x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​തി​രി​ക്കാ​ന്‍ ഒ​രു ല​ക്ഷം കൈ​ക്കൂ​ലി; ക​ള​മ​ശേ​രി സ്റ്റേ​ഷ​നി​ലെ മൂ​ന്ന് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

വെബ് ഡെസ്ക്
Published: August 14, 2026 01:02 PM IST | Updated: August 14, 2026 01:02 PM IST

കൊ​ച്ചി: കൈ​ക്കൂ​ലി കേ​സി​ല്‍ ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. എ​സ്‌​ഐ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍, ഷെ​മീ​ര്‍, ഡ്രൈ​വ​ര്‍ ജി​ജോ എ​ന്നി​വ​രെ​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് കൈ​വി​ല​ങ്ങു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ട മോ​ഷ​ണ​ക്കേ​സ് പ്ര​തി​യാ​യ ആ​സം സ്വ​ദേ​ശി അ​യ്നു​ല്‍ അ​ലി​യെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്നും ഒ​രു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍. ആ​ക്രി​ക്ക​ട​യി​ല്‍ എ​ത്തി​യ പ്ര​തി ഇ​വി​ടെ നി​ന്നും വി​ല​ങ്ങ് അ​ഴി​ച്ചു​മാ​റ്റി​യി​രു​ന്നു.

പ്ര​തി​യു​ടെ ബ​ന്ധു​വാ​ണ് ആ​ക്രി​ക്ക​ട ഉ​ട​മ. ആ​ക്രി​ക്ക​ട​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം കേ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​തി​രി​ക്കാ​നാ​യി ഉ​ട​മ​യി​ല്‍‌​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​താ​യാ​ണ് പ​രാ​തി. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ജൂ​ലൈ 17ന് ​ആ​ലു​വ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു പ്ര​തി പോ​ലീ​സു​കാ​രു​ടെ ക​ണ്ണു വെ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. കൈ​വി​ല​ങ്ങ് മു​റി​ച്ചു മാ​റ്റി​യ ശേ​ഷം ആ​സാ​മി​ലേ​ക്കു​ള്ള ട്രെ​യ്നി​ല്‍ ക​യ​റി​യ പ്ര​തി​യെ ജൂ​ലൈ 22ന് ​ആ​യി​രു​ന്നു ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Tags : Kalamassery police suspended bribe drop case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up