Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpaceScience

കണ്ടത് പറക്കുംതളികയോ; അതിൽ അന്യഗ്രഹജീവികളുണ്ടായിരുന്നോ? യുഎസിന്‍റെ ഞെട്ടിക്കുന്ന റിപ്പോർട്ട് !

അന്യഗ്രഹജീവികളെക്കുറിച്ചും പറക്കുംതളികകളെക്കുറിച്ചും നിരവധി നിഗൂഢസംഭവങ്ങൾ ലോകത്തിന്‍റെ പല കോണുകളിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലതും ദൃശ്യങ്ങൾ സഹിതമാണു പുറത്തുവന്നിട്ടുള്ളത്. യുഎസിന്‍റെ അതീവ സുരക്ഷമേഖലയായ 'ഏരിയ 51' ഇത്തരത്തിലുള്ള കഥകളുടെ കേന്ദ്രമാണ്. തകർന്നുവീണ പേടകങ്ങളും (യുഎഫ്ഒ), അന്യഗ്രഹജീവികളുടെ ശരീരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നും അവയെക്കുറിച്ചു പഠനങ്ങൾ നടക്കുന്നുണ്ടെന്നുമാണു ലോകമെങ്ങും പ്രചരിക്കുന്ന കഥകൾ.

ഇപ്പോൾ, യുഎസ് പ്രതിരോധവകുപ്പ് പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ യു​എ​ഫ്​ഒ രേ​ഖ​ക​ളി​ൽ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാണുള്ളത്. 2026-ന്‍റെ തുടക്കത്തിൽ രാജ്യത്തിന്‍റെ സു​ര​ക്ഷാമേ​ഖ​ല​യ്ക്കു മു​ക​ളി​ലൂ​ടെ അ​മി​ത വേ​ഗ​ത​യി​ൽ പറക്കുന്ന നിഗൂഢവസ്തുവിനെ കണ്ടെന്നാണു വെളിപ്പെടുത്തൽ. കറുത്ത ത്രികോണാകൃതിയിലുള്ള വസ്തുവിനെ രാജ്യത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ കണ്ടതായി മുതിർന്ന രണ്ടു സൈനിക നിരീക്ഷകരാണ് അവകാശപ്പെട്ടത്. പ്രമുഖ യുഎസ് മാധ്യമമാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

International

ഉ​ൽ​ക്ക വീണതല്ല; ചൊ​വ്വ​യി​ൽ വിചിത്രരൂപത്തി​ലു​ള്ള കു​ഴി​ക​ൾ: രഹസ്യങ്ങൾ തേടി നാസ

ചൊ​വ്വയുടെ ഉ​പ​രി​ത​ല​ത്തി​ൽ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള ദു​രൂ​ഹ​മാ​യ കു​ഴി​ക​ൾ ക​ണ്ടെ​ത്തി നാ​സ​യു​ടെ ക്യൂ​രി​യോ​സി​റ്റി റോ​വ​ർ. ഗെ​യ്ൽ ക്രേ​റ്റ​റി​ലു​ള്ള മൗ​ണ്ട് ഷാ​ർ​പ്പ് പ​ർ​വ​തനി​ര​ക​ളി​ലെ വാ​ലെ ഗ്രാ​ന്‍ഡെ എ​ന്ന താ​ഴ്‌​വ​ര​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് റോ​വ​ർ ​അ​സാ​ധാ​ര​ണ ഘ​ട​ന​ക​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്.

 

ഉ​ൽ​ക്കാ​പ​ത​ന കു​ഴി​ക​ളി​ൽനിന്നു വ്യ​ത്യ​സ്തം
ചൊ​വ്വ​യി​ൽ ഉ​ൽ​ക്കാ​പ​ത​ന​ങ്ങ​ൾ മൂ​ലം ഗ​ർ​ത്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തു സാ​ധാ​ര​ണ​യാ​ണെ​ങ്കി​ലും, ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ​വ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണെന്നു നാസ വ്യക്തമാക്കി. സാ​ധാ​ര​ണ​യേ​ക്കാ​ൾ കൂ​ടു​ത​ൽ വീ​തി​യു​ള്ള​തും എ​ന്നാ​ൽ ആ​ഴം കു​റ​ഞ്ഞ​തു​മാ​യ ഘ​ട​ന​യാ​ണ് ഇ​വ​യ്ക്കു​ള്ള​ത്. മു​ൻ​പു ചൊവ്വയിൽ ക​ണ്ടെ​ത്തി​യ മ​റ്റു കു​ഴി​ക​ളി​ൽനി​ന്നു ഘ​ട​നാ​പ​ര​മാ​യി ഇ​വ വ​ലി​യ വ്യ​ത്യാ​സം പു​ല​ർ​ത്തു​ന്നു.

സാ​ധാ​ര​ണ​യാ​യി പാ​റ​ക​ൾ​ക്കി​ട​യി​ൽ കാ​ണ​പ്പെ​ടു​ന്ന കാ​ഠി​ന്യ​മു​ള്ള ചെ​റി​യ ക​ല്ലു​ക​ളോ ധാ​തു​ക്ക​ളോ കാ​റ്റും മ​റ്റു ​ശ​ക്തി​ക​ളും കാ​ര​ണം ത​ക​ർ​ന്നു പോ​കു​മ്പോ​ഴാ​ണ് ഉ​പ​രി​ത​ല​ത്തി​ൽ ചെ​റി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ​താ​യി ക​ണ്ടെ​ത്തി​യ മേ​ഖ​ല​യി​ൽ ഇ​ത്ത​രം ക​ല്ലു​ക​ളു​ടെ​യോ ധാ​തു​ക്ക​ളു​ടെ​യോ അ​വ​ശി​ഷ്ട​ങ്ങ​ൾ ശാ​സ്ത്ര​ജ്ഞ​ർ​ക്കു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​താ​ണ് ഇ​തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ഗൂ​ഢ​തയേറുന്നത്.

പ​ഠ​ന​ങ്ങ​ൾ തുടരും
റോ​വ​റി​ലു​ള്ള 'മാ​ർ​സ് ഹാ​ൻഡ് ലെ​ൻ​സ് ഇ​മേ​ജ​ർ', മാ​സ്റ്റ്‌​കാം, കെം​കാം എ​ന്നീ അ​ത്യാ​ധു​നി​ക ക്യാ​മ​റ​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഗ​വേ​ഷ​ക​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. പ​ല കോ​ണു​ക​ളി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ച് ത്രി​മാ​ന മാ​പ്പു​ക​ൾ ത​‌യാ​റാ​ക്കി, ഈ ​കു​ഴി​ക​ളു​ടെ ആ​ഴ​വും രൂ​പ​വും കൃ​ത്യ​മാ​യി അ​ള​ന്ന് ഇ​വ​യു​ടെ ഉ​ത്ഭ​വം മ​നസി​ലാ​ക്കാ​നാ​ണു ശാ​സ്ത്ര​ജ്ഞ​രു​ടെ ശ്ര​മം.

