Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lebanon

ല​ബ​ന​നി​ൽ ആ​ക്ര​മ​ണം തു‌​ട​ർ​ന്ന് ഇ​സ്ര​യേ​ൽ

ബെ​​​​യ്റൂ​​​​ട്ട്: ല​​​​ബ​​​​ന​​​​നി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം തു‌​​​​ട​​​​ർ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ. ബെ​​യ്റൂ​​​​ട്ടി​​​​ന് തെ​​​​ക്ക് ഖ​​​​ൽ​​​​ദേ​​​​യി​​​​ലെ ഹൈ​​​​വേ​​​​യി​​​​ൽ കാ​​​​റി​​​​നു നേ​​​​ർ​​​​ക്കാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​ല്ലാ​​​​തെ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം. ല​​​​ക്ഷ്യം​​​​വ​​​​ച്ച​​​​യാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടോ​​​​യെ​​​​ന്ന് വ്യ​​​​ക്ത​​​​മ​​​​ല്ല. ല​​​​ബ​​​​ന​​​​നും ഇ​​​​സ്ര​​​​യേ​​​​ലും ത​​​​മ്മി​​​​ലു​​​​ള്ള ര​​​​ണ്ടാം ദി​​​​വ​​​​സ​​​​ത്തെ ച​​​​ർ​​​​ച്ച വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നു മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്ക് മു​​​​ന്പാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം.

അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ൽ ല​​​​ബ​​​​ന​​​​നു​​​​മാ​​​​യി ഇ​​​​സ്ര​​​​യേ​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച ക​​​​രാ​​​​റി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ബെ​​​​യ്റൂ​​​​ട്ടി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ​​​​പോ​​​​കു​​​​ന്ന​​​​താ​​​​യി ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ട്രം​​​​പി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​രാ​​​​റി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​​​സ്ര​​​​യേ​​​​ൽ ബെ​​​​യ്‌​​​​റൂ​​​​ട്ടി​​​​ന്‍റെ തെ​​​​ക്ക​​​​ൻ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കി​​​​ല്ലെ​​​​ന്നും ഹി​​​​സ്ബു​​​​ള്ള വ​​​​ട​​​​ക്ക​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​ൽ ന​​ട​​ത്തു​​ന്ന ആ​​​​ക്ര​​​​മ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നുമാണു ധാ​​​​ര​​​​ണ. ക​​​​രാ​​​​റി​​​​നു ശേ​​​​ഷം അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്ന് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ഹി​​​​സ്ബു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല.

എ​​​​ന്നാ​​​​ൽ, തെ​​​​ക്ക​​​​ൻ ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ട​​​​യ​​​​ർ, ന​​​​ബാ​​​​ത്തി​​​​യ എ​​​​ന്നീ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും പ​​​​രി​​​​സ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​ത്. ട​​​​യ​​​​റി​​​​ന് സ​​​​മീ​​​​പം ന​​​​ട​​​​ന്ന ര​​​​ണ്ട് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ല് സി​​​​റി​​​​യ​​​​ക്കാ​​​​രും ര​​​​ണ്ട് പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ളും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

പള്ളിയും ക്രിസ്ത്യൻ സ്കൂളും തകർന്നു

ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ള്ളി​​​യും ക്രി​​​സ്ത്യ​​​ൻ സ്കൂ​​​ളും ത​​​ക​​​ർ​​​ന്നു. ദ​​​ക്ഷി​​​ണ ല​​​ബ​​​ന​​​നി​​​ലെ നാ​​​ബാ​​​ത്തി​​​യെ പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​പ്പെ​​​ട്ട ജെ​​​യ്ദെ​​​റ്റ് മാ​​​ർ​​​ജെ​​​യൊ​​​നി​​​ലെ സെ​​​ന്‍റ് ജോ​​​ർ​​​ജ് ഗ്രീ​​​ക്ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പ​​​ള്ളി​​​യും സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് സ​​​ന്യാ​​​സി​​​നീ​​​ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്കൂ​​​ളു​​​മാ​​​ണ് ത​​​ക​​​ർ​​​ന്ന​​​ത്. മി​​​സൈ​​​ലേ​​​റ്റ് പ​​​ള്ളി​​​യു​​​ടെ താ​​​ഴി​​​ക​​​ക്കു​​​ടം ത​​​ക​​​ർ​​​ന്നു നി​​​ലംപൊ​​​ത്തി.

തെ​​​ക്ക​​​ൻ ന​​​ഗ​​​ര​​​ങ്ങ​​​ളാ​​​യ ട​​​യ​​​റി​​​ലും ന​​​ബാ​​​ത്തി​​​യെ​​​യി​​​ലും ഇ​​​സ്ര​​​യേ​​​ൽ തു​​​ട​​​രു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി ച​​​രി​​​ത്രസ്മാ​​​ര​​​ക​​​ങ്ങ​​​ളാ​​​ണ് ത​​​ക​​​ർ​​​ന്ന​​​തെ​​​ന്നും രാ​​​ജ്യാ​​​ന്ത​​​ര നി​​​യ​​​മ​​​ങ്ങ​​​ളെ​​​ല്ലാം കാ​​​റ്റി​​​ൽ പ​​​റ​​​ത്തി​​​യാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും ല​​​ബ​​​ന​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​ഫ് സ​​​ലാം ആ​​​രോ​​​പി​​​ച്ചു.

Kerala

ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം; ലെ​ബ​നീ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

ബെ​യ്‌​റൂ​ട്ട്: തെ​ക്ക​ൻ ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. തെ​ക്ക​ൻ ല​ബ​ന​നി​ലെ അ​ൽ തൈ​രി​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക അ​മ​ൽ ഖ​ലീ​ൽ (43) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​മ​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഫ്രീ​ലാ​ൻ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ സൈ​ന​ബ് ഫ​റ​ജി​ന് പ​രി​ക്കേ​റ്റു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് മു​ന്നി​ലെ കാ​റി​ന് നേ​രെ ഇ​സ്രാ​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ടെ അ​ടു​ത്തു​ള്ള വീ​ട്ടി​ൽ ഇ​വ​ർ അ​ഭ​യം പ്രാ​പി​ച്ചെ​ങ്കി​ലും ആ ​വീ​ടി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ അ​മ​ലി​നെ മ​ണി​ക്കൂ​റി​ക​ൾ​ക്ക്ശേ​ഷ​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ആ​ദ്യം ആ​ക്ര​മി​ക്ക​പ്പെ​ട്ട കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ലെ​ബ​നീ​സ് പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം ത​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ല​ക്ഷ്യ​മി​ട്ട​ല്ല ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം വ്യ​ക്ത​മാ​ക്കി.

 

International

പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​ന നീ​ക്കം; ഇ​സ്ര​യേ​ൽ-​ലെ​ബ​ന​ൻ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് പ്ര​സി​ഡ​ന്‍റ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ഭീ​തി​ക്ക് താ​ത്കാ​ലി​ക ആ​ശ്വാ​സം ന​ൽ​കി​ക്കൊ​ണ്ട് ഇ​സ്ര​യേ​ലും ലെ​ബ​ന​നും ത​മ്മി​ൽ പ​ത്തു​ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന് ധാ​ര​ണ​യാ​യ​താ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ട്രം​പി​ന്‍റെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ.

34 വ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​സ്രാ​യേ​ലും ലെ​ബ​ന​നും വാ​ഷിം​ഗ്ട​ണി​ൽ വെ​ച്ച് നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഈ ​ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്.

പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 5 മ​ണി മു​ത​ൽ വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഈ ​പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ മേ​ഖ​ല​യി​ൽ ശാ​ശ്വ​ത​മാ​യ സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​നു​ള്ള ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ല​ക്ഷ്യം.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ഉ​ന്ന​ത​ത​ല സം​ഘ​ത്തി​നാ​ണ് സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ഏ​കോ​പി​പ്പി​ക്കാ​നു​ള്ള ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

 

 

International

ലബനൻ വെടിനിർത്തൽ ചർച്ചയിൽ ഇല്ലെന്നു യുഎസ്; ഇറാൻ വഴങ്ങുമോ?

വാഷിംഗ്ടൺ: ഇറാനുമായി നടക്കുന്ന സമാധാന ചർച്ചയിൽ ലബനൻ വെടിനിർത്തൽ ഇല്ലെന്നു അമേരിക്ക. ലബനിനിലെ പ്രശ്നം മറ്റൊരു വിഷയമാണ്. ഇറാനുമായുള്ള സമാധാന ചർച്ചയിൽ അത് ഉൾപ്പെടില്ല. ഇസ്രയേലിനോട് ലബനനിലെ ഹിസ്ബുള്ളയ്ക്കെതിരേ നടത്തുന്ന ആക്രമണം നിർത്താൻ ആവശ്യപ്പെടില്ലെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ആക്സിയോസ്' (Axios) റിപ്പോർട്ട് ചെയ്തു.

വെടിനിർത്തൽ സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യാൻ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ബുധനാഴ്ച യോഗം ചേർന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ. അതേസമയം, യുദ്ധം അവസാനിക്കുന്നതിനെ പ്രസിഡന്‍റ് ട്രംപ് സ്വാഗതം ചെയ്യുമെന്നും അതിൽ അദ്ദേഹം സന്തുഷ്ടനായിരിക്കുമെന്നും മറ്റൊരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതിനിടെ, കാബിനറ്റ് യോഗത്തിൽ ലബനൻ വിഷയം ചർച്ച ചെയ്തെന്നും എന്നാൽ യുദ്ധം നിർത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമൊന്നും ഉണ്ടായില്ലെന്നും ഇസ്രായേൽ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധ്യക്ഷതയിൽ ഇസ്രായേൽ, ലബനൻ നയതന്ത്രജ്ഞർ പങ്കെടുത്ത യോഗത്തിനു ശേഷമാണ് ഈ വിഷയം സജീവ ചർച്ചയായത്. ഈ യോഗത്തിൽ ലബനൻ പ്രതിനിധികൾ വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.

അതേസമയം, ഇറാൻ സമാധാനചർച്ചയിൽ ലബനൻ വിഷയം ഉൾപ്പെടുത്തില്ലെന്ന യുഎസ് നിലപാട് ഇറാൻ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് നിരീക്ഷകർ. ഇസ്‌ലാമാബാദ് ചർച്ചയിലും ഇറാൻ പ്രധാന ആവശ്യങ്ങളിലൊന്ന് ഇറാനെ അനുകൂലിക്കുന്ന ലബനനിലെ ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നതായിരുന്നു.

International

ലബനനിൽനിന്നു റോക്കറ്റ്; ഇസ്രയേലിൽ വ്യോമാക്രമണ മുന്നറിയിപ്പുകൾ

ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു നേരേ ഇസ്രയേൽ കടുത്ത ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേലിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങി. ലെബനനിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടർന്ന് വാണിജ്യ കേന്ദ്രമായ ടെൽ അവീവ്, തെക്കൻ തീരദേശ നഗരമായ അഷ്ദോദ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയത്.

ഇതിനിടെ, യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തലിൽ അനിശ്ചിതത്വം തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നു കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കാമെന്ന ഇറാന്‍റെ ഉറപ്പിലാണ് യുദ്ധം രണ്ടാഴ്ചത്തേക്കു നിർത്തിയതെങ്കിലും ലബനനിൽ ഇറാൻ അനുകൂല ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തിയ ആക്രമണം ഇറാനെ പ്രകോപിപ്പിച്ചു. ഇതോടെ അവർ ലോകത്തിലെ പ്രധാനപ്പെട്ട എണ്ണപാതയായ ഹോർമുസ് വീണ്ടും അടച്ചു.

ഇറാന്‍റെ ഈ നടപടിയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രോഷാകുലനായി.
"ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കടന്നുപോകാൻ അനുവദിക്കുന്ന കാര്യത്തിൽ ഇറാൻ വളരെ മോശം നിലപാടാണ് സ്വീകരിക്കുന്നത്. ഇത് അന്തസില്ലാത്ത നടപടിയാണ്- വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹം തന്‍റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടു ചർച്ച നടത്തിയ പ്രശ്നത്തിൽ തീരുമാനമുണ്ടാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ലെബനനുമായി എത്രയും വേഗം നേരിട്ടുള്ള ചർച്ചകൾ നടത്താൻ താൻ അനുമതി നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഇതിനിടെ, ഇറാൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇറാനും അവരുടെ സഖ്യകക്ഷികളും വ്യാഴാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി കുവൈറ്റ് ആരോപിച്ചു. സൗദി അറേബ്യയിലെ ഒരു പ്രധാന പൈപ്പ് ലൈനിനും ഇത്തരം ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് തുറക്കാൻ ഇറാൻ തയാറായില്ലെങ്കിൽ വീണ്ടും ആക്രമണം പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതിനിടെ, ലബനനിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ നിലപാടിനെ ഇറ്റലി വിമർശിച്ചു.

