x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏറ്റ്ന തീതുപ്പി; ആയിരക്കണക്കിനു വിമാനയാത്രക്കാർ പ്രതിസന്ധിയിലായി

വെബ്ഡെസ്ക്
Published: August 14, 2026 10:46 PM IST | Updated: August 14, 2026 10:46 PM IST

ഇ​​​റ്റ​​​ലി​​​യി​​​ലെ ഏ​​​റ്റ്ന അ​​​ഗ്നി​​​പ​​​ർ​​​വ​​​തത്തിൽനിന്നും തീ ​​​ഉയരുന്നു.

റോം: ​​​ഇ​​​റ്റ​​​ലി​​​യി​​​ലെ ഏ​​​റ്റ്ന അ​​​ഗ്നി​​​പ​​​ർ​​​വ​​​തം തീ ​​​തു​​​പ്പാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​മാ​​​ന​​​യാ​​​ത്രി​​​ക​​​രെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി. അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ചാ​​​രം വ്യാ​​​പി​​​ക്കു​​​ന്ന​​​തു സി​​​സി​​​ലി​​​യി​​​ലെ ക​​​റ്റാ​​​നി​​​യ വി​​​മാ​​​ന​​​ത്ത​​​വ​​​ള​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ താ​​​ളം​​​തെ​​​റ്റി​​​ച്ചു.

ചാ​​​രം വ​​​ലി​​​യ അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യേ​​​ക്കു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ളം ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ച വ​​​രെ അ​​​ടി​​​ച്ചി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

സി​​​സി​​​ലി​​​യി​​​ൽ സ്ഥി​​​തിചെ​​​യ്യു​​​ന്ന ഏ​​​റ്റ്ന യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും സ​​​ജീ​​​വ അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​മാ​​​ണ്. അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ങ്ങ​​​ൾ പു​​​റം​​​ത​​​ള്ളു​​​ന്ന ചാ​​​രം വി​​​മാ​​​ന​​​ത്തി​​​ന്‍റെ എ​​​ൻ​​​ജി​​​ൻ ത​​​ക​​​രാ​​​റി​​​ലാ​​​ക്കും.

ഏ​​​റ്റ്ന ഇ​​​ട​​​യ്ക്കി​​​ടെ സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​തു മൂ​​​ലം ക​​​റ്റാ​​​നി​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം താ​​​ളംതെ​​​റ്റാ​​​റു​​​ള്ള​​​താ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​വ​​​ണ​​​ത്തേ​​​ത് ലേ​​​ശം ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ടെ​​യി​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണി​​​തെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​നും 12നും ​​​ഇ​​​ട​​​യി​​​ൽ ക​​​റ്റാ​​​നി​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ 630 സ​​​ർ​​​വീ​​​സു​​​ക​​​ൾ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വി​​​ടു​​​ക​​​യും അ​​​തി​​​ലേ​​​റെ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​തു മൂ​​​ലം ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ദു​​​രി​​​ത​​​ത്തി​​​ലാ​​​യ​​​ത്. ചി​​​ല യാ​​​ത്ര​​​ക്കാ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി വി​​​മാ​​​നത്താ​​​വ​​​ള​​​ത്തി​​​ൽത​​​ന്നെ ക​​​ഴി​​​യു​​​ക​​​യാ​​​ണ്. കി​​​ട്ടു​​​ന്ന സ്ഥ​​​ല​​​ത്തു കി​​​ട​​​ന്നു​​​റ​​​ങ്ങി​​​യും ചീ​​​ട്ടു​​​ക​​​ളി​​​ച്ചു​​​മൊ​​​ക്കെ​​​യാ​​​ണ് ഇ​​​വ​​​ർ സ​​​മ​​​യം ക​​​ള​​​യു​​​ന്ന​​​ത്.

Tags : Etnaerupts AirPassengers Stranded Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up