റോ​വ​ർ സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ പാ​റ​ക​ളു​ടെ പാ​ളി​ക​ളി​ലും ഘ​ട​ന​യി​ലും വ്യ​തി​യാ​ന​ങ്ങ​ൾ ക​ണ്ടു​വ​രു​ന്നു​ണ്ട്. ​കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഈ ​പ്ര​ദേ​ശ​ത്തു​ണ്ടാ​യ പാ​രി​സ്ഥി​തി​ക മാ​റ്റ​ങ്ങ​ളു​ടെ സൂ​ച​ന​യാ​ണി​തെ​ന്നു ശാസ്ത്രലോകം വ്യക്തമാക്കു​ന്നു. 14 വ​ർ​ഷ​മാ​യി ചൊ​വ്വ​യി​ൽ തി​ര​ച്ചി​ൽ തു​ട​രു​ന്ന ക്യൂ​രി​യോ​സി​റ്റി റോ​വ​റി​ന് ഇ​പ്പോ​ഴും പു​തി​യ അ​ത്ഭു​ത​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ക​ഴി​യും എ​ന്ന​തിന്‍റെ തെ​ളി​വാ​ണു പുതിയ ​ക​ണ്ടെ​ത്ത​ൽ.

International

വേ​ണ​മെ​ങ്കി​ൽ ഫു​ട്ബോ​ൾ ആ​കാ​ശ​ത്തും ക​ളി​ക്കാം; ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലെ പ​ന്തു​ക​ളി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് അ​നി​ൽ മേ​നോ​ൻ

അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ (ഐ​എ​സ്എ​സ്) ക​ഴി​യു​ന്ന ​സ​ഞ്ചാ​രി​ക​ൾ അ​വ​രു​ടെ വി​ശ്ര​മ​വേ​ള​ക​ൾ എ​ങ്ങ​നെ​യാ​യി​രി​ക്കും ചെ​ല​വ​ഴി​ക്കു​ക? പ​ല​രും അ​തേ​ക്കു​റി​ച്ചു ചി​ന്തി​ച്ചി​ട്ടു​പോ​ലു​മു​ണ്ടാ​കി​ല്ല. ബ​ഹി​രാ​കാ​ശ​ത്തെ വി​നോ​ദ​വേ​ള​ക​ളി​ലെ ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് നാ​സ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ൻ അ​നി​ൽ മേ​നോ​ൻ. ഗു​രു​ത്വാ​ക​ർ​ഷ​ണ​മി​ല്ലാ​ത്ത ബ​ഹി​രാ​കാ​ശ​ത്തു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണു മ​ല​യാ​ളി വം​ശ​ജ​ൻ കൂ​ടി​യാ​യ അ​നി​ൽ പ​ങ്കു​വ​ച്ച​ത്. എ​ക്സി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ​ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

മൈ​ക്രോ​ഗ്രാ​വി​റ്റി​യി​ലെ ക​ളി​ത​മാ​ശ​ക​ൾ
അ​തി​സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യ​ങ്ങ​ൾ​ക്കി​ട​യി​ൽ, വാ​രാ​ന്ത്യ​ങ്ങ​ളി​ലാ​ണു യാ​ത്രി​ക​ർ വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്. ഐ​എ​സ്എ​സി​ലെ വാ​സ​ത്തി​നി​ടെ വ്യാ​യാ​മം, വി​വി​ധ ഗെ​യി​മു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ സ​ഞ്ചാ​രി​ക​ൾ ഏ​ർ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ, ഫു​ട്ബോ​ൾ ക​ളി കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ക്കു​ക​ത​ന്നെ ചെ​യ്തു. വാ​യു​വി​ൽ ഒ​ഴു​കി​ന​ട​ന്ന് ഇ​വ​ർ പ​ന്തു ത​ട്ടു​ന്ന​തും പാ​സ് ചെ​യ്യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ ഫു​ട്ബോ​ൾ ഒ​ന്നി​പ്പി​ക്കു​ന്നു​വെ​ന്ന് വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​നി​ൽ മേ​നോ​ൻ കു​റി​ച്ചു.

'ഫു​ട്ബോ​ൾ, സ്പേ​സ് സ്റ്റേ​ഷ​നി​ൽ ഞ​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​ച്ചുനി​ർ​ത്തു​ന്നു! വ​രാ​നി​രി​ക്കു​ന്ന തി​ര​ക്കു​പി​ടി​ച്ച ദി​വ​സ​ങ്ങ​ളി​ലേ​ക്കു സ​ജ്ജ​രാ​കാ​ൻ വാ​രാ​ന്ത്യ​ങ്ങ​ളി​ലെ ഇ​ത്ത​രം വി​നോ​ദ​ങ്ങ​ൾ ഏ​റെ സ​ഹാ​യി​ക്കും...' ദൃ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പം അ​നി​ൽ മേ​നോ​ൻ കു​റി​ച്ചു. ഗു​രു​ത്വാ​ക​ർ​ഷ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ പേ​ശി​ക​ൾ​ക്കും ശ​രീ​ര​ത്തി​നും സം​ഭ​വി​ക്കു​ന്ന വ്യ​തി​യാ​ന​ങ്ങ​ൾ കു​റ​യ്ക്കാ​നും മാ​ന​സി​കസ​ന്തോ​ഷം നി​ല​നി​ർ​ത്താ​നും ഇ​ത്ത​രം വ്യാ​യാ​മ​ങ്ങ​ളും വി​നോ​ദ​ങ്ങ​ളും ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ​ക്ക് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​താ​ണ്.

എ​ക്സി​ൽ പ​ങ്കു​വെ​ച്ച അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ൾ​ക്കു വ​ൻ ജ​ന​ശ്ര​ദ്ധ​യാ​ണു ല​ഭി​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​മ​പ്പു​റം, നി​ത്യ​ജീ​വി​ത​ത്തി​ലെ ല​ളി​ത​വും മ​നോ​ഹ​ര​വു​മാ​യ നി​മി​ഷ​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം നി​ര​വ​ധി പേ​ർ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു.

കഴിഞ്ഞദിവസം, ഐഎസ്എസിലെ വൈദ്യപരിശോധനയുടെ വീഡിയോ അനിൽ മേനോൻ പങ്കുവച്ചിരുന്നു. അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാണ് അദ്ദേഹം പ​ങ്കു​വ​ച്ചത്. ഗു​രു​ത്വാ​ക​ർ​ഷ​ണ​മി​ല്ലാ​ത്ത ബ​ഹി​രാ​കാ​ശ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഭൂ​മി​യി​ലു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ ത​ത്സ​മ​യ സ​ഹാ​യവും യാത്രികർക്കു ലഭിക്കും. ഭൂമിയിൽ ലഭിക്കുന്ന സ്കാ​നിം​ഗ് മെ​ഡി​ക്ക​ൽ​സം​ഘം വിശകലനം ചെയ്യുന്നു. തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണോ എന്നു തീ​രു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്നു.

International

ബ​ഹി​രാ​കാ​ശനി​ല​യ​ത്തി​ലെ വൈദ്യപ​രി​ശോ​ധ​ന; വീഡിയോ പങ്കുവച്ച് അ​നി​ൽ മേ​നോ​ൻ

വാഷിംഗ്ടൺ ഡിസി: അ​ന്താ​രാ​ഷ്‌ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ (ഐഎസ്എസ്) യാത്രികർ തങ്ങളുടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും ശാ​സ്ത്രീ​യ വൈദ്യപ​രി​ശോ​ധ​ന​ക​ളും എ​ങ്ങ​നെയാണു നിർവഹിക്കുന്നതെന്നറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. ഇപ്പോൾ, മലയാളക്കരയിൽ വേരുകളുള്ള നാ​സ ബ​ഹി​രാ​കാ​ശയാ​ത്രി​ക​ൻ അ​നി​ൽ മേ​നോ​ൻ ഐഎസ്എസിലെ വൈദ്യപരിശോധനകളെക്കുറിച്ചു പങ്കുവച്ച വീഡിയോയും വിവരണങ്ങളുമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കുവ​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം സാ​ങ്കേ​തി​കമായി വി​ശ​ദീ​ക​രി​ച്ച​ത്.

ഗു​രു​ത്വാ​ക​ർ​ഷ​ണ​മി​ല്ലാ​ത്ത ബ​ഹി​രാ​കാ​ശ അ​ന്ത​രീ​ക്ഷ​ത്തി​ൽ പൂ​ർ​ണ​മാ​യും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ​യാണു വൈ​ദ്യപ​രി​ശോ​ധ​ന​കൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഐഎസ്എസിലുള്ള ര​ണ്ടു​പേ​ർ ചേ​ർ​ന്നാ​ണു പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഒ​രാ​ൾ രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ൽ അ​ൾ​ട്രാ​സൗ​ണ്ട് പ്രോ​ബ് ഉ​പ​യോ​ഗി​ച്ച് സ്കാ​ൻ ചെ​യ്യു​മ്പോ​ൾ ര​ണ്ടാ​മ​ത്തെയാൾ ഉ​പ​ക​ര​ണ​ത്തിന്‍റെ ക​ൺ​ട്രോ​ൾ സി​സ്റ്റ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

ഭൂ​മി​യി​ലു​ള്ള വി​ദ​ഗ്ധ ഡോ​ക്‌ടർ​മാ​രു​ടെ ത​ത്സ​മ​യ സ​ഹാ​യ​ത്തോ​ടെ​യാ​ണു ​പ​രി​ശോ​ധ​ന. വ്യ​ക്ത​മാ​യ സ്കാ​നിം​ഗ് ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഭൂ​മി​യി​ലെ മെഡിക്കൽസം​ഘം ഉ​റ​പ്പു​വ​രു​ത്തു​ന്നു. ഇ​തോ​ടൊ​പ്പം ല​ഭി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ വി​ശ​ക​ല​നം ചെ​യ്യു​ക​യും തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണോ എ​ന്ന് ഉ​ട​ന​ടി തീ​രു​മാ​നി​ക്കുകയും ചെയ്യുന്നു.

ബ​ഹി​രാ​കാ​ശ​ത്തെ മൈക്രോഗ്രാവിറ്റിയിൽ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ സാ​ധാ​ര​ണ ര​ക്ത​യോ​ട്ട​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സംഭവിക്കാം. ഇ​തു സഞ്ചാരികളിൽ ര​ക്തം ക​ട്ട​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർധി​ക്കു​ന്ന സാഹചര്യം സൃഷ്ടിച്ചേക്കാം. അ​തുകൊണ്ട് ഇ​ത്ത​രം അ​ൾ​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന​ക​ൾ വ​ഴി ശരീരത്തിലെ മാ​റ്റ​ങ്ങ​ൾ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. ചൊ​വ്വ​യി​ലേ​ക്കും ച​ന്ദ്ര​നി​ലേ​ക്കു​മു​ള്ള ദൈ​ർ​ഘ്യ​മേ​റി​യ ഭാ​വി ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ൽ യാ​ത്രി​ക​രു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും നി​ർണാ​യ​കമാണ്.

International

പ്ര​പ​ഞ്ച​ത്തി​ന്‍റെ ര​ഹ​സ്യ​ച്ചു​രു​ൾ അ​ഴി​യു​ന്നു! കോ​ടി​ക്ക​ണ​ക്കി​നു ന​ക്ഷ​ത്ര​ങ്ങ​ളെ കോ​ർ​ത്തെ​ടു​ത്ത അ​ദൃ​ശ്യശ​ക്തി​ 'ഡാർക്ക് മാറ്റർ' കണ്ടെത്തി?

പ്ര​പ​ഞ്ച​ത്തെ ഒ​ന്നി​ച്ചു​നി​ല​നി​ർ​ത്തു​ന്ന; 'കോ​സ്മി​ക് ഗ്ലൂ' ​ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ചി​ത്ര​വും അ​ദൃ​ശ്യ​വു​മാ​യ പ​ദാ​ർ​ഥം, 'ഡാ​ർ​ക്ക് മാ​റ്റ​ർ' (Dark matter). ഈ ​പ​ദാ​ർ​ഥ​മാ​ണു പ്ര​പ​ഞ്ച​ത്തി​ലെ ആ​കെ ദ്ര​വ്യ​ത്തി​ന്‍റെ ഏ​ക​ദേ​ശം 85 ശ​ത​മാ​ന​വും. എ​ന്നാ​ൽ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ഇ​തു​വ​രെ ഈ ​നി​ഗൂ​ഢ പ​ദാ​ർ​ഥ​ത്തെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല, മാ​ത്ര​മ​ല്ല ഇ​തു കൃ​ത്യ​മാ​യി എ​ന്താ​ണെ​ന്നു​പോ​ലും നി​ർ​വ​ചി​ക്ക​പ്പെ​ട്ടി​ട്ടു​മി​ല്ല.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ഡാ​ർ​ക്ക് മാ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശാ​സ്ത്ര​ജ്ഞ​ർ പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ൾ ഈ ​അ​ദൃ​ശ്യ പ​ദാ​ർ​ഥ​ത്തി​ന്‍റെ ആ​ദ്യ സൂ​ച​ന​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന വാ​ർ​ത്ത​യു​മാ​യി ശാ​സ്ത്ര​ജ്ഞ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ഡ​ക്കോ​ട്ട​യി​ൽ ഭൂ​മി​ക്ക​ടി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഉ​പ​ക​ര​ണ​മാ​ണു ഡാ​ർ​ക്ക് മാ​റ്റ​റി​ന്‍റെ സാ​ന്നി​ധ്യം സൂ​ചി​പ്പി​ക്കു​ന്ന അ​പൂ​ർ​വ​മാ​യ പ്ര​വ​ർ​ത്ത​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ശാ​സ്ത്ര​ജ്ഞ​ർ തി​ര​യു​ന്ന ഈ ​അ​ദൃ​ശ്യ ദ്ര​വ്യ​ത്തെ പൂ​ർ​ണ​മാ​യും ക​ണ്ടെ​ത്തി​യെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും, പ്ര​പ​ഞ്ച​ത്തി​ന്‍റെ വ​ലി​യ ര​ഹ​സ്യം ചു​രു​ള​ഴി​യു​ന്ന​തി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക​മാ​യ ആ​ദ്യ ചു​വ​ടു​വ​യ്പാ​ണി​ത്. ജ​പ്പാ​നി​ൽ ന​ട​ന്ന ശാ​സ്ത്ര സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്‌​റ്റോ​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പാ​ർ​ട്ടി​ക്കി​ൾ ഫി​സി​സ്‌​റ്റ് സാം ​എ​റി​ക്സ​ണും സം​ഘ​വും നി​ർ​ണാ​യ​ക പ​ഠ​ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