International

ല​ബ​ന​നു​മാ​യി നേ​രി​ട്ടു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​യ്ക്ക് ത​യ്യാ​റെ​ന്ന് നെ​ത​ന്യാ​ഹു; നി​ർ​ണാ​യ​ക നീ​ക്കം വാ​ഷിം​ഗ്ട​ണി​ൽ

ജെ​റു​സ​ലേം: പ​ശ്ചി​മേ​ഷ്യ​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ല​ബ​ന​ൻ സ​ർ​ക്കാ​രു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ല​ബ​ന​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​വ​ർ​ത്തി​ച്ചു​ള്ള അ​ഭ്യ​ർ​ത്ഥ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ടു​ത്ത​യാ​ഴ്ച വാ​ഷിം​ഗ്ട​ണി​ൽ വെ​ച്ച് ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത.

ല​ബ​ന​നു​മാ​യി സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​ന് ഇ​സ്ര​യേ​ൽ മു​ന്നോ​ട്ട് വെ​ക്കു​ന്ന പ്ര​ധാ​ന നി​ബ​ന്ധ​ന ഹി​സ്ബു​ള്ള​യു​ടെ പൂ​ർ​ണ​മാ​യ നി​രാ​യു​ധീ​ക​ര​ണ​മാ​ണ്. ല​ബ​ന​ൻ ഔ​ദ്യോ​ഗി​ക സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത സാ​യു​ധ സം​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ത​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ഇ​സ്ര​യേ​ൽ ആ​വ​ർ​ത്തി​ച്ചു. ഇ​സ്ര​യേ​ലി​ന്‍റെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ യെ​ഹി​യ​ൽ ലെ​യ്റ്റ​ർ ആ​യി​രി​ക്കും ച​ർ​ച്ച​ക​ളി​ൽ ഇ​സ്ര​യേ​ലി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ക.

ല​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​നെ സൈ​നി​ക​മു​ക്ത ന​ഗ​ര​മാ​യി മാ​റ്റാ​നു​ള്ള ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ നെ​ത​ന്യാ​ഹു സ്വാ​ഗ​തം ചെ​യ്തു. ഇ​ത് സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ലേ​ക്കു​ള്ള ശു​ഭ​സൂ​ച​ന​യാ​യാ​ണ് ഇ​സ്ര​യേ​ൽ കാ​ണു​ന്ന​ത്.

ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ക്കു​മ്പോ​ഴും ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​യി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് നെ​ത​ന്യാ​ഹു അ​റി​യി​ച്ചു. വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​വ​രെ ആ​ക്ര​മ​ണം തു​ട​രും. "ന​യ​ത​ന്ത്രം ഒ​രു വ​ഴി​യാ​ണ്, എ​ന്നാ​ൽ പ്ര​തി​രോ​ധം ഞ​ങ്ങ​ളു​ടെ ക​ട​മ​യാ​ണ്. സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ച​ർ​ച്ച​ക​ൾ​ക്കാ​യി​രി​ക്കും വാ​ഷിം​ഗ്ട​ണി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ക," നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി.

 

International

ലബനനിലെ ഇസ്രേലി ആക്രമണം: വെടിനിർത്തൽ തകരാമെന്ന് ഇറാൻ

ടെ​​​ഹ്റാ​​​ൻ: ഇ​​​സ്രേ​​​ലി സേ​​​ന ല​​​ബ​​​ന​​​നി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ട്ട​​​ക്കൊ​​​ല അ​​​മേ​​​രി​​​ക്ക-​​​ഇ​​​റാ​​​ൻ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​റി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ഇ​​​റാ​​​നി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ ഡെ​​​പ്യൂ​​​ട്ടി മ​​​ന്ത്രി സ​​​യീ​​​ദ് ക​​​ത്തീ​​​ബ്സാ​​​ദെ ബി​​​ബി​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞു.

ര​​​ണ്ടാ​​​ഴ്ച വെ​​​ടി നി​​​ർ​​​ത്താ​​​നു​​​ള്ള ക​​​രാ​​​റി​​​ൽ ല​​​ബ​​​ന​​​നും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. വെ​​​ടി​​​നി​​​ർ​​​ത്ത​​​ലാ​​​ണോ യു​​​ദ്ധ​​​മാ​​​ണോ വേ​​​ണ്ട​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക തീ​​​രു​​​മാ​​​നി​​​ക്ക​​​ണം.

അ​മേ​രി​ക്ക-​ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ശേ​ഷം ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള ഭീ​ക​ര​സം​ഘ​ട​ന​യെ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ല​ബ​ന​ൻ ഉ​ൾ​പ്പെ​ടു​ന്നി​ല്ലെ​ന്നും ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും ഇ​സ്ര​യേ​ൽ അ​റി​യി​ച്ചി​രു​ന്നു.

ഹി​സ്ബു​ള്ള വെ​ടി​നി​ർ​ത്ത​ൽ പാ​ലി​ക്കു​ന്ന​താ​യി ഇ​റാ​ൻ മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. ഇ​സ്രേ​ലി ആ​ക്ര​മ​ണം വെ​ടി​നി​ർ​ത്ത​ൽ ധാരണ ത​ക​രാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന സ​ന്ദേ​ശം യു​എ​സി​ന് ഇ​റാ​ൻ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ല​ക്ഷ്യം ഹി​സ്ബു​ള്ള​യെ നി​രാ​യു​ധീ​ക​രി​ക്കു​ക; ല​ബ​ന​നു​മാ​യി ച​ർ​ച്ച​യാ​കാ​മെ​ന്ന് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ജെ​റു​സ​ലേം: ഇ​സ്ര​യേ​ൽ-​ലബ​ന​ൻ സം​ഘ​ർ​ഷ​ത്തി​ൽ ച​ർ​ച്ച​യാ​കാ​മെ​ന്ന് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ലെ​ബ​ന​ൻ സ​ർ​ക്കാ​രു​മാ​യി എ​ത്ര​യും വേ​ഗം ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സാ​യു​ധ സം​ഘ​ട​ന​യാ​യ ഹി​സ്ബു​ള്ള​യെ നി​രാ​യു​ധീ​ക​രി​ക്കു​ക എ​ന്ന​തി​നാ​ണ് ച​ർ​ച്ച​യി​ൽ ഇ​സ്ര​യേ​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. ച​ർ​ച്ച ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ മ​ന്ത്രി​സ​ഭ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അ​റി​യി​ച്ചു.

ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ബെ​യ്റൂ​ട്ടി​നെ സൈ​നി​ക​മു​ക്ത​മാ​ക്കാ​നു​ള്ള ലെ​ബ​ന​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തെ ഇ​സ്ര​യേ​ൽ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ലബ​ന​നി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​വാ​ഫ് സ​ലാം പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷെ​രീ​ഫു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​സ്ര​യേ​ൽ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യ​ത്.

International

ലബനനിലെ ഇസ്രയേൽ ആക്രമണം; ഹോ​ർ​മു​സ് വീ​ണ്ടും അ​ട​ച്ച് ഇ​റാ​ൻ, വെ​ടി​നി​ർ​ത്ത​ൽ പ്ര​തി​സ​ന്ധി​യി​ൽ

ദുബായ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പ് ഇ​റാ​നു​മാ​യി വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് 24 മ​ണി​ക്കൂ​ർ തി​ക​യു​ന്ന​തി​നു മു​ൻ​പേ പശ്ചിമേഷ്യയിൽ വീ​ണ്ടും സം​ഘ​ർ​ഷം. ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ തു​ട​രു​ന്ന അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ വീ​ണ്ടും അ​ട​ച്ചു.

ഉഗ്രആക്രമണം

ആ​ഗോ​ള ഊ​ർ​ജവി​ത​ര​ണ​ത്തെ ബാ​ധി​ക്കു​ന്ന ​നീ​ക്കം മേ​ഖ​ല​യെ വീ​ണ്ടും യു​ദ്ധ​ഭീ​തി​യി​ലാ​ഴ്ത്തി​. ഇ​തോ​ടെ നി​ശ്ച​യി​ച്ചി​രു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലേക്കു നീങ്ങുകയാണ്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് യു​എ​സും ഇ​റാ​നും ത​മ്മി​ൽ ര​ണ്ടാ​ഴ്ച​ത്തെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ​ക​രാ​ർ നി​ല​വി​ൽ വന്നു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ വ​ൻ​തോ​തി​ലു​ള്ള വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ബെ​യ്‌​റൂ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ലെ​ബ​ന​ൻ ന​ഗ​ര​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്.

വെ​റും പ​ത്തു മി​നി​റ്റി​നു​ള്ളി​ൽ നൂറിലധികം മിസൈലുകളാണ് അയച്ചത്. ഹി​സ്ബു​ള്ള​യു​ടെ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടായിരുന്നു ഇ​സ്ര​യേ​ൽ ബോം​ബ് ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കു​ട്ടി​ക​ള​ട​ക്കം 254 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തെ​ക്ക​ൻ ലെ​ബ​ന​നെ രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​വ​സാ​ന​ത്തെ പാ​ല​വും ഇ​സ്ര​യേ​ൽ ത​ക​ർ​ത്തു. നി​ല​വി​ൽ തെ​ക്ക​ൻ ലെ​ബ​ന​നെ ലോ​ക​ത്തുനി​ന്ന് ഒ​റ്റ​പ്പെ​ടു​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

ഹിസ്ബുള്ള കരാറിലില്ല

​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും ല​ബ​ന​നി​ലെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്രയേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. ല​ബ​ന​നി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ ക​രാ​റിന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ലെ​ന്ന് നെതന്യാഹു എ​ക്സി​ൽ കു​റി​ച്ചു. ഇ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണ് ട്രം​പും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹി​സ്ബു​ള്ള​യു​മാ​യു​ള്ള പോ​രാ​ട്ടം ക​രാ​റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെന്ന് ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഇക്കാര്യം വ്യക്തമാക്കി. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വാൻസ് പറഞ്ഞു.

തുറക്കണമെന്നു യുഎസ്

അതേസമയം, അ​മേ​രി​ക്ക ത​ങ്ങ​ളു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ ലം​ഘി​ക്കു​ക​യാ​ണെ​ന്നും ഇ​സ്ര​യേ​ലിന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇ​റാ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി പ​റ​ഞ്ഞു. ഹോർമുസ് വ​ഴി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ളി​ൽനി​ന്ന് വ​ൻ തു​ക ടോ​ൾ ഈ​ടാ​ക്കാ​നാ​ണ് ഇ​റാന്‍റെ നീ​ക്കം.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച ഇ​റാന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു വൈ​റ്റ് ഹൗ​സ് പ്ര​തി​ക​രി​ച്ചു. ജ​ല​പാ​ത ഉ​ട​ൻ സു​ര​ക്ഷി​ത​മാ​യി തു​റ​ക്ക​ണ​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലെ​വി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ക​രാ​ർ പ്ര​കാ​രം ജ​ല​പാ​ത തു​റ​ന്നു​ന​ൽ​കാ​ൻ ഇ​റാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ട്രം​പ് ഭ​ര​ണ​കൂ​ടം ഓ​ർ​മി​പ്പി​ച്ചു. എ​ന്നാ​ൽ ല​ബ​ന​നി​ൽ ‌ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാന്‍റെ അ​ടു​ത്ത നീ​ക്കം എ​ന്താ​യി​രി​ക്കു​മെ​ന്നാണ് യുഎസ് നിരീക്ഷിക്കുന്നത്.

International

ലെ​ബ​ന​നി​ൽ വ്യോ​മാ​ക്ര​മ​ണം; ഹി​സ്ബു​ള്ള​യു​ടെ നൂ​റി​ല​ധി​കം ക​മാ​ൻ​ഡ് സെ​ന്‍റ​റു​ക​ളും സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളും ത​ക​ർ​ത്തെ​ന്ന് ഇ​സ്രാ​യേ​ൽ

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി ഇ​സ്രാ​യേ​ൽ സൈ​ന്യം. ഹി​സ്ബു​ള്ള​യ്ക്ക് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള ബെ​യ്റൂ​ട്ടി​ന്‍റെ തെ​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ൾ, തെ​ക്ക​ൻ ലെ​ബ​ന​ൻ, കി​ഴ​ക്ക​ൻ ബെ​ക്കാ താ​ഴ്‌​വ​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ ഹി​സ്ബു​ള്ള​യു​ടെ നൂ​റി​ല​ധി​കം ക​മാ​ൻ​ഡ് സെ​ന്‍റ​റു​ക​ളും സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളും ത​ക​ർ​ത്ത​താ​യും ഈ ​യു​ദ്ധ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ്യോ​മാ​ക്ര​മ​ണ​മാ​ണി​തെ​ന്നും ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലെ​ബ​ന​നി​ലെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണ് ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ലെ​ബ​ന​നും ഉ​ൾ​പ്പെ​ടു​മെ​ന്ന മ​ധ്യ​സ്ഥ രാ​ജ്യ​മാ​യ പാ​കി​സ്താ​ന്‍റെ പ്ര​സ്താ​വ​ന ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് ത​ള്ളി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

യു​ദ്ധം ആ​രം​ഭി​ച്ച് ഇ​തു​വ​രെ 130 കു​ട്ടി​ക​ള​ട​ക്കം 1,500ല​ധി​കം ആ​ളു​ക​ൾ ലെ​ബ​ന​നി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ അ​ഞ്ചി​ലൊ​ന്ന് ഭാ​ഗം അ​താ​യ​ത് 1.2 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ലാ​യ​നം ചെ​യ്തു. പ്ര​ധാ​ന​മാ​യും തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ​യും ബെ​യ്റൂ​ട്ടി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഷി​യാ മു​സ്ലിം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ വീ​ടൊ​ഴി​ഞ്ഞു പോ​യ​ത്.

ഫെ​ബ്രു​വ​രി അ​വ​സാ​നം മു​ത​ൽ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ചേ​ർ​ന്ന് ഇ​റാ​നെ​തി​രെ ന​ട​ത്തി​വ​ന്ന യു​ദ്ധ​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ലെ​ബ​ന​നെ​യും ഈ ​സ​മാ​ധാ​ന ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ലെ​ബ​ന​ൻ അ​റി​യി​ച്ചു.

International

ലബനനിൽ മൂന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ബെ​​​യ്റൂ​​​ട്ട്: ​​​തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഹി​​​സ്ബു​​​ള്ള ബ​​​ന്ധ​​​മു​​​ള്ള അ​​​ൽ മ​​​നാ​​​ർ ടി​​​വി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട​​​ർ അ​​​ലി ഷോ​​​യ​​​ബ്, അ​​​ൽ മ​​​യാ​​​ദീ​​​ൻ എ​​​ന്ന മ​​​റ്റൊ​​​രു ചാ​​​ന​​​ലി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട​​​ർ ഫാ​​​ത്തി​​​മ ഫ​​​ത്തൗ​​​നി, ഫാ​​​ത്തി​​​മ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നും കാ​​​മ​​​റാ​​​മാ​​​നു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് ഫ​​​ത്തൗ​​​നി എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് ജ​​​സീ​​​ൻ എ​​​ന്ന പ​​​ട്ട​​​ണ​​​ത്തി​​​ൽ ഇ​​​വ​​​രു​​​ടെ കാ​​​റി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.അ​​​ലി ഷോ​​​യ​​​ബി​​​നു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ കാ​​​ര്യം ഇ​​​സ്രേ​​​ലി സേ​​​ന സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഹി​​​സ്ബു​​​ള്ള​​​യുടെ റ​​​ഡ്വാ​​​ൻ സേ​​​ന​​​യി​​​ൽ അം​​​ഗ​​​മാ​​​യ ഭീ​​​ക​​​ര​​​നാ​​​ണ് ഇ​​​യാ​​​ളെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന ആ​​​രോ​​​പി​​​ച്ചു. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ​​​ന്ന വ്യാ​​​ജേ​​​ന പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ഇ​​​സ്രേ​​​ലി സൈ​​​നി​​​ക​​​രു​​​ടെ സ്ഥാ​​​ന​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ലി​​​യെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഫാ​​​ത്തി​​​മ, മു​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ ഇസ്രേലി സേന പ്രതികരിച്ചില്ല.

International

വെ​ടി​നി​ർ​ത്ത​ലി​ന് മ​ധ്യ​സ്ഥത വ​ഹി​ക്കാ​മെ​ന്ന് മക്രോ​ൺ

പാ​​​​​രീ​​​​​സ്: ല​​​​​ബ​​​​​ന​​​​​ൻ-​​​​​ഇ​​​​​സ്ര​​​​​യേ​​​​​ൽ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്ക് മ​​​​​ധ്യ​​​​​സ്ഥത വ​​​​​ഹി​​​​​ക്കാ​​​​​മെ​​​​​ന്ന് ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഇ​​​​​മ്മാ​​​​​നു​​​​​വ​​​​​ൽ മക്രോ​​​​​ൺ. ല​​​​​ബ​​​​​ന​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി, സ്പീ​​​​​ക്ക​​​​​ർ എ​​​​​ന്നി​​​​​വ​​​​​രു​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ച്ചെ​​​​​ന്ന് മാ​​​​​ക്രോ​​​​​ൺ പ​​​​​റ​​​​​ഞ്ഞു.

ഹി​​​​​സ്ബു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി നി​​​​​ർ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും ഇ​​​​​സ്ര​​​​​യേ​​​​​ൽ വ്യോ​​​​​മാ​​​​​ക്ര​​​​​മണ​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. ഇ​​​​​സ്ര​​​​​യേ​​​​​ലു​​​​​മാ​​​​​യി നേ​​​​​രി​​​​​ട്ടു ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്താ​​​​​ൻ ല​​​​​ബ​​​​​ന​​​​​ൻ നേ​​​​​താ​​​​​ക്ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​ണ്. ഇ​​​​​സ്ര​​​​​യേ​​​​​ൽ ഈ ​​​​​അ​​​​​വ​​​​​സ​​​​​രം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണം- മാ​​​​​ക്രോ​​​​​ൺ പ​​​​​റ​​​​​ഞ്ഞു. ഇ​​​​​സ്ര​​​​​യേ​​​​​ലു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച​​​​​യ്ക്കു ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്ന് ല​​​​​ബ​​​​​ന​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് ഔ​​​​​ണും അ​​​​​റി​​​​​യി​​​​​ച്ചു.

വെ​ള്ളി​യാ​ഴ്ച ബെ​യ്‌​റൂ​ട്ടി​ലും തെ​ക്ക​ൻ ല​ബ​ന​നി​ലു​മാ​യി ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം ടെ​ലി​ഗ്രാം പോ​സ്റ്റി​ൽ അ​റി​യി​ച്ചു. ഒ​ന്നി​ല​ധി​കം ക​മാ​ൻ​ഡ് സെ​ന്‍റ​റു​ക​ളും ആ​ക്ര​മി​ച്ചു.

International

ക്രിസ്ത്യൻ ഗ്രാമങ്ങൾ ഭീഷണിയിൽ; വത്തിക്കാന്‍റെ ഇടപെടല്‍ തേടി ലബനന്‍

ബെ​​​​യ്റൂ​​​​ട്ട്: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ തെ​​​​ക്ക​​​​ൻ ഭാ​​​​ഗ​​​​ത്തു​​​​ള്ള ക്രൈ​​​​സ്ത​​​​വ​​​​ ഗ്രാ​​​​മ​​​​ങ്ങ​​​​ൾ ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ വ​​​​ത്തി​​​​ക്കാ​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ല്‍ തേ​​​​ടി ല​​​​ബ​​​​ന​​​​ന്‍.

ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​വും ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും പ്ര​​​​ദേ​​​​ശ​​​​ത്തെ ക്രൈ​​​​സ്ത​​​​വ​​​​രെ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ഴ്ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും സ​​​​മീ​​​​പ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ചു​​​​റ്റു​​​​മു​​​​ള്ള അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും താ​​​​മ​​​​സ​​​​ക്കാ​​​​ർ വീ​​​​ടു​​​​ക​​​​ളി​​​​ൽ​​​​ത്ത​​​​ന്നെ തു​​​​ട​​​​രാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ല​​​​ബ​​​​ന​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി യൂ​​​​സ​​​​ഫ് റാ​​​​ഗി വ​​​​ത്തി​​​​ക്കാ​​​​നെ അ​​​​റി​​​​യി​​​​ച്ചു.

രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള വ​​​​ത്തി​​​​ക്കാ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പോ​​​​ൾ ഗ​​​​ല്ലാ​​​​ഗ​​​​റു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ല​​​​ബ​​​​ന​​​​നി​​​​ലെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സം​​​​ഭ​​​​വ വി​​​​കാ​​​​സ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും തെ​​​​ക്ക​​​​ൻ അ​​​​തി​​​​ർ​​​​ത്തി ഗ്രാ​​​​മ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന ദു​​​​ഷ്‌​​​​ക​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും റാ​​​​ഗി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച​​​​ത്.

ല​​​​ബ​​​​ന​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ​​​​യും അ​​​​തി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക സൈ​​​​നി​​​​ക സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും സ്ഥി​​​​ര​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​ച്ചി​​​​ട്ടു​​​​ള്ള ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലെ ക്രി​​​​സ്ത്യ​​​​ൻ സാ​​​​ന്നി​​​​ധ്യം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ട​​​​പെ​​​​ടാ​​​​നും മ​​​​ധ്യ​​​​സ്ഥ​​​​ത വ​​​​ഹി​​​​ക്കാ​​​​നും അ​​​​ദ്ദേ​​​​ഹം വ​​​​ത്തി​​​​ക്കാ​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

International

ല​​​​​​​​ബ​​​​​​​​ന​​​​​​​​നി​​​​​​​​ൽ ബോം​​​​​ബാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട വൈ​​​​​ദി​​​​​ക​​​​​നെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ച് മാ​​​​​ർ​​​​​പാ​​​​​പ്പ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: ല​​​​​​​​ബ​​​​​​​​ന​​​​​​​​നി​​​​​​​​ൽ ഇ​​​​​​​​സ്രേ​​​​​​​​ലി സേ​​​​​​​​ന ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ ബോം​​​​​​​​ബാ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​ മാ​​​​​​​​റോ​​​​​​​​ണൈ​​​​​​​​റ്റ് ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ​​​​​ വൈ​​​​​​​​ദി​​​​​​​​ക​​​​​​​​ൻ ഫാ. ​​​​​​​​പി​​​​​​​​യ​​​​​​​​റി എ​​​​​​​​ൽ​​​​​​​​റാ​​​​​​​​ഹി​​​​​യു​​​​​ടെ ആ​​​​​ത്മ​​​​​ശാ​​​​​ന്തി​​​​​ക്കു​​​​​വേ​​​​​ണ്ടി പ്രാ​​​​​ർ​​​​​ഥി​​​​​ച്ച് ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ.

ന​​​​​ല്ലി​​​​​ട​​​​​യ​​​​​നാ​​​​​യ ഈ​​​​​ശോ​​​​​മി​​​​​ശി​​​​​ഹാ​​​​​യു​​​​​ടെ സ്നേ​​​​​ഹ​​​​​വും ത്യാ​​​​​ഗ​​​​​വും സ്വീ​​​​​ക​​​​​രി​​​​​ച്ച് എ​​​​​പ്പോ​​​​​ഴും ത​​​​​ന്‍റെ ജ​​​​​ന​​​​​ത്തോ​​​​​ടൊ​​​​​പ്പം നി​​​​​ന്ന ഒ​​​​​രു യ​​​​​ഥാ​​​​​ർ​​​​​ഥ ഇ​​​​​ട​​​​​യ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഫാ. ​​​​​പി​​​​​യ​​​​​റി​​​​​യെ​​​​​ന്ന് മാ​​​​​ർ​​​​​പാ​​​​​പ്പ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചു.

അ​​​​​ദ്ദേ​​​​​ഹം ചൊ​​​​​രി​​​​​ഞ്ഞ ര​​​​​ക്തം പ്രി​​​​​യ​​​​​പ്പെ​​​​​ട്ട ല​​​​​ബ​​​​​ന​​​​​നി​​​​​ൽ സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന്‍റെ വി​​​​​ത്തു പാ​​​​​ക​​​​​ട്ടെയെ​​​​​ന്നു പ്രാ​​​​​ർ​​​​​ഥി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും മാ​​​​​ർ​​​​​പാ​​​​​പ്പ പ​​​​​റ​​​​​ഞ്ഞു. ബോം​​​​​ബാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ത​​​​​ന്‍റെ ചി​​​​​ല ഇ​​​​​ട​​​​​വ​​​​​കാം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​താ​​​​​യു​​​​​ള്ള വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​ഞ്ഞ് മ​​​​​റ്റൊ​​​​​ന്നും ചി​​​​​ന്തി​​​​​ക്കാ​​​​​തെ അ​​​​​വ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നാ​​​​​യി പു​​​​​റ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹ​​​​​മെ​​​​​ന്നും മാ​​​​​ർ​​​​​പാ​​​​​പ്പ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചു.

