x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌ഇറാനിൽ സർക്കാർ അനുകൂല പ്രകടനത്തിൽ കാർ ഇടിച്ചുകയറി നാലു മരണം

വെബ് ