ജെറുസലേം: ഇസ്രയേൽ-ലബനൻ സംഘർഷത്തിൽ ചർച്ചയാകാമെന്ന് ബെഞ്ചമിൻ നെതന്യാഹു. ലെബനൻ സർക്കാരുമായി എത്രയും വേഗം ചർച്ചകൾ ആരംഭിക്കാനാണ് ലക്ഷ്യമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
സായുധ സംഘടനയായ ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതിനാണ് ചർച്ചയിൽ ഇസ്രയേൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ചർച്ച നടപടികളുമായി മുന്നോട്ട് പോകാൻ മന്ത്രിസഭയ്ക്ക് നിർദേശം നൽകിയതായി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബെയ്റൂട്ടിനെ സൈനികമുക്തമാക്കാനുള്ള ലെബനൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയിൽ അറിയിച്ചു.
ലബനനിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനായി പ്രധാനമന്ത്രി നവാഫ് സലാം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി ആശയവിനിമയം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ ചർച്ചയ്ക്ക് തയാറായത്.
Tags : Benjamin Netanyahu Hezbollah Lebanon israel