പ്ര​പ​ഞ്ച​ത്തി​ലെ ആ​കെ ദ്ര​വ്യ​ത്തി​ന്‍റെ 85 ശ​ത​മാ​ന​ത്തോ​ളം 'ഡാ​ർ​ക്ക് മാ​റ്റ​ർ' ആ​ണെ​ന്നു ക​രു​തു​ന്നു. ഇ​തു പ്ര​കാ​ശ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യോ ആ​ഗി​ര​ണം ചെ​യ്യു​ക​യോ പു​റ​ത്തു​വി​ടു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ൽ നേ​രി​ട്ടു കാ​ണാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ സാ​ധാ​ര​ണ ന​ക്ഷ​ത്ര​ങ്ങ​ളി​ലും ഗാ​ല​ക്സി​ക​ളി​ലും ഇ​തു ചെ​ലു​ത്തു​ന്ന ഗു​രു​ത്വാ​ക​ർ​ഷ​ണ പ്ര​ഭാ​വം പ​ഠി​ച്ചാ​ണ് ഇ​തി​ന്‍റെ സാ​ന്നി​ധ്യം ശാ​സ്ത്ര​ജ്ഞ​ർ മ​ന​സി​ലാ​ക്കു​ന്ന​ത്.

ല​ക്‌സ് സെ​പ്ളി​ൻ
സൗ​ത്ത് ഡ​ക്കോ​ട്ട​യി​ൽ ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​യി ല​ക്‌സ് സെ​പ്ളി​ൻ (LUX-ZEPLIN) എ​ന്ന ഡാ​ർ​ക്ക് മാ​റ്റ​ർ ഡി​റ്റ​ക്‌​ട​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ദ്രാ​വ​കം നി​റ​ച്ച ഭീ​മാ​കാ​ര​മാ​യ ടാ​ങ്ക് ആ​ണി​ത്. ടാ​ങ്കി​ൽ ലി​ക്വി​ഡ് സെ​ന​ൺ ആ​ണു നി​റ​ച്ചി​രി​ക്കു​ന്ന​ത്. അ​പൂ​ർ​വ​മാ​യി ഏ​തെ​ങ്കി​ലും ക​ണി​ക സെ​ന​ൺ ആ​റ്റ​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ൽ അ​വി​ടെ പ്ര​കാ​ശ​വും ഇ​ല​ക്‌​ട്രോ​ണു​ക​ളും പു​റ​ന്ത​ള്ള​പ്പെ​ടും. പ്ര​പ​ഞ്ച​ത്തി​ൽ നി​ന്നു​ള്ള മ​റ്റു വി​കി​ര​ണ​ങ്ങ​ൾ കാ​ര​ണം തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​ഉ​പ​ക​ര​ണം ഭൂ​മി​ക്ക​ടി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

2023 മാ​ർ​ച്ച് മു​ത​ൽ 2024 ഏ​പ്രി​ൽ വ​രെ​യു​ള്ള വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത​പ്പോ​ഴാ​ണു വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​നം ശാ​സ്ത്ര​ജ്ഞ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​തു സൃ​ഷ്ടി​ച്ച​ത് ഡാ​ർ​ക്ക് മാ​റ്റ​ർ ക​ണി​ക​യാ​ണെ​ങ്കി​ൽ, അ​തി​ന്‍റെ പി​ണ്ഡം ഒ​രു പ്രോ​ട്ടോ​ണി​ന്‍റെ പി​ണ്ഡ​ത്തേ​ക്കാ​ൾ 200 മ​ട​ങ്ങു കൂ​ടു​ത​ലാ​യി​രി​ക്ക​ണം എ​ന്നാ​ണു ഗ​വേ​ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.

എ​ങ്കി​ലും ഇ​തൊ​രു പൂ​ർ​ണ​മാ​യ ക​ണ്ടു​പി​ടു​ത്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ശാ​സ്ത്ര​ലോ​കം ത​യാ​റാ​യി​ട്ടി​ല്ല. സാ​ധാ​ര​ണ ക​ണി​ക​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ മൂ​ലം ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​ൻ അ​ര ശ​ത​മാ​നം സാ​ധ്യ​ത​യെ​ങ്കി​ലും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ഇ​ത് ഡാ​ർ​ക്ക് മാ​റ്റ​ർ ത​ന്നെ​യാ​ണോ എ​ന്നു​റ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ ഡാ​റ്റ ശേ​ഖ​ര​ണ​വും വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ളും ഇ​നി​യും ആ​വ​ശ്യ​മാ​ണ്. എ​ങ്കി​ലും ശാ​സ്ത്ര​ലോ​ക​ത്തു വ​ലി​യ ആ​വേ​ശ​വും ച​ർ​ച്ച​ക​ളും സൃ​ഷ്ടി​ക്കാ​ൻ പ്രാ​ഥ​മി​ക സൂ​ച​ന​യ്ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

National

ഭൂ​മി​ക്കു വെ​ളി​യി​ൽ മ​നു​ഷ്യ​നു ജീ​വി​ക്കാ​ൻ ക​ഴി​യു​മോ? 'ഭീം' ​പ്രോ​ജ​ക്‌​ടു​മാ​യി ശു​ഭാ​ൻ​ഷു ശു​ക്ല

ന്യൂഡൽഹി: ഭൂ​മി​ക്കു വെ​ളി​യി​ൽ മ​നു​ഷ്യ​വാസം സാധ്യമാക്കാനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്ന കാലമാണിത്. അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ അവസാനഘട്ടത്തിലാണ്. ഇന്ത്യയും ബഹിരാകാശ ഗവേഷണങ്ങളുമായി മുന്നോട്ടുപോകുന്നു. ഭാ​വി​യി​ൽ ഭൂ​മി​ക്കു പു​റ​ത്തു മ​നു​ഷ്യ​നു സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കാ​നും ഗ​വേ​ഷ​ണ​ങ്ങൾ നടത്താനും ​പുതിയൊരു പ്രോജക്‌ട് മുന്നോട്ടുവച്ചിരിക്കുകയാണ് ശുഭാൻഷു ശുക്ല. അന്താരാഷ്‌ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദർശിച്ച ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനാണ് ശുക്ല. വ്യോമസേനയിലെ പൈലറ്റ് കൂടിയായ അദ്ദേഹം ഇസ്രൊയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലു യാത്രികരിൽ ഒരാളാണ്.