മ​​​​​ധ്യ​​​​​പൂ​​​​​ർ​​​​​വേ​​​​​ഷ്യ​​​​​യി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി ആ​​​​​ളു​​​​​ക​​​​​ളു​​​​​ടെ ജീ​​​​​വ​​​​​ൻ ക​​​​​വ​​​​​ർ​​​​​ന്നെ​​​​​ടു​​​​​ക്കു​​​​​ന്ന യു​​​​​ദ്ധ​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ എ​​​​​ല്ലാ ശ​​​​​ത്രു​​​​​ത​​​​​ക​​​​​ളും അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ പ്രാ​​​​​ർ​​​​​ഥി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി വ​​​​​ത്തി​​​​​ക്കാ​​​​​ൻ പ്ര​​​​​സ് ഓ​​​​​ഫീ​​​​​സ് ടെ​​​​​ലി​​​​​ഗ്രാം ചാ​​​​​ന​​​​​ൽ വ​​​​​ഴി അ​​​​​റി​​​​​യി​​​​​ച്ചു. ഇ​​​​​ര​​​​​ക​​​​​ളാ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും, പ്ര​​​​​ത്യേ​​​​​ക​​​​​മാ​​​​​യി നി​​​​​ഷ്ക​​​​​ള​​​​​ങ്ക​​​​​രാ​​​​​യ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കും വേണ്ടി മാ​​​​​ർ​​​​​പാ​​​​​പ്പ ത​​​​​ന്‍റെ അ​​​​​ഗാ​​​​​ധ​​​​​മാ​​​​​യ ദുഃ​​​​​ഖ​​​​​വും രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി.

തെ​​​​​ക്ക​​​​​ൻ ല​​​​​ബ​​​​​ന​​​​​നി​​​​​ലെ ക്ലാ​​​​​​​​യ​​​​​​​​യി​​​​​​​​ലെ ഇ​​​​​​​​ട​​​​​​​​വ​​​​​​​​ക വി​​​​​​​​കാ​​​​​​​​രി​​​​​​​​യാ​​​​​​​​യ ഫാ. ​​​​​​​​പി​​​​​​​​യ​​​​​​​​റി എ​​​​​​​​ൽ​​​​​​​​റാ​​​​​​​​ഹി (50) ക​​​​​ഴി​​​​​ഞ്ഞ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​യ ബോം​​​​​ബാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണു കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഭൗ​​​​​തി​​​​​ക​​​​​ദേ​​​​​ഹം നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നു വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ഇ​​​​​ട​​​​​വ​​​​​ക​​​​​ ദേ​​​​​വാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ സം​​​​​സ്ക​​​​​രി​​​​​ച്ചു.

International

ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; ലെ​ബ​ന​നി​ൽ മ​ര​ണം 486 ആ​യി

ബെ​യ്റൂ​ട്ട്: ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ലെ​ബ​ന​നി​ലെ മ​ര​ണ​സം​ഖ്യ 486 ആ​യി. 1,313 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ലെ​ബ​നീ​സ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സെ തെ​ക്ക​ൻ ല​ബ​ന​നി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​മാ​യ യ​ഹ്‌​മോ​ർ ഗ്രാ​മ​ത്തി​ൽ ഇ​സ്ര​യേ​ൽ ‘വൈ​റ്റ് ഫോ​സ്ഫ​റ​സ്’ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹ്യൂ​മ​ൻ റൈ​റ്റ്‌​സ് വാ​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

പീ​ര​ങ്കി​ക​ൾ ഉ​പ​യോ​ഗി​ച്ച് ‘വൈ​റ്റ് ഫോ​സ്ഫ​റ​സ്’ വ​ഹി​ക്കു​ന്ന ഷെ​ല്ലു​ക​ളാ​ണ് പ്ര​യോ​ഗി​ച്ച​ത്. ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

യു​ദ്ധ​ത്തി​ലെ അ​തി​ക്രൂ​ര ചെ​യ്തി​യാ​ണ് ‘വൈ​റ്റ് ഫോ​സ്ഫ​റ​സ്’ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ പ്ര​യോ​ഗി​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. ഓ​ക്സി​ജ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​മ്പോ​ൾ സ്വ​യം ക​ത്തു​ന്ന രാ​സ​വ​സ്തു​വാ​ണ് വൈ​റ്റ് ഫോ​സ്ഫ​റ​സ്.

ആ​ർ​ട്ടി​ല​റി ഷെ​ല്ലു​ക​ളി​ലും ബോം​ബു​ക​ളി​ലും റോ​ക്ക​റ്റു​ക​ളി​ലു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ൾ​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും തീ​പി​ടി​ക്കാ​ൻ ഇ​ത് കാ​ര​ണ​മാ​കു​ന്നു.

അ​തേ​സ​മ​യം തു​ട​ർ​ച്ച​യാ​യി പ​ത്താം ദി​വ​സ​വും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ് ഇ​റാ​ൻ. ബ​ഹ്‌​റി​നി​ലെ സി​ത്റ ഐ​ല​ൻ​ഡി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 32 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു​എ​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​റ്റ്‌,ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

International

ലബ​ന​ന്‍ പാ​ര്‍​ല​മെ​ന്‍റിന്‍റെ കാ​ലാ​വ​ധി നീ​ട്ടി

ബെ​​​​യ്റൂ​​​​ട്ട്: ഇ​​​​​റാ​​​​​നു​​​​​മാ​​​​​യു​​​​​ള്ള യു​​​​​എ​​​​​സ്-​​​​​ഇ​​​​​സ്ര​​​​​യേ​​​​​ല്‍ യു​​​​​ദ്ധ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ല​​​​​ബ​​​​​ന​​​​​ന്‍ പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റി​​​​ന്‍റെ കാ​​​​​ലാ​​​​​വ​​​​​ധി ര​​​​​ണ്ട് വ​​​​​ര്‍​ഷ​​​​​ത്തേ​​​​​ക്കു​​കൂ​​ടി നീ​​​​​ട്ടി​. മേ​​​​​യി​​​​ല്‍ പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റ് തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​ട​​​​ത്താ​​​​ൻ നേ​​​​ര​​​​ത്തേ നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ടാ​​​​കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി.

ഹി​​​​​സ്ബു​​​​​ള്ള​​​​​യു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ അ​​​​​ല്‍-​​​​​ഖാ​​​​​ര്‍​ദ് അ​​​​​ല്‍-​​​​​ഹ​​​​​സ​​​​​നെ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​താ​​​​​യി ഇ​​​​ന്ന​​​​ലെ ഇ​​​​​സ്ര​​​​​യേ​​​​​ല്‍ സൈ​​​​​ന്യം പ​​​​​റ​​​​​ഞ്ഞി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണം ക​​​​ടു​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പുകൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ല​​​​ബ​​​​ന​​​​ന​​​​ന്‍റെ നീ​​​ക്കം.

കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടാ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ 76 നി​​​​​യ​​​​​മ​​​​​സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ള്‍ അ​​​​​നു​​​​​കൂ​​​​​ലി​​​​​ച്ച​​പ്പോ​​ൾ 41 പേ​​​​​ര്‍ എ​​​​​തി​​​​​ര്‍​ത്തു. നാ​​​​​ല് പേ​​​​​ര്‍ വി​​​​​ട്ടു​​​​​നി​​​​​ന്ന​​​​​താ​​​​​യും രാ​​​​​ജ്യ​​​​​ത്തെ സ്റ്റേ​​​​​റ്റ് ന്യൂ​​​​​സ് ഏ​​​​​ജ​​​​​ന്‍​സി അ​​​​​റി​​​​​യി​​​​​ച്ചു.

International

ഇസ്രയേൽ വ്യോമാക്രമണം; ലബനനിൽ 31 പേർ കൊല്ലപ്പെ‌ട്ടു

ദു​ബാ​യ്: ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 31 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 149 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ലും മ​റ്റ് തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

തെ​ക്ക​ൻ ല​ബ​ന​നി​ലാ​ണു ഭൂ​രി​ഭാ​ഗം പേ​രും കൊ​ല്ല​പ്പെ​ട്ട​ത്. ഇ​റാ​നെ​തി​രേ ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും ന​ട​ത്തു​ന്ന യു​ദ്ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന ഹി​സ്ബു​ള്ള​യ്ക്കെ​തി​രേ ല​ബ​നീ​സ് സ​ർ​ക്കാ​ർ രം​ഗ​ത്തു​വ​ന്നു. ഹി​സ്ബു​ള്ള​യു​ടെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് അ​റി​യി​ച്ച സ​ർ​ക്കാ​ർ ആ​യു​ധ​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ല​ബ​ന​നി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്തു​നി​ന്നു നൂ​റു​ക​ണ​ക്കി​നു പേ​ർ പ​ലാ​യ​നം ചെ​യ്തു. 2024ലെ ​ഇ​സ്ര​യേ​ൽ-​ഹി​സ്ബു​ള്ള യു​ദ്ധ​ത്തി​ൽ ല​ബ​ന​നി​ൽ പ​ത്തു ല​ക്ഷം പേ​ർ തെ​ക്ക​ൻ ഭാ​ഗ​ത്തു​നി​ന്നു പ​ലാ​യ​നം ചെ​യ്തി​രു​ന്നു.

ഇ​വ​രി​ൽ പ​ല​ർ​ക്കും നാ​ട്ടി​ൽ തി​രി​ച്ചെ​ത്താ​നാ​യി​ല്ല. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഹി​സ്ബു​ള്ള ഇ​സ്ര​യേ​ലി​ലേ​ക്ക് റോ​ക്ക​റ്റു​ക​ൾ വ​ർ​ഷി​ച്ച​ത്. ഇ​സ്ര​യേ​ൽ ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ൽ അ​ന്ന് നൂ​റു​ക​ണ​ക്കി​നു തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

International

ഇറാൻ ആക്രമണം തുടരുമോ? ഗൾഫ് മുൾമുനയിൽ, സംഘർഷം ലബനനിലേക്കും

ടെ​ഹ്‌​റാ​ൻ/​വാ​ഷിം​ഗ്ട​ൺ: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ഖ​മനയ്‌യുടെ കൊ​ലയ്ക്കു പിന്നാലെ പ​ശ്ചി​മേ​ഷ്യ അ​തീ​വ ഗു​രു​ത​ര​മാ​യ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു നീ​ങ്ങു​ന്നു.

യു​എ​ഇ, കു​വൈ​റ്റ്, ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​റാ​ൻ ശ​ക്ത​മാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി. ഇതു കൊണ്ടു നിർത്തുമോ അതോ ഇറാൻ ആക്രമണം തുടരുമോ എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സാഹചര്യം. ഇറാൻ ആക്രമണം തുടർന്നാൽ പൂ​ർ​ണ തോ​തി​ലു​ള്ള യു​ദ്ധ​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക വ​ർധിച്ചി​രി​ക്കു​ക​യാ​ണ്. അതേസമയം, ഇ​റാ​നെ​തി​രെയു​ള്ള ബോം​ബാ​ക്ര​മ​ണം തു​ട​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോണൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

സംഘർഷം ലെബ​ന​നി​ലേ​ക്കും

ഇ​റാ​ന്‍റെ സ​ഖ്യ​ശ​ക്തി​യാ​യ ഹി​സ്ബു​ള്ള കൂ​ടി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ സം​ഘ​ർ​ഷം ലെ​ബ​ന​നി​ലേ​ക്കും വ്യാ​പി​ച്ചു. വ​ട​ക്ക​ൻ ഇ​സ്രയേ​ലി​ലെ ഹൈ​ഫ​യ്ക്ക് സ​മീ​പ​മു​ള്ള സൈ​നി​ക താ​വ​ള​ത്തി​നെതിരേ ഹി​സ്ബു​ള്ള റോ​ക്ക​റ്റ്, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി. ത​ങ്ങ​ളു​ടെ നേ​താ​ക്ക​ളെ​യും ജ​ന​ങ്ങ​ളെ​യും ല​ക്ഷ്യമിടുന്ന ഇ​സ്രയേ​ൽ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഹി​സ്ബു​ള്ള പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഹിസ്ബുള്ളയ്ക്കു മറുപടിയായി ലെ​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഇസ്രയേൽ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി. 2024 ന​വം​ബ​റി​ൽ ഉ​ണ്ടാ​ക്കി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റാ​ണ് ഇ​തോ​ടെ ലം​ഘി​ക്ക​പ്പെ​ട്ടത്. ഇ​തി​നു പു​റ​മെ, ചെ​ങ്ക​ട​ലി​ലെ ക​പ്പ​ലു​ക​ൾ​ക്കെതിരേ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് യെ​മ​നി​ലെ ഹൂ​ത്തി വി​മ​ത​രും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു

