x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്തോനേ​ഷ്യ​യി​ൽ വ​ൻ ഭൂ​ച​ല​നം; ര​ണ്ട് പേ​ർ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: August 15, 2026 09:51 AM IST | Updated: August 15, 2026 09:51 AM IST

ഇന്തോനേഷ്യയിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടം

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. കി​ഴ​ക്ക​ൻ ഇ​ന്തോ​നേ​ഷ്യ​യി​ലെ ഫ്ലോ​റ​സ് ദ്വീ​പി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.

ഭൂ​ക​മ്പ മാ​പി​നി​യി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ ഒ​ട്ടേ​റെ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നെ​ന്നാ​ണ് വി​വ​രം. കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ഴു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ഭൂ​ച​ല​ന​ത്തെ​ത്തു​ട​ർ​ന്ന് സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ 5.58നാ​ണ് ഭൂ​ച​ല​മു​ണ്ടാ​യ​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചു. ഈ​സ്റ്റ് നു​സ ടെ​ങ്കാ​റ പ്ര​വി​ശ്യ​യി​ലെ ന​ഗ​ര​മാ​യ എ​ൻ​ഡെ​യ്ക്ക് 68 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്രം. സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : Indonesia Earthquake Death Tsunami Ricterscale

Recent News

Corehub Up