x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​സ്ബു​ള്ള​യെ മ​റ​ന്നൊ​രു നി​ല​പാ​ടി​ല്ല; പൂർണ പിന്തുണയുമായി ഇറാൻ


Published: May 24, 2026 12:58 AM IST | Updated: May 24, 2026 12:58 AM IST

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യു​മാ​യി നി​ല​നി​ൽ​ക്കു​ന്ന ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തി​നി​ടെ ഹി​സ്ബു​ള്ള​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ ഉ​റ​പ്പു​ന​ൽ​കി ഇ​റാ​ൻ. ഹി​സ്ബു​ള്ള​യെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും കൈ​വി​ടി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​റി​യി​ച്ചു.

ഹി​സ്ബു​ള്ള​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ഇ​റാ​ൻ ഇ​തു​സം​ബ​ന്ധി​ച്ച് ഹി​സ്ബു​ള്ള സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് പ്ര​ത്യേ​ക സ​ന്ദേ​ശം അ​യ​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. അ​മേ​രി​ക്ക​യു​മാ​യി ഇ​റാ​ൻ ന​യ​ത​ന്ത്ര ധാ​ര​ണ​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​നം.

അ​തേ​സ​മ​യം അ​മേ​രി​ക്ക​യു​മാ​യി സ​മ​വാ​യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളി​ൽ വ​ലി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്നും പ്ര​ധാ​ന ത​ർ​ക്ക​വി​ഷ​യ​ങ്ങ​ളി​ൽ പ​ല​തി​ലും അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

എ​ന്നാ​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ മ​ര​വി​പ്പി​ച്ചു നി​ർ​ത്തി​യി​രി​ക്കു​ന്ന ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ൾ ആ​ദ്യം ത​ന്നെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ക​ർ​ശ​ന നി​ല​പാ​ടി​ലാ​ണ് ഇ​റാ​ൻ. വി​ഷ​യ​ത്തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ മാ​ത്ര​മേ ച​ർ​ച്ച​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കൂ എ​ന്ന സൂ​ച​ന​യാ​ണ് ഇ​റാ​ൻ ന​ൽ​കു​ന്ന​ത്.

 

Tags : Hezbollah iran usa israel

Recent News

Corehub Up