മേ​ഖ​ല​യി​ലു​ട​നീ​ളം മ​ര​ണ​സം​ഖ്യ കു​തി​ച്ചു​യ​രു​ക​യാ​ണ്. ഇ​റാ​നി​ൽ മാ​ത്രം ഇ​തു​വ​രെ 201ലേറെ ​പേർ കൊ​ല്ല​പ്പെ​ടു​ക​യും 700ലേറെ പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി റെ​ഡ് ക്ര​സ​ന്‍റ് അ​റി​യി​ച്ചു. ഇ​ഇ​റാ​ൻ ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ൽ മൂ​ന്ന് അ​മേ​രി​ക്ക​ൻ സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

ദു​ബാ​യ്, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പാ​കി​സ്ഥാ​ൻ, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ർ വീ​തം കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ര​യേ​ലി​ൽ ഒ​മ്പ​ത് പേ​രും ഇ​റാക്കി​ൽ ര​ണ്ടു പേ​രും കു​വൈ​റ്റി​ൽ ഒ​രാ​ളും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

International

ല​ബ​ന​നി​ലെ ഹി​സ്ബു​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്ര​യേ​ലി​ന്‍റെ ബോം​ബാ​ക്ര​മ​ണം

ബെ​യ്റൂ​ട്ട്: ഹി​സ്ബു​ല്ല​യെ നി​രാ​യു​ധീ​ക​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ ശ​ക്ത​മാ​ർ​ന്ന ബോം​ബാ​ക്ര​മ​ണം ന​ട​ത്തി ഹി​സ്ബു​ല്ല കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ. ഹി​സ്ബു​ല്ല​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ട​ത്താ​ൻ സം​ഘം ഉ​പ​യോ​ഗി​ച്ചി​രു​ന്ന സൈ​നി​ക കോ​മ്പൗ​ണ്ടി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ലോ​ഞ്ചിം​ഗ് സൈ​റ്റു​ക​ളു​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

തെ​ക്ക് റി​ഹാ​ൻ പ​ർ​വ​ത മേ​ഖ​ല​യി​ൽ നി​ന്ന് തു​ട​ങ്ങി സി​റി​യ​യു​ടെ അ​തി​ർ​ത്തി​യി​ലു​ള്ള വ​ട​ക്കു​കി​ഴ​ക്ക​ൻ ഹെ​ർ​മ​ൽ മേ​ഖ​ല വ​രെ​യാ​ണ് വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ​വ​ർ​ഷം നി​ല​വി​ൽ​വ​ന്ന വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്ര​കാ​രം ഈ ​മാ​സം അ​വ​സാ​ന​മാ​ണ് അ​തി​ർ​ത്തി​യി​ൽ​നി​ന്നു ഹി​സ്ബു​ല്ല പി​ന്മാ​റേ​ണ്ട​ത്.

വെ​ടി​നി​ർ​ത്ത​ൽ നി​രീ​ക്ഷി​ക്കു​ന്ന അ​വ​ലോ​ക​ന​സ​മി​തി ക​ഴി​ഞ്ഞ​ദി​വ​സം യോ​ഗം ചേ​ർ​ന്നി​രു​ന്നു. വെ​ടി​നി​ർ​ത്ത​ലി​ൽ മ​ധ്യ​സ്ഥ​രാ​യ ഫ്രാ​ൻ​സ്, സൗ​ദി, യു​എ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ല​ബ​ന​ൻ സേ​നാ മേ​ധാ​വി​യു​മാ​യി പാ​രി​സി​ൽ ച​ർ​ച്ച ന​ട​ത്തി. ഹി​സ്ബു​ല്ല​യു​ടെ നി​രാ​യു​ധീ​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ അ​ന്തി​മ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നാ​യി​രു​ന്നു ച​ർ​ച്ച.

Leader Page

സമാധാനദൂതുമായി ലെയോ മാർപാപ്പ തുർക്കിയിലും ലബനനിലും

മാ​ർ​പാ​പ്പ​യു​ടെ തു​ർ​ക്കി, ല​ബ​ന​ൻ സ​ന്ദ​ർ​ശ​നം അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് ലോ​ക​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ലോ​ക​ച​രി​ത്ര​ത്തി​ലെ​ത​ന്നെ അ​തി​പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​യ നി​ഖ‍്യ സൂ​ന​ഹ​ദോ​സി​ന്‍റെ 1700-ാമ​തു വാ​ർ​ഷി​കം അ​നു​സ്മ​രി​ക്കാ​നാ​ണ് ലെ​യോ മാ​ർ​പാ​പ്പ തു​ർ​ക്കി സ​ന്ദ​ർ​ശി​ച്ച​ത്. വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ 27 ത​ല​വ​ന്മാ​രു​മൊ​ത്ത് അ​ദ്ദേ​ഹം 1700 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു ന​ട​ന്ന സ​ഭാ ച​രി​ത്ര​ത്തി​ലെ ആ​ദ്യ സൂ​ന​ഹ​ദോ​സി​ന്‍റെ വേ​ദി​യാ​യ നി​ഖ്യാ​യി​ൽ (ഇ​ന്ന​ത്തെ ഇ​സ്നി​ക്) ഒ​രു പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യി​ലും പ​ങ്കെ​ടു​ത്തു. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഈ ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​ള​രെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. 1964ൽ ​പോ​ൾ ആ​റാ​മ​ൻ പാ​പ്പാ​യും കോ​ൺ​സ്റ്റാ​ന്‍റി​നോ​പ്പി​ളി​ലെ അ​ത്ത​നാ​ഗോ​റ​സ് പാ​ത്രി​യ​ർ​ക്കീ​സും ത​മ്മി​ൽ ജ​റൂസ​ലെ​മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ക​ത്തോ​ലി​ക്കാ സ​ഭ​യും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ഷ്മ​ള​മാ​യി. അ​ങ്ങ​നെ ശ​ക്ത​മാ​യി തീ​ർ​ന്ന എ​ക്യു​മെ​നി​ക്ക​ൽ ബ​ന്ധ​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് ലെ​യോ മാ​ർ​പാ​പ്പ​യു​ടെ​യും ബ​ർ​ത്ത​ലോ​മി​യോ പാ​ത്രി​യ​ർ​ക്കീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ.

സ​മാ​ധാ​ന​ത്തി​ന് ആ​ഹ്വാ​നം

തു​ർ​ക്കി​യു​ടെ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​വും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ സ്ഥാ​ന​വും രാ​ഷ്‌​ട്ര​ത​ന്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​വു​മൊ​ക്കെ ഉ​ൾ​ച്ചേ​ർ​ത്തു​കൊ​ണ്ടാ​ണ് ലെ​യോ മാ​ർ​പാ​പ്പ പ്ര​സം​ഗി​ച്ച​തെ​ല്ലാം. ത​ന്‍റെ മ​ത​മൗ​ലി​ക​വാ​ദ​പ​ര​വും ഏ​കാ​ധി​പ​ത്യ​പ​ര​വു​മാ​യ നി​ല​പാ​ടു​ക​ൾ​കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് റെ​സി​പ് എ​ർ​ദോ​ഗ​ൻ പ​ല കോ​ണു​ക​ളി​ൽ​നി​ന്ന് വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങു​ന്ന സ​മ​യ​മാ​ണി​ത്. പ്ര​തി​പ​ക്ഷ​ത്തെ അ​മ​ർ​ച്ച ചെ​യ്ത് ത​ന്‍റെ ഭ​ര​ണം നി​ല​നി​ർ​ത്താ​നു​ള്ള ഗൂ​ഢ​ത​ന്ത്ര​ങ്ങ​ൾ മെ​ന​യാ​ൻ അ​ദ്ദേ​ഹം ത​ത്ര​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു. സാ​മ്പ​ത്തി​ക കു​ഴ​പ്പ​ങ്ങ​ൾ, തൊ​ഴി​ലി​ല്ലാ​യ്മ, യു​വ​ജ​ന​ങ്ങ​ളു​ടെ പ​ലാ​യ​നം, പെ​രു​കു​ന്ന ദാ​രി​ദ്ര്യം, നാ​ണ​യ​ത്തി​ന്‍റെ ത​ക​ർ​ച്ച​യും വി​ല​ക്ക​യ​റ്റ​വും, കാ​ർ​ഷി​ക​മേ​ഖ​ല നേ​രി​ടു​ന്ന അ​വ​ഗ​ണ​ന മു​ത​ലാ​യ പ്ര​ശ്ന​ങ്ങ​ൾ മ​റ​ച്ചു വ​യ്ക്കാ​ൻ ഏ​കാ​ധി​പ​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ത​ന്ത്ര​മാ​ണ് മ​ത​ത്തി​ന്‍റെ തി​ര​ശീ​ല​കൊ​ണ്ട് ജ​ന​ങ്ങ​ളെ വി​ഭ്ര​മി​പ്പി​ക്കു​ന്ന​ത്. എ​ർ​ദോ​ഗ​നും പ​യ​റ്റു​ന്ന​ത് മ​റ്റൊ​രു ത​ന്ത്ര​മ​ല്ല. മാ​ർ​പാ​പ്പ​മാ​ർ ഒ​രി​ക്ക​ലും ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ പ​രാ​മ​ർ​ശി​ക്കു​ക​യോ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ല​പാ​ടു​ക​ളെ വി​മ​ർ​ശി​ക്കു​ക​യോ ചെ​യ്യാ​റി​ല്ല. സാ​ർ​വ​ത്രി​ക പ്രാ​ധാ​ന്യ​മു​ള്ള ആ​ശ​യാ​വി​ഷ്കാ​ര​ങ്ങ​ൾ ന​ട​ത്തി ജ​ന​ത​യെ പ്ര​ബു​ദ്ധ​രാ​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ക.

മാ​ർ​പാ​പ്പ​യെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് ചെ​യ്ത പ്ര​സം​ഗ​ത്തി​നു മ​റു​പ​ടി​യാ​യി മാ​ർ​പാ​പ്പ പ​റ​ഞ്ഞു: “തു​ർ​ക്കി ആ ​പ്ര​ദേ​ശ​ത്ത് സ്ഥി​ര​ത​യു​ടെ​യും രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ​യും സ്രോ​ത​സാ​യും നീ​തി​നി​ഷ്ഠ​വും സ്ഥാ​യി​യു​മാ​യ സ​മാ​ധാ​ന​ത്തി​ന്‍റെ മാ​ധ്യ​മ​മാ​യും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന രാ​ജ്യ​മാ​ണ്. ക്രി​സ്തു​മ​ത​ത്തി​ന്‍റെ ഉ​ത്ഭ​വ​ത്തോ​ട് അ​വ​ഗാ​ഢ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന രാ​ജ്യ​മാ​ണ് തു​ർ​ക്കി. വ്യ​ത്യാ​സ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു നാ​ടാ​ണി​ത്. ന​മ്മു​ടെ പൊ​തു​വാ​യ ഭാ​വി​യു​ടെ അ​ടി​സ്ഥാ​ന​ങ്ങ​ളാ​യ സ​മാ​ധാ​നം, മ​നു​ഷ്യ​മ​ഹ​ത്വം, സാ​ഹോ​ദ​ര്യം മു​ത​ലാ​യ മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ത​ക​ൾ ലോ​ക​ത്തെ ഓ​ർ​മി​പ്പി​ക്ക​ണം.” മാ​ർ​പാ​പ്പ​യെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടു പ​റ​ഞ്ഞ പ്ര​സം​ഗ​ത്തി​ൽ ട​ർ​ക്കീ​ഷ് ജ​ന​ത​യു​ടെ സാം​സ്കാ​രി​ക തു​റ​വി​യും മ​താ​ന്ത​ര സൗ​ഹൃ​ദ​വും സ​മാ​ധാ​ന​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യും സൂ​ചി​പ്പി​ക്കു​ക​യു​ണ്ടാ​യി.

