അർജുൻ ആയങ്കി
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. കോതമംഗലം, ഊന്നുകൽ എസ്എച്ച്ഓമാരെ സമൂഹമാധ്യമങ്ങൾ വഴി ഭീഷണിപ്പെടുത്തിയ കേസിൽ എറണാകുളം കുട്ടമ്പുഴ പോലീസാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.
തലശ്ശേരി സബ് ജയിലിൽ നിന്നും പ്രൊഡക്ഷൻ വാറന്‍റ് ഹാജരാക്കിയ ശേഷമായിരുന്നു നടപടി. ആഭ്യന്തരമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച മറ്റൊരു കേസിൽ പോലീസ് കസ്റ്റഡിയിലായിരുന്ന അർജുനെ രാവിലെ തലശേരി സിജെഎം കോടതിയിൽ ഹാജരാക്കിയിരുന്നു.
കോടതി ഇയാളെ വീണ്ടും റിമാൻഡ് ചെയ്തതിന് പിന്നാലെ കുട്ടമ്പുഴ പോലീസ് ജയിലിലെത്തി പ്രൊഡക്ഷൻ വാറന്‍റ് വഴി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് കോതമംഗലത്ത് എത്തിച്ച അർജുൻ ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണത്തിനായി തിങ്കളാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ നൽകും.
Tags : ArjunAyanki Police Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs