x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം: 20 മ​ര​ണം; സു​നാ​മി മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ച്ചു

വെബ് ഡെസ്ക്
Published: August 15, 2026 12:39 PM IST | Updated: August 15, 2026 12:39 PM IST

ചിത്രം

ജ​ക്കാ​ർ​ത്ത: കി​ഴ​ക്ക​ൻ ഇ​ന്തോ​നേ​ഷ്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഫ്ലോ​റ​സ് ദ്വീ​പി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ദു​ര​ന്ത​ത്തി​ൽ കു​റ​ഞ്ഞ​ത് 20 പേ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​രു​ക​യും പ്ര​ദേ​ശ​ത്ത് വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ക​ട​ൽ പി​ന്നോ​ട്ട് പോ​യ​തോ​ടെ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഇ​ത് പി​ൻ​വ​ലി​ച്ചു. എ​ന്നാ​ലും തു​ട​ർ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​കെ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​റ്റ​വും ശ​ക്ത​മാ​യ തു​ട​ർ​ച​ല​ന​ത്തി​ന് 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.

ദ്വീ​പി​ലെ നാ​ഗേ​കി​യോ മേ​ഖ​ല​യി​ലാ​ണ് ഭൂ​ച​ല​നം ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ര​ക്ഷാ​സേ​ന ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കി​ഴ​ക്ക​ൻ ഇ​ന്തോ​നേ​ഷ്യ​ൻ തീ​ര​ത്ത് നി​ന്ന് ഏ​ക​ദേ​ശം 68 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഭൂ​ക​മ്പ​ങ്ങ​ളും അ​ഗ്നി​പ​ർ​വ്വ​ത സ്ഫോ​ട​ന​ങ്ങ​ളും പ​തി​വാ​യ പ​സ​ഫി​ക് 'റിം​ഗ് ഓ​ഫ് ഫ​യ​ർ' മേ​ഖ​ല​യി​ലാ​ണ് ഇ​ന്തോ​നേ​ഷ്യ സ്ഥി​തി ചെ​യ്യു​ന്ന​ത്. മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ വ​ലി​യ ഭൂ​ച​ല​ന​ങ്ങ​ളും സു​നാ​മി​ക​ളും ഇ​ന്തോ​നേ​ഷ്യ​ൻ തീ​ര​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്തി​ട്ടു​ണ്ട്.

Tags : earthquake indonesia tsunami

Recent News

Corehub Up