‘ശ​ക്തി​യാ​ണ് ശ​രി’ എ​ന്ന മ​നോ​ഭാ​വം ശ​രി​യ​ല്ലെ​ന്നു പ​റ​ഞ്ഞ മാ​ർ​പാ​പ്പ നി​സം​ഗ​ത​യു​ടെ ആ​ഗോ​ള​വ​ത്ക​ര​ണം ന​ട​ക്കു​ന്ന ഈ ​കാ​ല​ത്ത് സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഒ​രു സം​സ്കാ​രം വ​ള​ർ​ന്നു​വ​രേ​ണ്ട​തു​ണ്ട് എ​ന്നു പ​റ​ഞ്ഞു. നീ​തി​യും കാ​രു​ണ്യ​വു​മാ​ണ് ന​മ്മു​ടെ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹ്യ ജീ​വി​ത​ത്തെ ന​യി​ക്കേ​ണ്ട​ത്. ഇ​ന്ന് നി​ല​വി​ലു​ള്ള അ​സ​മ​ത്വ​ങ്ങ​ളെ വ​ർ​ധി​പ്പി​ക്കാ​ൻ കൃ​ത്രി​മ​ബു​ദ്ധി ഇ​ട​യാ​ക്കി​യേ​ക്കാം എ​ന്ന ഭ​യം അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. മ​നു​ഷ്യ​മ​ഹാ​കു​ടും​ബ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന് ഇ​തു​വ​രെ വ​ന്നി​ട്ടു​ള്ള ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ർ​ക്കി​യു​ടെ സ​ജീ​വ​ത്വം നി​ല​നി​ൽ​ക്കു​ന്ന​ത് ബ​ഹു​സ്വ​ര​ത​യി​ലാ​ണെ​ന്നു പ​റ​ഞ്ഞ മാ​ർ​പാ​പ്പ ഐ​ക​രൂ​പ്യം ഒ​രു ന്യൂ​നീ​ക​ര​ണ​മാ​ണെ​ന്നും, തീ​വ്ര നി​ല​പാ​ടു​ക​ളു​ടെ ഫ​ല​മാ​യി സ​മൂ​ഹ​ങ്ങ​ൾ വി​ഭ​ജി​ത​മാ​വു​ക​യും ധ്രു​വീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

എ​ഡി 325ൽ ​ഒ​ന്നാ​മ​ത്തെ എ​ക്യു​മെ​നി​ക്ക​ൽ സൂ​ന​ഹ​ദോ​സി​ന്‍റെ വേ​ദി​യാ​യ ബ​സി​ലി​ക്ക​യു​ടെ ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ​ക്കു സ​മീ​പം ന​ട​ന്ന പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യി​ൽ മ​റ്റ് 27 സ​ഭാ ത​ല​വ​ന്മാ​രോ​ടൊ​പ്പം ലെ​യോ മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു. ക്രൈ​സ്ത​വ​രു​ടെ ഐ​ക്യം പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നു പ്ര​സ്താ​വി​ച്ച അ​ദ്ദേ​ഹം ആ​ദ്യ സൂ​ന​ഹ​ദോ​സി​ന്‍റെ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രു​ന്ന “ഈ​ശോ​മി​ശി​ഹാ ആ​ര്” എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മേ​കാ​ൻ ശ്ര​മി​ച്ചു. ഈ​ശോ​മി​ശി​ഹാ​യെ ഒ​രു അ​തി​മാ​നു​ഷ​നോ പ്ര​തി​ഭാ​ശാ​ലി​യാ​യ നേ​താ​വോ പ്ര​വാ​ച​ക​നോ ആ​യി മാ​ത്രം കാ​ണു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്ന് പ്ര​സ്താ​വി​ച്ചു. ഇ​ത് പു​തി​യ ആ​ര്യ​നി​സ​മാ​ണെ​ന്ന് മാ​ർ​പാ​പ്പ ചൂ​ണ്ടി​ക്കാ​ട്ടി. ഈ​ശോ വെ​റും മ​നു​ഷ്യ​ൻ മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ അ​വി​ട​ത്തെ അ​മ​ർ​ത്യ​ത​യി​ലും നി​ത്യ​ജീ​വ​നി​ലും മ​നു​ഷ്യ​ർ​ക്ക് പ​ങ്കു​പ​റ്റാ​നാ​വി​ല്ല. സ​ർ​വ​സ​മ്മ​ത​മാ​യി അം​ഗീ​ക​രി​ച്ച വി​ശ്വാ​സ​പ്ര​മാ​ണം സ​മ്പൂ​ർ​ണ​മാ​യ ഐ​ക്യ​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ന്ന ക്രൈ​സ്ത​വ​ർ​ക്ക് പ​ര​മ​പ്ര​ധാ​ന​മാ​ണ്. ഈ ​വി​ശ്വാ​സ​പ്ര​മാ​ണം ചൊ​ല്ലു​മ്പോ​ൾ​ത​ന്നെ ക്രൈ​സ്ത​വ​ർ​ക്കി​ട​യി​ൽ അ​ദൃ​ശ്യ​മാ​യ ഒ​രു ഐ​ക്യം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

ഫോ​ക്സ്‌​വാ​ഗ​ൻ അ​രീ​ന​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ക്രൈ​സ്ത​വ​രു​ടെ ഐ​ക്യ​മാ​ണ് ലെ​യോ മാ​ർ​പാ​പ്പ ഊ​ന്നി​പ്പ​റ​ഞ്ഞ​ത്. ഐ​ക്യം നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ക​രു​ത​ലും ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ആ​വ​ശ്യ​മാ​ണ്. തു​ർ​ക്കി​യി​ൽ നി​ല​വി​ലു​ള്ള നാ​ല് സ​ഭാ പാ​ര​മ്പ​ര്യ​ങ്ങ​ളെ​യും - ല​ത്തീ​ൻ, അ​ർ​മേ​നി​യ​ൻ, ക​ൽ​ദാ​യ, സു​റി​യാ​നി - പ​രാ​മ​ർ​ശി​ച്ച അ​ദ്ദേ​ഹം എ​ല്ലാ​റ്റി​നെ​യും കൂ​ട്ടി​യി​ണ​ക്കു​ന്ന സാ​ർ​വ​ത്രി​ക​ത​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. ഈ ​നാ​ലു സ​ഭ​ക​ളി​ൽ​നി​ന്നു​മു​ള്ള 200 പേ​ർ ചേ​ർ​ന്ന​താ​യി​രു​ന്നു ഗാ​യ​ക​സം​ഘം. ട​ർ​ക്കി​ഷ്, അ​റ​മാ​യ, സു​റി​യാ​നി, അ​ർ​മേ​നി​യ​ൻ, അ​റ​ബി​ക്, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​യി​രു​ന്നു പ്രാ​ർ​ഥ​ന​ക​ൾ. വി​ശ്വാ​സി​ക​ൾ സ​മാ​ധാ​ന സ്ഥാ​പ​ക​രാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. 2033ൽ ​എ​ല്ലാ വി​ഭാ​ഗ​ത്തി​ലും പെ​ട്ട ക്രൈ​സ്ത​വ നേ​താ​ക്ക​ളോ​ട് ചേ​ർ​ന്ന് ഈ​ശോ​മി​ശി​ഹാ​യു​ടെ കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ 2000-ാമ​തു വാ​ർ​ഷി​കം ജ​റൂസ​ലെ​മി​ൽ ആ​ച​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മാ​ർ എ​ഫ്രേം പ​ള്ളി​യി​ലും ബൈ​സ​ന്‍റൈ​ൻ സ​ഭ​യു​ടെ സെ​ന്‍റ് ജോ​ർ​ജ് പ​ത്രി​യാ​ർ​ക്ക​ൽ പ​ള്ളി​യി​ലും പ്രാ​ർ​ഥി​ച്ച അ​ദ്ദേ​ഹം ഇ​സ്താം​ബൂ​ളി​ലെ പ്ര​ശ​സ്ത​മാ​യ ബ്ലൂ ​മോ​സ്കും സ​ന്ദ​ർ​ശി​ച്ചു.

മാ​ർ​പാ​പ്പ ല​ബ​ന​നി​ൽ

തു​ർ​ക്കി സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ല​ബ​ന​നി​ലേ​ക്കു പോ​യ മാ​ർ​പാ​പ്പ​യ്ക്ക് രാ​ജോ​ചി​ത സ്വീ​ക​ര​ണ​മാ​ണു ല​ഭി​ച്ച​ത്. ന​വം​ബ​ർ 30ന് ​വൈ​കു​ന്നേ​രം ബെ​യ്റൂ​ട്ടി​ൽ എ​ത്തി​യ മാ​ർ​പാ​പ്പ​യ്ക്ക് തി​ര​ക്കേ​റി​യ പ​രി​പാ​ടി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. രാ​ജ്യം മു​ഴു​വ​നും ആ​ഹ്ലാ​ദ​പൂ​ർ​വം അ​ദ്ദേ​ഹ​ത്തെ എ​തി​രേ​റ്റു. വി​മാ​നം നി​ലം​തൊ​ട്ട നി​മി​ഷം മു​ത​ൽ 15 മി​നി​റ്റ് രാ​ജ്യ​ത്തെ എ​ല്ലാ പ​ള്ളി​ക​ളി​ലും മ​ണി​ക​ൾ മു​ഴ​ങ്ങി. തി​ങ്ക​ളും ചൊ​വ്വ​യും രാ​ജ്യ​ത്ത് പൊ​തു അ​വ​ധി​യാ​യി​രു​ന്നു. മാ​ർ​പാ​പ്പ​യെ കാ​ണാ​ൻ നി​ര​ത്തു​വ​ക്കു​ക​ളി​ൽ വ​ൻ ജ​ന​സ​ഞ്ച​യം കാ​ത്തു​നി​ന്നി​രു​ന്നു. അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത ഓ​രോ പ​രി​പാ​ടി​യി​ലും വ​ൻ​വി​ശ്വാ​സീ​സ​മൂ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്തി​ന്‍റെ ച​ക്ര​വാ​ള​ത്തി​ൽ വി​രി​ഞ്ഞ ഹൃ​ദ​യ​ഹാ​രി​യാ​യ മ​ഴ​വി​ല്ല് ജ​ന​ങ്ങ​ളു​ടെ ആ​ഹ്ലാ​ദ​ത്തി​ന്‍റെ​യും ശു​ഭ​പ്ര​തീ​ക്ഷ​യു​ടെ​യും പ്ര​തീ​ക​മാ​യി.

പ​ശ്ചി​മേ​ഷ്യ​യി​ലെ സ​വി​ശേ​ഷ​മാ​യ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ന്‍റെ ദു​ഷ്ഫ​ല​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന രാ​ജ്യ​മാ​ണ് ല​ബ​ന​ൻ. രാ​ഷ്‌​ട്രീ​യ​മാ​യ അ​സ്ഥി​ര​ത, സാ​മ്പ​ത്തി​ക ത​ക​ർ​ച്ച, അ​ഭ​യാ​ർ​ഥി​പ്ര​വാ​ഹം, തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​ടെ സാ​ന്നി​ധ്യ​വും അ​ട്ടി​മ​റി​ക​ളും, ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്ത് ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ - ഇ​വ​യു​ടെ​യെ​ല്ലാം ഫ​ല​മാ​യി നി​രാ​ശ​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ ജ​ന​ത. ഞ​ങ്ങ​ളെ ലോ​ക​ത്തി​ൽ ആ​രെ​ങ്കി​ലും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട് എ​ന്നാ​ണ് മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് ല​ബ​ന​ൻ​കാ​ർ പ​റ​ഞ്ഞ​ത്. വാ​സ്ത​വ​ത്തി​ൽ ലോ​ക​ത്തി​ന്‍റെ അ​ഗ​ണ്യ​മാ​യ കോ​ണു​ക​ളി​ൽ ക​ഴി​യു​ന്ന മ​നു​ഷ്യ​രു​ടെ നി​സ​ഹാ​യാ​വ​സ്ഥ ഇ​തി​ലും ന​ന്നാ​യി എ​ങ്ങ​നെ അ​വ​ത​രി​പ്പി​ക്കും.

മാ​ർ​പാ​പ്പ​യു​ടെ പ്ര​സം​ഗ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞ ആ​ശ​യം പ്ര​ത്യാ​ശ​യാ​യി​രു​ന്നു. പ്ര​ത്യാ​ശ​യു​ടെ ദേ​ശ​മാ​യി ദേ​വ​ദാ​രു​ക്ക​ളു​ടെ നാ​ടാ​യ ല​ബ​ന​നെ അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു. യു​വ​ജ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പേ​രു​ത​ന്നെ ‘പ്ര​ത്യാ​ശ​യു​ടെ ജീ​വ​ര​സം’ എ​ന്നാ​യി​രു​ന്നു. ഒ​ന്ന​ര​ല​ക്ഷം പേ​ർ പ​ങ്കെ​ടു​ത്ത വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ഭാ​വി​യെ പ്ര​ത്യാ​ശാ​പൂ​ർ​വം ക​രു​പ്പി​ടി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം ല​ബ​നീ​സ് ജ​ന​ത​യെ പ്ര​ചോ​ദി​പ്പി​ച്ചു. ജീ​വി​ത​ത്തി​ലെ ചെ​റു​വെ​ട്ട​ങ്ങ​ളെ പ്ര​ത്യാ​ശ​യു​ടെ ചെ​റു​ശി​ഖ​ര​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കാ​ൻ അ​ദ്ദേ​ഹം പ്രോ​ത്സാ​ഹി​പ്പി​ച്ചു. ച​രി​ത്ര​ത്തി​ലെ ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഊ​ഷ​ര​മാ​യ ഉ​ദ്യാ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന ചെ​റു​പൊ​ടി​പ്പു​ക​ൾ ആ​ണ​വ. കു​ടും​ബ​ങ്ങ​ളി​ൽ വേ​രു​ക​ളാ​ഴ്ത്തി വ​ള​രു​ന്ന​തും പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ലും ഇ​ട​വ​ക​ക​ളി​ലും സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ളി​ലും സം​ഘ​ട​ന​ക​ളി​ലും പ​രി​പോ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ വി​ശ്വാ​സം ല​ളി​ത​വും ആ​ധി​കാ​രി​ക​വു​മാ​ണ്. അ​ത് മ​നു​ഷ്യ​ന്‍റെ ആ​വ​ശ്യ​ങ്ങ​ളോ​ടും ആ​ഗ്ര​ഹ​ങ്ങ​ളോ​ടും ഭാ​വാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്ക​ണം - മാ​ർ​പാ​പ്പ പ​റ​ഞ്ഞു. ല​ബ​നീ​സ് ജ​ന​ത​യു​ടെ വി​ശ്വാ​സ​സ്ഥൈ​ര്യ​വും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തോ​ടു​ള്ള ഭ​ക്തി​യും ത​ന്നെ ഹ​ഠാ​ദാ​ക​ർ​ഷി​ച്ച​താ​യി മാ​ർ​പാ​പ്പ പി​ന്നീ​ട് പ​റ​യു​ക​യു​ണ്ടാ​യി.

