ഫോണിൽ സോഷ്യൽ മീഡിയ പരിശോധിക്കുന്ന കുട്ടികൾ (പ്രതീകാത്മ ചിത്രം).
പാരീസ്: പതിനഞ്ചിനു താഴെയുള്ളവർക്കു സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്താനുള്ള ഫ്രഞ്ച് സർക്കാരിന്‍റെ നീക്കത്തിന് പരമോന്നത കോടതിയിൽനിന്ന് തിരിച്ചടി. ഫ്രഞ്ച് പാർലമെന്‍റ് കഴിഞ്ഞമാസം പാസാക്കിയ നിയമം അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കുന്നതായി ഭരണഘടനാ കൗൺസിൽ കണ്ടെത്തി. ഫ്രഞ്ച് ഭരണകൂടത്തിന് പുതിയ നിയമം നിർമിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
കുട്ടികളുടെ മാനസികാരോഗ്യം കണക്കിലെടുത്താണ് ഫ്രഞ്ച് സർക്കാർ സോഷ്യൽ മീഡിയ നിരോധനത്തിന് നിയമമുണ്ടാക്കിയത്. അടുത്ത മാസം മുതൽ നിയമം നടപ്പിലാക്കിത്തുടങ്ങാനായിരുന്നു തീരുമാനം.
ഓസ്ട്രേലിയയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചതിന്‍റെ ചുവടുപിടിച്ചായിരുന്നു ഫ്രഞ്ച് ഭരണകൂടത്തിന്‍റെ നീക്കം. യൂറോപ്പിൽ ഇത്തരത്തിൽ ആദ്യത്തെ നിയമമായിരുന്നിത്.
പാർലമന്‍റിൽ പാസാക്കിയ നിയമം ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെക്കോർണു ഭരണഘടനാ കൗൺസിന്‍റെ പരിഗണനയ്ക്കു സമർപ്പിക്കുകയായിരുന്നു. നിയമങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമാണോ എന്നു പരിശോധിക്കുന്ന പരമോന്നത സ്ഥാപനമാണിത്. നിയമത്തിലെ വ്യവസ്ഥങ്ങൾ ഭരണഘടന ഉറപ്പു നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനാണെന്നാണ് കൗൺസിൽ കണ്ടെത്തിയത്.
കൗൺസിൽ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഗണിച്ച് പുതിയ നിയമം നിർമിക്കാൻ പ്രധാനമന്ത്രി ലക്കോർണുവിന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ നിർദേശം നല്കി.
Tags : social media ban france