x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​മി​ക്കു വെ​ളി​യി​ൽ മ​നു​ഷ്യ​നു ജീ​വി​ക്കാ​ൻ ക​ഴി​യു​മോ? 'ഭീം' ​പ്രോ​ജ​ക്‌​ടു​മാ​യി ശു​ഭാ​ൻ​ഷു ശു​ക്ല

റിസെർച്ച് ഡെസ്‌ക്
Published: September 2, 2026 05:17 PM IST | Updated: September 2, 2026 05:17 PM IST

ശുഭാൻഷു ശുക്ല.

ന്യൂഡൽഹി: ഭൂ​മി​ക്കു വെ​ളി​യി​ൽ മ​നു​ഷ്യ​വാസം സാധ്യമാക്കാനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്ന കാലമാണിത്. അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ അവസാനഘട്ടത്തിലാണ്. ഇന്ത്യയും ബഹിരാകാശ ഗവേഷണങ്ങളുമായി മുന്നോട്ടുപോകുന്നു. ഭാ​വി​യി​ൽ ഭൂ​മി​ക്കു പു​റ​ത്തു മ​നു​ഷ്യ​നു സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കാ​നും ഗ​വേ​ഷ​ണ​ങ്ങൾ നടത്താനും ​പുതിയൊരു പ്രോജക്‌ട് മുന്നോട്ടുവച്ചിരിക്കുകയാണ് ശുഭാൻഷു ശുക്ല. അന്താരാഷ്‌ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദർശിച്ച ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനാണ് ശുക്ല. വ്യോമസേനയിലെ പൈലറ്റ് കൂടിയായ അദ്ദേഹം ഇസ്രൊയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലു യാത്രികരിൽ ഒരാളാണ്.

'BHEEM' (Bharatiya Habitable Expandable Extraterrestrial Habitat അ​ഥ​വാ 'ഭീം' ​എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ്രോജക്‌ട്, അ​ന്യ​ഗ്ര​ഹ ഉ​പ​രി​ത​ല​ങ്ങ​ളി​ൽ മ​നു​ഷ്യ​വാ​സ​ത്തി​നു​ള്ള മാ​തൃ​ക​ക​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണ്. ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​നാ​യു​ള്ള പ​രി​ശീ​ല​നം പുരോഗമിക്കുന്പോഴാണ് ശു​ഭാൻഷു ശു​ക്ല ഇതുമായി ബന്ധപ്പെട്ട ശാ​സ്ത്രീ​യ പ​ഠ​നങ്ങളിൽ ഏർപ്പെടുന്നത്. ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ 'അ​ലോ​ക് ലാ​ബി​ൽ' വ​ച്ചാ​യി​രു​ന്നു ​പ​ദ്ധ​തി​യു​ടെ ആ​ശ​യ​രൂ​പീ​ക​ര​ണം. ബ​ഹി​രാ​കാ​ശ​ത്തേ​ക്കു സ​ഞ്ച​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പേ​ട​ക​ങ്ങ​ൾ​ക്ക​പ്പു​റം, ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​യ ശേ​ഷം അ​വി​ടെ ത​ങ്ങേ​ണ്ട വാ​സ​സ്ഥ​ല​ങ്ങ​ളു​ടെ സ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലേ​ക്കു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും സു​സ്ഥി​ര മ​നു​ഷ്യ​വാ​സം സാ​ധ്യ​മാ​ക്ക​ണ​മെ​ങ്കി​ൽ ക​ഠി​ന​മാ​യ വെ​ല്ലു​വി​ളി​ക​ൾ മ​റി​ക​ട​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഗ​വേ​ഷ​ണഫലങ്ങൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മാ​ര​ക​മാ​യ ബ​ഹി​രാ​കാ​ശ വി​കി​ര​ണ​ങ്ങ​ൾ, അതിതീ​വ്ര​മാ​യ താ​പ​നി​ല വ്യ​തി​യാ​ന​ങ്ങ​ൾ, അ​ന്ത​രീ​ക്ഷ മ​ർ​ദ​വും ജീ​വ​വാ​യു​വും കൃ​ത്രി​മ​മാ​യി നി​ല​നി​ർ​ത്തു​ന്ന ലൈ​ഫ് സ​പ്പോ​ർ​ട്ട് സം​വി​ധാ​ന​ങ്ങ​ൾ, പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ ഊ​ർജ​ല​ഭ്യ​ത എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വെല്ലുവിളികൾ. ഇത്തരം പ്രതികൂലഘടകങ്ങളെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​വു​ള്ള 'വി​ക​സി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന' (Expandable) ഹാബിറ്റാറ്റ് സ​ങ്ക​ൽ​പ്പ​ങ്ങ​ളാ​ണ് 'ഭീം' ​മുന്നോട്ടുവയ്ക്കുന്നത്.

ഭാ​വി​യി​ലെ ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്കായി പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പുത​ന്നെ വിശാലമായ ഗവേഷണങ്ങൾ ആ​വ​ശ്യ​മാ​ണെ​ന്ന് ശു​ക്ല പറഞ്ഞു. ഭൗ​തി​ക നി​ർമാ​ണ​ത്തി​നു മുമ്പായി അ​ത്ത​രം വാ​സ​സ്ഥ​ല​ങ്ങ​ൾ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്നു സ​ങ്ക​ൽ​പ്പി​ച്ചുതു​ട​ങ്ങു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​ണ് 'ഭീം' ​പ്രോജ​ക്‌ട്. ഇ​ന്ത്യ​യു​ടെ ഭാ​വി ബ​ഹി​രാ​കാ​ശദൗ​ത്യ​ങ്ങ​ൾ​ക്കു പ​ഠ​നം സു​പ്ര​ധാ​ന വ​ഴി​കാ​ട്ടി​യാ​കുമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.

Tags : BHEEM Space Radiation ISRO SpaceScience ShubhanshuShukla Gaganyaan

Recent News

Corehub Up