ഒ​രേ​സ​മ​യം അ​ജ​പാ​ല​ക​നും രാ​ഷ്‌​ട്ര​ത​ന്ത്ര​ജ്ഞ​നും ആ​യി​ട്ടാ​ണ് ലെ​യോ മാ​ർ​പാ​പ്പ തു​ർ​ക്കി​യും ല​ബ​ന​നും സ​ന്ദ​ർ​ശി​ച്ച​ത്. ഈ ​രാ​ജ്യ​ങ്ങ​ൾ​ക്ക് പ​ശ്ചി​മേ​ഷ്യ​യി​ലു​ള്ള ഭൂ​മി​ശാ​സ്ത്ര​പ​ര​വും രാ​ഷ്‌​ട്രീ​യ​വു​മാ​യ പ്രാ​ധാ​ന്യം ഗ്ര​ഹി​ച്ചി​ട്ടു​ള്ള ഇ​രു​ത്തം​വ​ന്ന ഒ​രു ലോ​ക​നേ​താ​വി​നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ൽ ക​ണ്ട​ത്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും, പ്ര​ത്യേ​കി​ച്ച് ല​ബ​ന​നി​ലെ ജ​ന​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു എ​ന്ന് അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി. ചെ​റു​താ​ക​ലി​ന്‍റെ യു​ക്തി​യെ​ക്കു​റി​ച്ച് തു​ർ​ക്കി​യി​ൽ ലെ​യോ മാ​ർ​പാ​പ്പ പ്ര​സം​ഗി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി.100 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​പോ​ലും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ക്രൈ​സ്ത​വ​ർ ഉ​ണ്ടാ​യി​രു​ന്ന തു​ർ​ക്കി​യി​ൽ ഇ​ന്ന് ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് അ​വ​രു​ടെ സം​ഖ്യ. വി​ഭ​വ​ശേ​ഷി, ഘ​ട​നാ​മി​ക​വ്, സാ​മ്പ​ത്തി​ക​ശ​ക്തി, സാ​മൂ​ഹ്യ​സ്വാ​ധീ​നം മു​ത​ലാ​യ​വ​കൊ​ണ്ട​ല്ല ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ മൂ​ല്യം അ​ള​ക്കേ​ണ്ട​തെ​ന്നും, സ​മൂ​ഹ​ത്തി​ന്‍റെ ഉ​പ്പും പു​ളി​മാ​വും ആ​യി വ​ർ​ത്തി​ക്കു​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വം​ശ​ഹ​ത്യ​യെ​യും വി​വേ​ച​ന​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച് ഇ​ന്നും പൊ​രു​തി മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന തു​ർ​ക്കി​യി​ലെ ചെ​റി​യ സ​ഭ​യെ മാ​ർ​പാ​പ്പ അ​ഭി​ന​ന്ദി​ച്ചു. മ​ത​പ​ര​വും പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​വു​മാ​യ ഭി​ന്ന​ത​ക​ൾ മാ​റ്റി​വ​ച്ച് സ​മാ​ധാ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഹ്വാ​നം ബ​ധി​ര​ക​ർ​ണ​ങ്ങ​ളി​ല​ല്ല പ​തി​ച്ച​ത് എ​ന്നു നാം ​പ്ര​ത്യാ​ശി​ക്കു​ക.

International

സമാധാനത്തിന്‍റെ വഴി തെരഞ്ഞെടുക്കുക: മാർപാപ്പ

ബെ​​​യ്റൂ​​​ട്ട്: സ​​​മാ​​​ധാ​​​നം എ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​നു​​​വേ​​​ണ്ടി സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ പാ​​​ത​​​ത​​​ന്നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക എ​​​ന്ന സ​​​മാ​​​പ​​​നാ​​​ഹ്വാ​​​ന​​​ത്തോ​​​ടെ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ആ​​​റു ദി​​​വ​​​സം നീ​​​ണ്ട തു​​​ർ​​​ക്കി, ല​​​ബ​​​ന​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു റോ​​​മി​​​ലേ​​​ക്കു മ​​​ട​​​ങ്ങി. സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യും സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ന്‍റെ​​​യും ചൈ​​​ത​​​ന്യ​​​ത്തി​​​ലേ​​​ക്ക് പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ ജ​​​ന​​​ത കൂ​​​ടു​​​ത​​​ൽ ഉ​​​ൾ​​​ച്ചേ​​​ര​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സാ​​​യു​​​ധ​​​സ​​​മ​​​ര​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ല. ആ​​​യു​​​ധ​​​ങ്ങ​​​ൾ മാ​​​ര​​​ക​​​മാ​​​ണ്. ച​​​ർ​​​ച്ച​​​യും മാ​​​ധ്യ​​​സ്ഥ്യവും സം​​​വാ​​​ദ​​​വും സൃ​​​ഷ്ടി​​​പ​​​ര​​​മാ​​​ണ്. ഇ​​​പ്പോ​​​ൾ​ പ​​​ര​​​സ്പ​​​രം ശ​​​ത്രു​​​ക്ക​​​ളാ​​​യി കാ​​​ണു​​​ന്ന​​​വ​​​ർ​​​പോ​​​ലും ഈ ​​​പ്ര​​​ക്രി​​​യ​​​യി​​​ൽ പ​​​ങ്കു​​​ചേ​​​ര​​​ണം. റോ​​​മി​​​ലേ​​​ക്കു തി​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് ബെ​​​യ്റൂ​​​ട്ടി​​​ലെ റ​​​ഫീ​​​ഖ് ഹ​​​രീ​​​രി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​വ​​​ച്ചു ന​​​ട​​​ത്തി​​​യ വി​​​ട​​​വാ​​​ങ്ങ​​​ൽ ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ.

ല​​​ബ​​​ന​​​ന്‍റെ ആ​​​ധ്യാ​​​ത്മി​​​ക പൈ​​​തൃ​​​ക​​​വും മ​​​ത​​​സൗ​​​ഹൃ​​​ദ പാ​​​ര​​​ന്പ​​​ര്യ​​​വും എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞ മാ​​​ർ​​​പാ​​​പ്പ ല​​​ബ​​​നീ​​​സ് ജ​​​ന​​​ത​​​യ്ക്ക് പ​​​രി​​​ശു​​​ദ്ധ മ​​​റി​​​യ​​​ത്തോ​​​ടു​​​ള്ള ഭ​​​ക്തി​​​യെ പ്ര​​​ശം​​​സി​​​ച്ചു. ബെ​​​യ്റൂ​​​ട്ട് സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ആ​​​ഘാ​​​ത​​​വും താ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന്‍റെ വേ​​​ദ​​​ന താ​​​ൻ​​​കൂ​​​ടി വ​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വി​​​ശു​​​ദ്ധ ഷാ​​​ർ​​​ബ​​​ലി​​​ന്‍റെ ശ​​​വ​​​കുടീ​​​ര​​​ത്തി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ യാ​​​ത്ര അ​​​ദ്ദേ​​​ഹം അ​​​നു​​​സ്മ​​​രി​​​ച്ചു.ല​​​ബ​​​ന​​​ന്‍റെ പൂ​​​ർ​​​വ​​​കാ​​​ല ച​​​രി​​​ത്രം ഭാ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​യാ​​​ണ​​​ത്തി​​​ൽ ഇ​​​ന്ധ​​​ന​​​മാ​​​കു​​​മെ​​​ന്നു മാ​​​ർ​​​പാ​​​പ്പ പറഞ്ഞു.

വ​​​ട​​​ക്ക​​​ൻ ബെ​​​യ്റൂ​​​ട്ടി​​​ലെ ജാ​​​ൽ​​​എ​​​ൽ ദീ​​​പി​​​ലെ ഹോ​​​ളിക്രോ​​​സ് മാ​​​ന​​​സി​​​ക​​​രോ​​​ഗാ​​​ശു​​​പ​​​ത്രി സ​​​ന്ദ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ല​​​ബ​​​ന​​​നി​​​ലെ അ​​​വ​​​സാ​​​ന ദി​​​വ​​​സം മാ​​​ർ​​​പാ​​​പ്പ ആ​​​രം​​​ഭി​​​ച്ച​​​ത്.

പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഈ ​​​മാ​​​ന​​​സി​​​ക​​​രോ​​​ഗാ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഒ​​​രേ​​​സ​​​മ​​​യം 800 രോ​​​ഗി​​​ക​​​ളെ​​​യാ​​​ണ് ചി​​​കി​​​ത്സി​​​ക്കു​​​ന്ന​​​ത്. ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ദ ​​​ക്രോ​​​സ് എ​​​ന്ന സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹ​​​മാ​​​ണ് ഈ ​​​ആ​​​ശു​​​പ​​​ത്രി ന​​​ട​​​ത്തു​​​ന്ന​​​ത്. രോ​​​ഗീ​​​ശു​​​ശ്രൂ​​​ഷ​​​യി​​​ൽ വ്യാ​​​പൃ​​​ത​​​രാ​​​യി​​​രി​​​ക്കു​​​ന്ന സ്റ്റാ​​​ഫം​​​ഗ​​​ങ്ങ​​​ളെ അ​​​ഭി​​​ന​​​ന്ദി​​​ച്ച മാ​​​ർ​​​പാ​​​പ്പ, ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ദ​​​രി​​​ദ്ര​​​രും ദു​​​ർ​​​ബ​​​ല​​​രു​​​മാ​​​യ വ്യ​​​ക്തി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻ എ​​​ല്ലാ ക്രൈ​​​സ്ത​​​വ​​​രും ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണെ​​​ന്ന് ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

2020 ഓ​​​ഗ​​​സ്റ്റ് നാ​​​ലി​​​ന് സ്ഫോ​​​ട​​​നം ന​​​ട​​​ന്ന ബെ​​​യ്റൂ​​​ട്ട് തു​​​റ​​​മു​​​ഖ​​​ത്ത് ഉ​​​റ്റ​​​വ​​​രെ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രോ​​​ടൊ​​​പ്പം പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ മാ​​​ർ​​​പാ​​​പ്പ എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ വി​​​കാ​​​ര​​​നി​​​ർ​​​ഭ​​​ര​​​മാ​​​യ രം​​​ഗ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. മ​​​രി​​​ച്ചു​​​പോ​​​യ​​​വ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് പ​​​ല​​​രും എ​​​ത്തി​​​യ​​​ത്. സ്മാ​​​ര​​​ക​​​ത്തി​​​ൽ പു​​​ഷ്പ​​​ച​​​ക്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും തി​​​രി തെ​​​ളി​​​ക്കു​​​ക​​​യും പ്രാ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്ത മാ​​​ർ​​​പാ​​​പ്പ, ബ​​​ന്ധു​​​മി​​​ത്രാ​​​ദി​​​ക​​​ളെ ആ​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യ്ക്ക് ബെ​​​യ്റൂ​​​ട്ട് വാ​​​ട്ട​​​ർ​​​ഫ്ര​​​ണ്ടി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ ഒ​​​ന്ന​​​ര ല​​​ക്ഷ​​​ത്തി​​​ലേ​​​റെ വി​​​ശ്വാ​​​സി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. കു​​​ർ​​​ബാ​​​ന​​​യു​​​ടെ ആ​​​രം​​​ഭ​​​ത്തി​​​ൽ, അ​​​ന്ത്യോ​​​ഖ്യ​​​യി​​​ലെ ഗ്രീ​​​ക്ക് ക​​​ത്തോ​​​ലി​​​ക്കാ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് യൂ​​​സ​​​ഫ് അ​​​ബ്സി ല​​​ബ​​​ന​​​നി​​​ലെ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷം ക​​​ത്തോ​​​ലി​​​ക്ക​​​രും പൗ​​​ര​​​സ്ത്യ ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു.

