫും അ​റി​യി​ച്ചി​രു​ന്നു. ഇ​സ്ര​യേ​ലി​ന് ഭീ​ഷ​ണി​യാ​കാ​നോ ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷം വ​രു​ത്താ​നോ ഹി​സ്ബു​ള്ള​യെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഐ​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി.

International

ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മാ​ക്കി മി​സൈ​ൽ ആ​ക്ര​മ​ണം; ഇ​റാ​നൊ​പ്പം ചേ​ർ​ന്ന് ഹി​സ്ബു​ള്ള​യും

ടെ​ൽ അ​വീ​വ്: യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നെ പി​ന്തു​ണ​ച്ച് ഹി​സ്ബു​ള്ള. ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ള മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ല​ബ​ന​നി​ൽ നി​ന്ന് മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ഇ​സ്ര​യേ​ൽ സേ​ന സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് ഹി​സ്ബു​ള്ള ലെ​ബ​ന​നി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് നി​ര​വ​ധി മി​സൈ​ലു​ക​ൾ തൊ​ടു​ത്തു​വെ​ന്നാ​ണ് ഐ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം.

ഹി​സ്ബു​ള്ള ഒ​പ്പം ചേ​ർ​ന്ന​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഹി​സ്ബു​ള്ള ഏ​റ്റെ​ടു​ത്തു. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌ കൊ​ല്ല​പ്പെ​ട്ട​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണി​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​സ്ര​യേ​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ലെ​ബ​ന​നി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ വ്യോ​മ​സേ​ന ത​ട​ഞ്ഞ​താ​യി ഐ​ഡി​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​താ​യും ഐ​ഡി​എ​ഫ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക നീ​ക്ക​ങ്ങ​ളി​ൽ ഹി​സ്ബു​ള്ള ഇ​ട​പെ​ട്ടാ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Latest News

Corehub Up