Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tsunami

ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം: 20 മ​ര​ണം; സു​നാ​മി മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ച്ചു

ജ​ക്കാ​ർ​ത്ത: കി​ഴ​ക്ക​ൻ ഇ​ന്തോ​നേ​ഷ്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഫ്ലോ​റ​സ് ദ്വീ​പി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ദു​ര​ന്ത​ത്തി​ൽ കു​റ​ഞ്ഞ​ത് 20 പേ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​രു​ക​യും പ്ര​ദേ​ശ​ത്ത് വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ക​ട​ൽ പി​ന്നോ​ട്ട് പോ​യ​തോ​ടെ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഇ​ത് പി​ൻ​വ​ലി​ച്ചു. എ​ന്നാ​ലും തു​ട​ർ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​കെ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​റ്റ​വും ശ​ക്ത​മാ​യ തു​ട​ർ​ച​ല​ന​ത്തി​ന് 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.

ദ്വീ​പി​ലെ നാ​ഗേ​കി​യോ മേ​ഖ​ല​യി​ലാ​ണ് ഭൂ​ച​ല​നം ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ര​ക്ഷാ​സേ​ന ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കി​ഴ​ക്ക​ൻ ഇ​ന്തോ​നേ​ഷ്യ​ൻ തീ​ര​ത്ത് നി​ന്ന് ഏ​ക​ദേ​ശം 68 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഭൂ​ക​മ്പ​ങ്ങ​ളും അ​ഗ്നി​പ​ർ​വ്വ​ത സ്ഫോ​ട​ന​ങ്ങ​ളും പ​തി​വാ​യ പ​സ​ഫി​ക് 'റിം​ഗ് ഓ​ഫ് ഫ​യ​ർ' മേ​ഖ​ല​യി​ലാ​ണ് ഇ​ന്തോ​നേ​ഷ്യ സ്ഥി​തി ചെ​യ്യു​ന്ന​ത്. മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ വ​ലി​യ ഭൂ​ച​ല​ന​ങ്ങ​ളും സു​നാ​മി​ക​ളും ഇ​ന്തോ​നേ​ഷ്യ​ൻ തീ​ര​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്തി​ട്ടു​ണ്ട്.

National

ഒ​രു വ​ർ​ഷ​ത്തി​ന​കം മോ​ദി പു​റ​ത്താ​കും, അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​രു വ​ർ​ഷ​ത്തി​ന​കം പ​ദ​വി ഒ​ഴി​യു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മേ​ലു​ള്ള നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​താ​യും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മോ​ദി സ​ർ​ക്കാ​ർ നി​ല​വി​ൽ ആ​ഭ്യ​ന്ത​ര​മാ​യി വ​ലി​യൊ​രു 'സ്ഥാ​പ​ന​പ​ര​മാ​യ ക​ലാ​പ​ത്തെ' നേ​രി​ടു​ക​യാ​ണെ​ന്നും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ള്ള​റ​ക​ളി​ൽ നി​ന്ന് ത​നി​ക്ക് ഇ​തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. 
കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച നാ​ഷ​ണ​ൽ ആ​ദി​വാ​സി പ്രൊ​ഫ​ഷ​ണ​ൽ കോ​ൺ​ക്ലേ​വ് എ​ന്ന അ​ട​ച്ചി​ട്ട യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി സം​സാ​രി​ക്കു​ന്ന​തി​ന്‍റെ‌ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ട് സു​പ്ര​ധാ​ന പ്ര​തി​സ​ന്ധി​ക​ളാ​ണ് രാ​ജ്യം ഒ​രേ​സ​മ​യം നേ​രി​ടാ​ൻ പോ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ണ്ടാ​കു​ന്ന ആ​ഘാ​ത​ങ്ങ​ളി​ൽ നി​ന്ന് രാ​ജ്യ​ത്തെ സം​ര​ക്ഷി​ച്ചി​രു​ന്ന സു​ര​ക്ഷാ ക​വ​ച​ങ്ങ​ൾ ബി​ജെ​പി സ​ർ​ക്കാ​ർ എ​ടു​ത്തു​മാ​റ്റി​യ​തി​നാ​ൽ ഇ​ന്ത്യ വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. മു​ൻ​പ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ അ​യ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ വ​രെ ത​നി​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​മാ​രും ജു​ഡീ​ഷ്യ​റി​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളും സ​ർ​ക്കാ​രി​നെ​തി​രെ തി​രി​യു​ക​യും പ്ര​തി​പ​ക്ഷ​ത്തി​ന് വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക​ളും കാ​ര​ണം ജ​ന​രോ​ഷം ശ​ക്ത​മാ​കു​മ്പോ​ൾ, അ​തി​നെ അ​ടി​ച്ച​മ​ർ​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് 'അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക്' സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ച്ചേ​ക്കാം. 

ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​അ​ദ്ദേ​ഹ​ത്തി​ന്‍റെ‌ മ​ക​ൻ, മ​റ്റ് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ എ​ന്നി​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ത​നി​ക്ക് കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി അ​വ​കാ​ശ​പ്പെ​ട്ടു. നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം കൈ​വി​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്‍റെ വി​ല​യി​രു​ത്ത​ൽ പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തി​ന​കം മോ​ദി പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  നീ​റ്റ് പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ളും സി​ബി​എ​സ്ഇ മൂ​ല്യ​നി​ർ​ണ​യ വി​വാ​ദ​ങ്ങ​ളും ക​ത്തി​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ ഈ ​ക​ടു​ത്ത രാ​ഷ്ട്രീ​യ ആ​ക്ര​മ​ണം. 

International

ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം, സു​നാ​മി മു​ന്ന​റി​യി​പ്പ്

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ (യു​എ​സ്ജി​എ​സ്) അ​റി​യി​ച്ചു.

മൊ​ളൂ​ക്ക ക​ട​ലി​ൽ 35 കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്. ചെ​റി​യ ദ്വീ​പാ​യ ടെ​ർ​നേ​റ്റ് ഇ​തി​ന് സ​മീ​പ​ത്താ​ണ്.

ഭൂ​ച​ല​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് 1,000 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സു​നാ​മി ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​ന്തോ​നേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ്, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ തീ​ര​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ സു​നാ​മി തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഹ​വാ​യ് ആ​സ്ഥാ​ന​മാ​യു​ള്ള പ​സ​ഫി​ക് സു​നാ​മി മു​ന്ന​റി​യി​പ്പ് കേ​ന്ദ്രം അ​റി​യി​ച്ചു.

Latest News

Corehub Up