പൗ​​​ര​​​സ്ത്യ ക​​​ത്തോ​​​ലി​​​ക്ക​​​രോ​​​ടു​​​ള്ള മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ക​​​രു​​​ത​​​ലി​​​ന് അ​​​ദ്ദേ​​​ഹം ന​​​ന്ദി പ​​​റ​​​ഞ്ഞു. ത​​​ന്‍റെ സു​​​വി​​​ശേ​​​ഷ പ്ര​​​സം​​​ഗ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം, വി​​​ശു​​​ദ്ധ​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ൾ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ള്ള ല​​​ബ​​​ന​​​ന്‍റെ സൗ​​​ന്ദ​​​ര്യം നി​​​ര​​​വ​​​ധി കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ടെ​​​ന്നും എ​​​ന്നാ​​​ൽ, പു​​​തി​​​യൊ​​​രു ല​​​ബ​​​ന​​​ൻ സാ​​​ധ്യ​​​മാ​​​ണെ​​​ന്നും പ്ര​​​സ്താ​​​വി​​​ച്ചു. ""ല​​​ബ​​​നനേ ഉ​​​ണ​​​രു​​​ക, നീ​​​തി​​​യു​​​ടെ​​​യും സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യും ഒ​​​രു ഭ​​​വ​​​ന​​​മാ​​​യി​​​ത്തീ​​​രു​​​ക. പ​​​ശ്ചി​​​മേ​​​ഷ്യ മു​​​ഴു​​​വ​​​നുംവേണ്ടി സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​വാ​​​ച​​​ക അ​​​ട​​​യാ​​​ള​​​മാ​​​യി​​​ത്തീ​​​രു​​​ക’’‌-മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

International

അനുരഞ്ജനത്തിന് ആഹ്വാനം ചെയ്ത് മാർപാപ്പ

ബെ​​​യ്റൂ​​​ട്ട്: ദൃ​​​ഢ​​​നി​​​ശ്ച​​​യ​​​വും സം​​​വാ​​​ദ​​​സ​​​ന്ന​​​ദ്ധ​​​ത​​​യും അ​​​നു​​​ര​​​ഞ്ജ​​നമ​​​നോ​​​ഭാ​​​വ​​​വും മു​​​റു​​​കെ​​​പ്പി​​​ടി​​​ച്ചു​​​കൊ​​​ണ്ട് പൊ​​​തു​​​ന​​​ന്മ​​​യ്ക്കു വേ​​​ണ്ടി പു​​​ന​​​രർ​​​പ്പ​​​ണം ചെ​​​യ്യാ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​താ​​​ക്ക​​​ളെ ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ച് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ.

"സ​​​മാ​​​ധാ​​​ന സ്ഥാ​​​പ​​​ക​​​ർ അ​​​നു​​​ഗൃ​​​ഹീ​​​ത​​​ർ’ എ​​​ന്ന ത​​​ന്‍റെ യാ​​​ത്ര​​​യു​​​ടെ പ്ര​​​മേ​​​യം ഓ​​​ർ​​​മി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട്, ജീ​​​വ​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​നും സ​​​മാ​​​ധാ​​​നം നി​​​ല​​​നി​​​ർ​​​ത്താ​​​നും ദൃ​​​ഢ​​​നി​​​ശ്ച​​​യ​​​വും പ്ര​​​ത്യാ​​​ശ​​​യും ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് അ​​ദ്ദേ​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

രാ​​​ഷ്‌​​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​വും സാ​​​ന്പ​​​ത്തി​​​ക​​​ത്തക​​​ർ​​​ച്ച​​​യും പ്രാ​​​ദേ​​​ശി​​​ക അ​​​സ്ഥി​​​ര​​​ത​​​യു​​​ംമൂ​​​ലം പ്ര​​​ശ്ന​​​ക​​​ലു​​​ഷി​​​ത​​​മാ​​​യ ല​​​ബ​​​ന​​​ന് ദി​​​ശാ​​​ബോ​​​ധം ന​​​ല്കു​​​ന്ന​​​താ​​​യി യാ​​​ത്ര​​​യു​​​ടെ ഒ​​​ന്നാം ദി​​​വ​​​സം പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​ക്ക​​​ളോ​​​ട് അ​​​ദ്ദേ​​​ഹം ന​​​ല്കി​​​യ ആ​​​ഹ്വാ​​​നം.

ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം​​​ത​​​ന്നെ മാ​​​ർ​​​പാ​​​പ്പ ക​​​ർ​​​മ​​​ലീ​​​ത്ത സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ മ​​​ഠം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യും സ​​​ന്യാ​​​സ ദൈ​​​വ​​​വി​​​ളി​​​യു​​​ടെ മൂ​​​ന്ന് അ​​​ടി​​​സ്ഥാ​​​നാ​​​ശ​​​യ​​​ങ്ങ​​​ളാ​​​യ എ​​​ളി​​​മ, പ്രാ​​​ർ​​​ഥ​​​ന, പ​​​രി​​​ത്യാ​​​ഗം എ​​​ന്നി​​​വ​​​യെ​​​പ്പ​​​റ്റി ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ല​​​ബ​​​ന​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​ത്തി​​ന്‍റെ ര​​​ണ്ടാം ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ലെ​​​യോ മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ മാ​​​റോ​​​ണി​​​ന്‍റെ അ​​​ന്നാ​​​യ​​​യി​​​ലെ ആ​​​ശ്ര​​​മ​​​ത്തി​​​ലെ​​​ത്തി വി​​​ശു​​​ദ്ധ ഷാ​​​ർ​​​ബ​​​ൽ മ​​​ക്‌​​​ലൂ​​​ഫി​​​ന്‍റെ ശ​​​വ​​​കു​​​ടീ​​​ര​​​ത്തി​​​ൽ പ്രാ​​​ർ​​​ഥി​​​ച്ചു. അ​​​തി​​​രാ​​​വി​​​ലെ മു​​​ത​​​ൽ അ​​​നേ​​​ക​​​മാ​​​ളു​​​ക​​​ൾ വ​​​ഴി​​​ക്ക് ഇ​​​രു​​​വ​​​ശ​​​ത്തും മാ​​​ർ​​​പാ​​​പ്പ​​​യെ കാ​​​ണാ​​​ൻ കാ​​​ത്തു​​​നി​​​ന്നി​​​രു​​​ന്നു. ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ ഷാ​​​ർ​​​ബ​​​ലി​​​ന്‍റെ ശ​​​വ​​​കു​​​ടീ​​​രം സ​​​ന്ദ​​​ർ​​​ശി​​​ച്ചു പ്രാ​​​ർ​​​ഥി​​​ക്കു​​​ന്ന​​​ത്.

തു​​​ട​​​ർ​​​ന്ന് ഹാ​​​രീ​​​സ പ​​​ട്ട​​​ണ​​​ത്തി​​​ലെ പ​​​രി​​​ശു​​​ദ്ധ ക​​​ന്യാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ, മെ​​​ത്രാ​​​ന്മാ​​​രും വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും അ​​​ല്മാ​​​യ നേ​​​താ​​​ക്ക​​​ളും ഉ​​​ൾ​​​പ്പെ​​​ട്ട സ​​​ഭാ​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ച്ചു. ആ​​​യു​​​ധ​​​ങ്ങ​​​ളു​​​ടെ ശ​​​ബ്ദം ചു​​​റ്റു​​​പാ​​​ടും മു​​​ഴ​​​ങ്ങു​​​ന്പോ​​​ഴും പ്ര​​​ത്യാ​​​ശ കൈ​​​വി​​​ടാ​​​തി​​​രി​​​ക്കണമെന്ന് മാ​​​ർ​​​പാ​​​പ്പ ഉ​​​പ​​​ദേ​​​ശി​​​ച്ചു.

അ​​​ന്ധ​​​കാ​​​ര​​​വും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​വും നി​​​റ​​​യു​​​ന്പോ​​​ൾ​​​പോ​​​ലും വി​​​ശ്വാ​​​സ​​​സ്ഥി​​​ര​​​ത​​​യു​​​ടെ മാ​​​തൃ​​​ക​​​യാ​​​ണ് പ​​​രി​​​ശു​​​ദ്ധ മ​​​റി​​​യ​​മെ​​​ന്ന് അ​​​നു​​​സ്മ​​​രി​​​ച്ച മാ​​​ർ​​​പാ​​​പ്പ, മ​​​റി​​​യ​​​ത്തെ മാ​​​തൃ​​​ക​​​യാ​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്തു. പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്രം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്പോ​​​ൾ പ​​​തി​​​വു​​​ള്ള​​​തു​​​പോ​​​ലെ അ​​​ദ്ദേ​​​ഹം മാ​​​താ​​​വി​​​ന്‍റെ തി​​​രു​​​രൂ​​​പ​​​ത്തി​​​നു മു​​​ന്നി​​​ൽ സ്വർണത്തിൽ തീർത്ത ഒ​​​രു റോ​​​സാ​​​പ്പൂ​​​ങ്കു​​​ല സ​​​മ​​​ർ​​​പ്പി​​​ച്ചു. ല​​​ബ​​​ന​​​നി​​​ൽ സ്ഥാ​​​പി​​​ക്കു​​​ന്ന പു​​​തി​​​യ മാ​​​ധ്യ​​​മ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മൂ​​​ല​​​ക്ക​​​ല്ല് മാ​​​ർ​​​പാ​​​പ്പ ആ​​​ശീ​​​ർ​​​വ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ല​​​ബ​​​ന​​​നി​​ലെ വ​​​ത്തി​​​ക്കാ​​​ൻ നൂ​​​ൺ​​​ഷ്യേ​​​ച്ച​​​റി​​​ൽ വ​​​ച്ച് പൗ​​​ര​​​സ്ത്യ ക​​​ത്തോ​​​ലി​​​ക്കാ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സു​​​മാ​​​രു​​​മാ​​​യി ലെ​​​യോ മാ​​​ർ​​​പാ​​​പ്പ ച​​​ർ​​​ച്ച ന​​​ട​​​ത്തി. വ​​​ത്തി​​​ക്കാ​​​ൻ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ക​​​ർ​​​ദി​​​നാ​​​ൾ പി​​​യെ​​​ത്രോ പ​​​രോ​​​ളി​​​ൻ, പൗ​​​ര​​​സ്ത്യ സ​​​ഭാ കാ​​​ര്യാ​​​ല​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ ക്ലൗ​​​ദി​​​യോ ഗു​​​ജ​​​റോ​​​ത്തി എ​​​ന്നി​​​വ​​​രും മാ​​​ർ​​​പാ​​​പ്പ​​​യോ​​​ടൊ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് രാ​​​ജ്യ​​​ത്തെ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സു​​​മാ​​​ർ, ക്രൈ​​​സ്ത​​​വൈ​​​ക്യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ കു​​​ർ​​​ട്ട് കോ​​​ഹ് എ​​​ന്നി​​​വ​​​രു​​​മാ​​​യും അ​​​ദ്ദേ​​​ഹം ച​​​ർ​​​ച്ച ന​​​ട​​​ത്തി.

ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ബെ​​​യ്റൂ​​​ട്ടി​​​ലെ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ ച​​​ത്വ​​​ര​​​ത്തി​​​ൽ​​​വ​​​ച്ചു ന​​​ട​​​ന്ന എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ-മ​​​താ​​​ന്ത​​​ര​​​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പാ​​​ത്രി​​​യ​​​ർ​​​ക്ക​​​ൽ മൈ​​​താ​​​നി​​​യി​​​ൽ​​​വ​​​ച്ചു ന​​​ട​​​ന്ന യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും ലെ​​​യോ മാ​​​ർ​​​പാ​​​പ്പ സം​​​ബ​​​ന്ധി​​​ച്ചു.

ഇ​​​ന്നു രാ​​​വി​​​ലെ ഹോ​​​ളിക്രോ​​​സ് ആ​​​ശു​​​പ​​​ത്രി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നും ബെ​​​യ്റൂ​​​ട്ട് തു​​​റ​​​മു​​​ഖ​​​ത്തി​​​ലെ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കും ശേ​​​ഷം പ​​​ത്ത​​​ര​​​യ്ക്ക് മാ​​​ർ​​​പാ​​​പ്പ ബെ​​​യ്റൂ​​​ട്ട് വാ​​​ട്ട​​​ർ​​​ഫ്ര​​​ണ്ടി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കും. ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​യോ​​​ടെ അ​​​ദ്ദേ​​​ഹം റോ​​​മി​​​ലേ​​​ക്കു പോ​​​കും.

Latest News

Corehub Up