'BHEEM' (Bharatiya Habitable Expandable Extraterrestrial Habitat അ​ഥ​വാ 'ഭീം' ​എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ്രോജക്‌ട്, അ​ന്യ​ഗ്ര​ഹ ഉ​പ​രി​ത​ല​ങ്ങ​ളി​ൽ മ​നു​ഷ്യ​വാ​സ​ത്തി​നു​ള്ള മാ​തൃ​ക​ക​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണ്. ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​നാ​യു​ള്ള പ​രി​ശീ​ല​നം പുരോഗമിക്കുന്പോഴാണ് ശു​ഭാൻഷു ശു​ക്ല ഇതുമായി ബന്ധപ്പെട്ട ശാ​സ്ത്രീ​യ പ​ഠ​നങ്ങളിൽ ഏർപ്പെടുന്നത്. ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ 'അ​ലോ​ക് ലാ​ബി​ൽ' വ​ച്ചാ​യി​രു​ന്നു ​പ​ദ്ധ​തി​യു​ടെ ആ​ശ​യ​രൂ​പീ​ക​ര​ണം. ബ​ഹി​രാ​കാ​ശ​ത്തേ​ക്കു സ​ഞ്ച​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പേ​ട​ക​ങ്ങ​ൾ​ക്ക​പ്പു​റം, ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​യ ശേ​ഷം അ​വി​ടെ ത​ങ്ങേ​ണ്ട വാ​സ​സ്ഥ​ല​ങ്ങ​ളു​ടെ സ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലേ​ക്കു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും സു​സ്ഥി​ര മ​നു​ഷ്യ​വാ​സം സാ​ധ്യ​മാ​ക്ക​ണ​മെ​ങ്കി​ൽ ക​ഠി​ന​മാ​യ വെ​ല്ലു​വി​ളി​ക​ൾ മ​റി​ക​ട​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഗ​വേ​ഷ​ണഫലങ്ങൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മാ​ര​ക​മാ​യ ബ​ഹി​രാ​കാ​ശ വി​കി​ര​ണ​ങ്ങ​ൾ, അതിതീ​വ്ര​മാ​യ താ​പ​നി​ല വ്യ​തി​യാ​ന​ങ്ങ​ൾ, അ​ന്ത​രീ​ക്ഷ മ​ർ​ദ​വും ജീ​വ​വാ​യു​വും കൃ​ത്രി​മ​മാ​യി നി​ല​നി​ർ​ത്തു​ന്ന ലൈ​ഫ് സ​പ്പോ​ർ​ട്ട് സം​വി​ധാ​ന​ങ്ങ​ൾ, പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ ഊ​ർജ​ല​ഭ്യ​ത എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വെല്ലുവിളികൾ. ഇത്തരം പ്രതികൂലഘടകങ്ങളെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​വു​ള്ള 'വി​ക​സി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന' (Expandable) ഹാബിറ്റാറ്റ് സ​ങ്ക​ൽ​പ്പ​ങ്ങ​ളാ​ണ് 'ഭീം' ​മുന്നോട്ടുവയ്ക്കുന്നത്.

ഭാ​വി​യി​ലെ ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്കായി പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പുത​ന്നെ വിശാലമായ ഗവേഷണങ്ങൾ ആ​വ​ശ്യ​മാ​ണെ​ന്ന് ശു​ക്ല പറഞ്ഞു. ഭൗ​തി​ക നി​ർമാ​ണ​ത്തി​നു മുമ്പായി അ​ത്ത​രം വാ​സ​സ്ഥ​ല​ങ്ങ​ൾ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്നു സ​ങ്ക​ൽ​പ്പി​ച്ചുതു​ട​ങ്ങു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​ണ് 'ഭീം' ​പ്രോജ​ക്‌ട്. ഇ​ന്ത്യ​യു​ടെ ഭാ​വി ബ​ഹി​രാ​കാ​ശദൗ​ത്യ​ങ്ങ​ൾ​ക്കു പ​ഠ​നം സു​പ്ര​ധാ​ന വ​ഴി​കാ​ട്ടി​യാ​കുമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.

International

ബ​ഹി​രാ​കാ​ശ​ത്തു വി​രി​ഞ്ഞ ആ​ദ്യ കോ​ഴി​ക്കു​ഞ്ഞ് 'കെ​ന്‍റ​ക്കി'​; നാ​സ​യും കെ​എ​ഫ്‌​സി​യും സൃ​ഷ്ടി​ച്ച ച​രി​ത്രം

ആ കോഴിക്കുഞ്ഞിന്‍റെ പേര് 'കെന്‍റക്കി' എന്നായിരുന്നു! ബഹിരാകാശത്തു ചുറ്റിക്കറങ്ങിയെത്തിയ മുട്ട വിരിഞ്ഞുണ്ടായ ആദ്യത്തെ കോഴിക്കുഞ്ഞ്! ലോകത്തിനു വലിയ അദ്ഭുതമായിരുന്നു ആ കോഴിക്കുഞ്ഞിന്‍റെ ജനനം! ഒരു സ്കൂൾ വിദ്യാർഥിയുടെ ശാസ്ത്രന്വേഷണ ത്വരയാണ് നാസയെ ആ ഗവേഷണങ്ങളിലേക്കു നയിച്ചത്. 1980-കളിലെ ആ സംഭവം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

1980-ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യാ​ന​യി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ജോ​ൺ വെ​ല്ലിം​ഗ​ർ ആ​ണ് ഗു​രു​ത്വാ​ക​ർ​ഷ​ണ​മി​ല്ലാ​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ കോ​ഴി​​മു​ട്ട​യി​ലെ ഭ്രൂ​ണ​വ​ള​ർ​ച്ച എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന ഗവേഷണപദ്ധതി മു​ന്നോ​ട്ടു​വ​ച്ച​ത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാ​സ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർഥി​ക​ളു​ടെ ശാ​സ്ത്ര മ​ത്സ​ര​ത്തി​ൽ ഈ ​ആ​ശ​യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​പ​രീ​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഇ​ൻ​ക്യു​ബേ​റ്റ​ർ നി​ർമി​ക്കാ​നും തു​ക ക​ണ്ടെ​ത്താ​നും ബു​ദ്ധി​മു​ട്ടി​യ​പ്പോ​ൾ ഫാ​സ്റ്റ് ഫു​ഡ് രാജാവ് കെ​എ​ഫ്‌​സി​ സാ​മ്പ​ത്തി​ക പി​ന്തു​ണ നൽകുകയായിരുന്നു. 'ചി​ക്സ് ഇ​ൻ സ്‌​പേ​സ്' (Chix in Space) എന്നു പേ​രി​ട്ട പ്രോജക്റ്റിനായി കെ​എ​ഫ്‌​സി 50,000 ഡോ​ള​ർ ധ​ന​സ​ഹാ​യം ന​ൽ​കു​ക​യും പ്ര​ത്യേ​ക ഇ​ൻ​ക്യു​ബേ​റ്റ​ർ നി​ർ​മി​ക്കാ​ൻ എ​ൻജിനീയറുടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.

