x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ടത് പറക്കുംതളികയോ; അതിൽ അന്യഗ്രഹജീവികളുണ്ടായിരുന്നോ? യുഎസിന്‍റെ ഞെട്ടിക്കുന്ന റിപ്പോർട്ട് !

റിസെർച്ച് ഡെസ്‌ക്
Published: October 24, 2026 02:38 PM IST | Updated: October 24, 2026 02:42 PM IST

പെന്‍റഗൺ പുറത്തുവിട്ട യുഎഫ്ഒ ചിത്രം.

അന്യഗ്രഹജീവികളെക്കുറിച്ചും പറക്കുംതളികകളെക്കുറിച്ചും നിരവധി നിഗൂഢസംഭവങ്ങൾ ലോകത്തിന്‍റെ പല കോണുകളിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലതും ദൃശ്യങ്ങൾ സഹിതമാണു പുറത്തുവന്നിട്ടുള്ളത്. യുഎസിന്‍റെ അതീവ സുരക്ഷമേഖലയായ 'ഏരിയ 51' ഇത്തരത്തിലുള്ള കഥകളുടെ കേന്ദ്രമാണ്. തകർന്നുവീണ പേടകങ്ങളും (യുഎഫ്ഒ), അന്യഗ്രഹജീവികളുടെ ശരീരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നും അവയെക്കുറിച്ചു പഠനങ്ങൾ നടക്കുന്നുണ്ടെന്നുമാണു ലോകമെങ്ങും പ്രചരിക്കുന്ന കഥകൾ.

ഇപ്പോൾ, യുഎസ് പ്രതിരോധവകുപ്പ് പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ യു​എ​ഫ്​ഒ രേ​ഖ​ക​ളി​ൽ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാണുള്ളത്. 2026-ന്‍റെ തുടക്കത്തിൽ രാജ്യത്തിന്‍റെ സു​ര​ക്ഷാമേ​ഖ​ല​യ്ക്കു മു​ക​ളി​ലൂ​ടെ അ​മി​ത വേ​ഗ​ത​യി​ൽ പറക്കുന്ന നിഗൂഢവസ്തുവിനെ കണ്ടെന്നാണു വെളിപ്പെടുത്തൽ. കറുത്ത ത്രികോണാകൃതിയിലുള്ള വസ്തുവിനെ രാജ്യത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ കണ്ടതായി മുതിർന്ന രണ്ടു സൈനിക നിരീക്ഷകരാണ് അവകാശപ്പെട്ടത്. പ്രമുഖ യുഎസ് മാധ്യമമാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

K-Rail Survey

പറന്നുയർന്നു, നിമിഷങ്ങൾക്കകം മാഞ്ഞു
സൈ​നി​ക വി​മാ​ന​ങ്ങ​ളുടെ​യോ, യാ​ത്രാ​വി​മാ​ന​ങ്ങ​ളുടെ​യോ സാമ്യം പറക്കുന്ന അജ്ഞാതവസ്തുവിനു ഉണ്ടായിരുന്നില്ലെന്നു സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ശബ്ദമോ, പുകയോ ഒന്നുമുണ്ടായിരുന്നില്ല. പറന്നുയർന്നു നിമിഷങ്ങൾക്കകം ​അ​ജ്ഞാ​തവ​സ്തു അ​പ്ര​ത്യ​ക്ഷ​മാ​യി. അതേസമയം, അപൂർവ സംഭവത്തിനു സാക്ഷ്യംവഹിച്ച ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പു​റ​ത്തു​വി​ട്ട രേ​ഖ​യി​ൽ സം​ഭ​വം ന​ട​ന്ന സ്ഥ​ലവും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

പറക്കും തളികകളുമായി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യഫ​യ​ലു​ക​ൾ പ​ര​സ്യ​മാ​ക്കു​മെ​ന്നു കഴിഞ്ഞ മേയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രം​പ് പ്ര​ഖ്യാ​പിച്ചിരുന്നു. തുടർന്ന്, പെന്‍റഗൺ പു​റ​ത്തു​വി​ട്ട നൂ​റു​ക​ണ​ക്കി​ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഒ​ന്നാ​ണി​ത്. റി​പ്പോ​ർ​ട്ടി​ലെ പ​ല വി​വ​ര​ങ്ങ​ളും വ്യ​ക്ത​മ​ല്ല. യ​ഥാ​ർഥ ചി​ത്ര​ങ്ങ​ളോ വീ​ഡി​യോ​ക​ളോ അ​ട​ങ്ങി​യ മ​റ്റു നിഗൂഢസംഭവങ്ങളിൽനിന്നു വ്യത്യസ്തമായി, ഈ ​റി​പ്പോ​ർ​ട്ടി​ൽ ഒ​രു താ​ഴ്‌​വ​ര​യു​ടെതന്നെ ഒ​ൻ​പ​തു ചിത്രങ്ങളാണുള്ളത്. അ​തി​ൽ നിഗുഢവ​സ്തു എ​ങ്ങ​നെ സ​ഞ്ച​രി​ച്ചു എ​ന്നു കാ​ണി​ക്കാ​ൻ ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള അ​ട​യാ​ള​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

അതേസമയം, റി​പ്പോ​ർ​ട്ടി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ യാഥാർഥ്യമാണോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടു. റി​പ്പോ​ർ​ട്ടി​നു വ്യ​ക്ത​ത വ​രു​ത്താ​ൻ പ്രകൃതിദൃശ്യത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള ചി​ത്രം കൂ​ട്ടി​ച്ചേ​ർ​ത്ത​താ​യി തോന്നുന്നുവെന്നു ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. എന്തായാലും പെന്‍റഗൺ പുറത്തുവിട്ടിരിക്കുന്ന പല നിഗൂഢസംഭവങ്ങളുടെ വിവരണങ്ങളും ദൃശ്യങ്ങളും ഞെട്ടിക്കുന്നതാണ്!

Tags : UFO International Aliens Pentagon SpaceScience ScienceNews

Recent News

Corehub Up