1986-ൽ ​ച​ല​ഞ്ച​ർ (Challenger) ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ലാ​ണു പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​ക്ഷേ​പ​ണ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ പേ​ട​കം ത​ക​ർ​ന്നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഇ​തി​നാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും മു​ട്ട​ക​ളും ന​ശിക്കുകയായിരുന്നു. തു​ട​ർന്ന്, മൂ​ന്നു വ​ർ​ഷത്തിനുശേ​ഷം, 1989 മാ​ർ​ച്ച് 13-ന് ​ഡി​സ്ക​വ​റി പേ​ട​ക​ത്തി​ൽ (STS-29 മി​ഷ​ൻ) 32 കോ​ഴി​​മു​ട്ട​ക​ൾ നാ​സ വി​ജ​യ​ക​ര​മാ​യി ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു. ഇ​തി​ൽ പ​കു​തി മു​ട്ട​ക​ൾ വി​ക്ഷേ​പ​ണ​ത്തിനു മു​ൻപ് ര​ണ്ടു ദി​വ​സ​ത്തെ ഭ്രൂ​ണ​വ​ള​ർ​ച്ച​യു​ള്ള​വ​യും ബാ​ക്കിയുള്ളത് ഒ​ൻ​പ​തു ദി​വ​സ​ത്തെ വ​ള​ർ​ച്ച​യെ​ത്തി​യ​വ​യു​മാ​യി​രു​ന്നു.

 

International

ഭൂമിയെ തകർക്കാനെത്തുന്ന ഛിന്നഗ്രഹങ്ങളെ നേരിടാൻ ആണവായുധം? പരീക്ഷണങ്ങൾ തുടരും...

ഭൂ​മി​യെ ല​ക്ഷ്യ​മി​ട്ടു​വ​രു​ന്ന ഛിന്ന​ഗ്ര​ഹ​ങ്ങ​ൾ ചി​ല​പ്പോ​ഴൊ​ക്കെ വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്ന​വ​യാ​ണ്. ന​മ്മു​ടെ ഗ്ര​ഹ​ത്തി​നു സ​മീ​പ​ത്തു​കൂ​ടി നി​ര​വ​ധി ധൂ​മ​കേ​തു​ക്ക​ൾ ക​ട​ന്നു​പോ​കാ​റു​ണ്ട്. അവ​യെ​ല്ലാം ബ​ഹി​രാ​കാ​ശ​ഗ​വേ​ഷ​ക​ർ നിരീക്ഷിക്കാറുണ്ട്. ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന ഛിന്ന​ഗ്ര​ഹ​ങ്ങ​ളും അക്കൂട്ടത്തിൽപ്പെടുന്നു. ല​ക്ഷ​ക്ക​ണ​ക്കി​നു കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ലാ​ണു സ​ഞ്ചാ​ര​പ​ഥ​മെ​ങ്കി​ലും ഗൗ​ര​വ​മാ​യി​ത്ത​ന്നെ​യാ​ണ് ശാ​സ്ത്ര​ലോ​കം ഇ​തി​നെ​യെ​ല്ലാം നോ​ക്കി​ക്കാ​ണു​ന്ന​ത്.

ഒ​രു ഫു​ട്ബോ​ൾ മൈ​താ​ന​ത്തി​ന്‍റെ വ​ലി​പ്പം​ മാ​ത്ര​മു​ള്ള ഛിന്ന​ഗ്ര​ഹ​ത്തി​നു വ​ൻ ന​ഗ​ര​ങ്ങ​ളെ​പ്പോ​ലും നാ​മാ​വ​ശേ​ഷ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​ല​പ്പോ​ഴും ഛിന്ന​ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ക പ്ര​യാ​സ​ക​ര​മാ​ണ്. ഇ​രു​ണ്ട​തും ക​റ​ഞ്ഞ അ​ള​വി​ൽ പ്ര​കാ​ശം പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​വ​യെ തി​രി​ച്ച​റി​യു​ക ശ്ര​മ​ക​ര​മാ​ണ്.

എ​ന്നാ​ൽ ഭൂ​മി​ക്കു​നേ​രേ വ​രു​ന്ന, അ​പ​ക​ടം വി​ത​യ്ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഛിന്ന​ഗ്ര​ഹ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കു​ന്നു. വ​ൻ പ്ര​ഹ​ര​ശേ​ഷി​യോ​ടെ എ​ത്തു​ന്ന ഇ​വ​യെ പൂ​ർ​ണ​മാ​യും ത​ക​ർ​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗ​വേ​ഷ​കർ. പ്ര​തി​രോ​ധ​ത്തി​ന്‍റെ അ​വ​സാ​ന​നി​ര​യാ​യാ​ണ് ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കു​ക എ​ന്നും ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യി​ലെ ലോ​റ​ൻ​സ് ലി​വ​ർ​മോ​ർ നാ​ഷ​ണ​ൽ ലാ​ബോ​റ​ട്ട​റി​യി​ലെ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നാ​യ ഇ​സ​യ്യ സാ​ന്‍റി​സ്‌​റ്റീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. 160 മീ​റ്റ​ർ വീ​തി​യു​ള്ള ഛിന്ന​ഗ്ര​ഹ​ത്തി​നെ​തി​രേ ഒ​രു മെ​ഗാ​ട​ൺ ആ​ണ​വാ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് പ​ഠി​ക്കാ​ൻ കം​പ്യൂ​ട്ട​ർ സി​മു​ലേ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു ഗ​വേ​ഷ​ക​ർ.

ആ​ണ​വാ​യു​ധം ഛിന്ന​ഗ്ര​ഹ​ത്തി​ൽ ഇ​ടി​ക്ക​ണ​മെ​ന്നി​ല്ല. മീ​റ്റ​റു​ക​ൾ​ക്ക​ക​ലെ വ​ച്ചു പൊ​ട്ടി​ത്തെ​റി​ച്ചാ​ൽ മ​തി. സ്ഫോ​ട​നശേ​ഷം ഉ​ണ്ടാ​കു​ന്ന എ​ക്സ് റേ ​എ​ന​ർ​ജി ചി​ന്ന​ഗ്ര​ഹ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ താ​പ​നി​ല ഉ​യ​ർ​ത്തു​ക​യും തു​ട​ർ​ന്നു ത​ക​ർ​ക്കു​ക​യും ചെ​യ്യു​ന്നു.

ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി മൂ​ന്ന് ത്രീ​ഡി സി​മു​ലേ​ഷ​നു​ക​ൾ ഗ​വേ​ഷ​ക​ർ സൃ​ഷ്ടി​ച്ചു. നാ​സ​യു​ടെ OSIRIS-REx ദൗ​ത്യ​ത്തി​ൽ വി​ശ​ദ​മാ​യി പ​ഠി​ച്ച ബെ​ന്നു എ​ന്ന ഛിന്ന​ഗ്ര​ഹ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​വ​ർ സി​മു​ലേ​റ്റ​ഡ് ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ രൂ​പ​വും മ​റ്റും സൃ​ഷ്ടി​ച്ച​ത്. 2013ൽ ​റ​ഷ്യ​യി​ൽ പ​തി​ച്ച ചെ​ല്യ​ബി​ൻ​സ്ക്, 2018ൽ ​നൈ​ജീ​രി​യ​യി​ൽ പ​തി​ച്ച അ​ബ പാ​നു ഉ​ൽ​ക്കാ​ശി​ല എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളും ഗ​വേ​ഷ​ക​ർ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചു.

ആണവായുധങ്ങൾ പൂർണമായും ഫലപ്രദമോ
ഒ​രു സി​മു​ലേ​ഷ​നി​ൽ, 10 മീ​റ്റ​ർ അ​ക​ലെ വ​ച്ചാ​ണ് ആ​ണ​വ​സ്ഫോ​ട​നം ന​ട​ത്തി​യ​ത്. ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ 98.2 ശ​ത​മാ​നം ഭാ​ഗ​വും നി​ശേ​ഷം ത​ക​ർ​ന്നു. 97 ശ​ത​മാ​നം അ​വ​ശി​ഷ്ട​ങ്ങ​ൾ ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണ​ത്തി​ൽ​നി​ന്നു വി​ട്ടു​പോ​കാ​നു​ള്ള വേ​ഗ​ത​യേ​ക്കാ​ൾ കൂ​ടു​ത​ൽ വേ​ഗം കൈവരിച്ചെന്നും ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു. ര​ണ്ടാ​മ​ത്തെ സ്ഫോ​ട​നം 25 മീ​റ്റ​ർ അ​ക​ലെ​വ​ച്ചാ​ണു ന​ട​ത്തി​യ​ത്. ഇ​തി​ൽ വ്യാ​പ​ക​നാ​ശ​മു​ണ്ടാ​യി. കു​റ​ഞ്ഞ ഊ​ർ​ജം മാ​ത്ര​മേ, എ​ത്തി​യു​ള്ളു​വെ​ങ്കി​ലും ഉ​പ​രി​ത​ല​ത്തി​ൽ വ്യാ​പ​ക​മാ​യി എ​ക്സ് റേ ​പ​തി​ച്ചു. എ​ന്നി​രു​ന്നാ​ലും, പരീക്ഷണങ്ങളിൽ പരിമിതിയുണ്ട്. ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സി​മു​ലേ​ഷ​ൻ 145 മി​ല്ലി​സെ​ക്ക​ൻ​ഡ് മാത്രമായിരുന്നു. 1,680 കംപ്യൂട്ടർ പ്രോ​സസ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പരീക്ഷണം പൂ​ർ​ത്തി​യാ​ക്കാ​ൻ 59 ദി​വ​സ​മെ​ടു​ത്തു. അതുകൊണ്ട്, കൂ​ടു​ത​ൽ കാ​ലം ഛിന്ന​ഗ്ര​ഹ​ത്തി​ന് എ​ന്തു സം​ഭ​വി​ക്കു​മെ​ന്നു കണ്ടെത്താൻ ഗവേഷകർക്കു കഴിഞ്ഞില്ല.

വിനാശകരമായ ക്ഷുദ്രഗ്രഹങ്ങളെ നേരിടാൻ ആ​ണ​വാ​യു​ധ​ങ്ങ​ൾ പൂർണമായും ഫലപ്രദമെന്ന് പറയാൻ കഴിയില്ലെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, അ​പ​ക​ട​ക​ര​മാ​യേ​ക്കാ​വു​ന്ന ഛിന്നഗ്രഹങ്ങളുടെ പ്രതിരോധത്തിൽ അ​വ​സാ​ന ആ​ശ്ര​യ​മാ​യി ആണവായുധങ്ങളെ ഉപയോഗിക്കാൻ കഴിയുമോ എന്നതിൽ പരീക്ഷണങ്ങൾ നിർണായക വിവരങ്ങൾ നൽകുന്നുവെന്ന് ഗവേഷകസംഘം വ്യക്തമാക്കി.

International

ചൊവ്വ രത്ന ഖനിയോ..? നാസയുടെ പുതിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്..!

കണ്ടെത്തലുകളും തുടർഗവേഷണങ്ങളും; ശസ്ത്രലോകം അനുമാനിക്കുന്നതുപോലെ സംഭവിച്ചാൽ, ചൊവ്വ വെറും ചെവ്വയായിരിക്കില്ല, ഗ്രഹങ്ങളുടെ കൂട്ടത്തിൽ അതിസമ്പന്നഗോളമായിരിക്കും! ഭൂമിയിലെ അതിസമ്പന്നന്മാരുടെ പട്ടികപോലെ ബഹിരാകാശ സന്പന്നപ്പട്ടികയിലെ രാജാവാകും ചുവന്ന ഗ്രഹം! ദോഷങ്ങളുടെ ഗ്രഹം, ആരും കൊതിക്കുന്ന മഹാഗ്രഹമായി മാറും! ചൊവ്വയുടെ അദ്ഭുതപ്പെടുത്തുന്ന പുതിയ വിവരങ്ങളാണ് നാസ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

നാ​സ​യു​ടെ പെ​ർസി​വ​റ​ൻ​സ് റോ​വ​ർ ചൊ​വ്വ​യി​ലെ പാ​റ​ക്കെട്ടുകളിൽ ലേ​സ​ർ ഉപയോഗിച്ചു നടത്തിയ പ​രി​ശോ​ധ​ന​യി​ലാണ് അ​പ്ര​തീ​ക്ഷി​ത​ കണ്ടെത്തൽ. ര​ത്ന​ക്ക​ല്ലു​ക​ൾ​ക്കു സ​മാ​ന​മാ​യ ധാ​തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ബഹിരാകാശ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു. ചൊ​വ്വ​യി​ലെ ജെ​സെ​റോ ഗ​ർ​ത്ത​ത്തി​നു സ​മീ​പ​മു​ള്ള പാ​റ​ക​ളി​ലാ​ണ് അ​മൂ​ല്യര​ത്ന​ങ്ങ​ളു​മാ​യി സാമ്യമുള്ള പദാർഥങ്ങൾ ക​ണ്ടെ​ത്തി​യ​തെന്നും നാസ വ്യക്തമാക്കി.

റോ​വ​റി​ലെ സൂ​പ്പ​ർ​കാം എ​ന്ന അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ത്തിലെ ലേ​സ​ർ ഉ​പ​യോ​ഗി​ച്ച് ചൊ​വ്വ​യി​ലെ പാ​റ​ക​ളു​ടെ രാ​സ​ഘ​ട​ന പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് ക്രോ​മി​യം അ​ട​ങ്ങി​യ കോ​റ​ണ്ടം എ​ന്ന ധാ​തു ശാ​സ്ത്ര​ജ്ഞ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടുന്നത്. മാ​ണി​ക്യം, ഇ​ന്ദ്ര​നീ​ലം തു​ട​ങ്ങി​യ വി​ല​പി​ടി​പ്പു​ള്ള ര​ത്ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​ത് കോ​റ​ണ്ടം എ​ന്ന ധാ​തു​വി​ൽ നി​ന്നാ​ണ്. ഇ​ത്ത​ര​മൊ​രു പ്ര​ദേ​ശ​ത്ത് ഈ ​ധാ​തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത് ബഹിരാകാശ ഗവേഷകരെ ഏ​റെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോ​ടി​ക്ക​ണ​ക്കിനു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു ​പാ​റ​ക​ളി​ലെ വി​ട​വു​ക​ളി​ലൂ​ടെ അ​തി​ശ​ക്ത​മാ​യ ചൂ​ടു​വെ​ള്ളം ഒ​ഴു​കി​യതാ​ണ് ധാ​തു​ക്ക​ൾ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് ലോ​സ് അ​ലാ​മോ​സ് നാ​ഷ​ണ​ൽ ല​ബോ​റ​ട്ട​റി​യി​ലെ ശാ​സ്ത്ര​സം​ഘം വ്യ​ക്ത​മാ​ക്കി. ഭൂ​മി​യി​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് ‌ര​ത്ന​ക്ക​ല്ലു​ക​ൾ രൂ​പ​പ്പെ​ടാ​റു​ള്ള​ത്.

മു​ൻ​പു ക​രു​തി​യ​തി​നേ​ക്കാ​ൾ വ​ള​രെ സ​ങ്കീ​ർണ​മാ​യി​രു​ന്നു ചൊവ്വ എ​ന്ന​തി​ലേ​ക്കാണു പുതിയ കണ്ടെത്തൽ വി​ര​ൽ​ചൂ​ണ്ടു​ന്നത്. ചൊ​വ്വ​യി​ൽ ഒ​രു​കാ​ല​ത്തു സ​ജീ​വ​മാ​യി ജലം ഒ​ഴു​കി​യി​രു​ന്നു എന്നതിനും അ​ഗ്നി​പ​ർവ​തസ്ഫോടനങ്ങൾ ന​ട​ന്നി​രു​ന്നു എ​ന്ന​തി​നും ഇ​തു വീ​ണ്ടും തെ​ളി​വ് ന​ൽ​കു​ന്നു. കൂ​ടാ​തെ, ചൂ​ടു​വെ​ള്ള​വും ധാ​തു​ക്ക​ളും സ​മൃ​ദ്ധ​മാ​യി​രു​ന്ന ഇ​ത്ത​രം പ​രി​സ്ഥി​തി​ക​ൾ പ​ണ്ട് സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് അ​നു​യോ​ജ്യ​മാ​യി​രു​ന്നോ എ​ന്ന കാ​ര്യ​വും ശാ​സ്ത്ര​ജ്ഞ​ർ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. ചുവന്ന ഗ്രഹത്തിന്‍റെ പൗരാണിക സാഹചര്യങ്ങളിലേക്കു വെളിച്ചംവീശുന്നതാണ് പുതിയ കണ്ടെത്തൽ. റോ​വ​ർ ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ൾ ഭാ​വി​യി​ൽ ഭൂ​മി​യി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കുമെന്നും നാ​സ​യിലെ ഗവേഷകർ പറഞ്ഞു.

International

പകൽ ഇരുട്ടാകും; വരുന്നു സമ്പൂർണ സൂര്യഗ്രഹണം

പട്ടാപ്പകൽ പോലും ഇരുളിലാഴുന്ന സമ്പൂർണ സൂര്യഗ്രഹണത്തിനു ദിവസങ്ങൾ മാത്രം! അ​പൂ​ർവ ആകാശവിസ്മയം ഓഗസ്റ്റ് 12-ന്. സൂ​ര്യ​നെ ച​ന്ദ്ര​ൻ പൂ​ർ​ണ​മാ​യി മ​റ​യ്ക്കു​ന്ന സമ്പൂർണ സൂ​ര്യ​ഗ്ര​ഹ​ണ​മാ​ണു സംഭവിക്കുക. ലോ​ക​മെ​മ്പാ​ടു​മു​ള്ള ​ശാ​സ്ത്ര പ്രേ​മി​ക​ളും ഗ​വേ​ഷ​ക​രും ഏ​റെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് അപൂർവ പ്ര​തി​ഭാ​സ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

 

അതേസമയം, ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. പ്രാദേശിക സ​മ​യം, ഓ​ഗ​സ്റ്റ് 12 രാ​ത്രി 9.45 മു​ത​ൽ 13 പു​ല​ർ​ച്ചെ 2.15 വ​രെ​യാണു സമയം. രാ​ത്രി‍യായതിനാൽ രാജ്യത്തു ഗ്രഹണം കാ​ണാ​ൻ സാ​ധി​ക്കി​ല്ല.

ഗ്രീ​ൻ​ലാ​ൻ​ഡ്, ഐ​സ്‌​ലാ​ൻ​ഡ്, വ​ട​ക്ക​ൻ റ​ഷ്യ, അ​റ്റ്‌​ലാന്‍റി​ക് സ​മു​ദ്രഭാ​ഗ​ങ്ങ​ൾ, സ്‌​പെ​യി​ൻ, പോ​ർ​ച്ചു​ഗ​ലിന്‍റെ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സമ്പൂർണ സൂ​ര്യ​ഗ്ര​ഹ​ണം വ്യ​ക്ത​മാ​യി ദൃശ്യമാകുക. ഇ​തി​നു​പു​റ​മേ, അ​മേ​രി​ക്ക​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ, കാ​ന​ഡ, യൂ​റോ​പ്പി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ൾ, വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും.

ഭൂ​മി​ക്കും സൂ​ര്യ​നും ഇ​ട​യി​ലൂ​ടെ ച​ന്ദ്ര​ൻ കൃ​ത്യ​മാ​യി ക​ട​ന്നു​പോ​കു​മ്പോ​ൾ സൂ​ര്യനെ പൂ​ർണ​മാ​യി മ​റ​യ്ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് സമ്പൂർണ സൂര്യഗ്രഹണം. ഗ്രഹണസമയത്ത് പ​ക​ൽ പോലും രാത്രി പോലെ മാറും. അ​ന്ത​രീ​ക്ഷം ഇ​രു​ളു​ക​യും താ​പ​നി​ല പെ​ട്ടെ​ന്ന് കു​റ​യു​ക​യും ചെ​യ്യും. സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത സൂ​ര്യന്‍റെ ബാ​ഹ്യഅ​ന്ത​രീ​ക്ഷ​മാ​യ കൊ​റോ​ണ ദൃ​ശ്യ​മാ​കു​ന്നു എ​ന്ന​താ​ണ് സമ്പൂർണ സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.

Latest News

Corehub Up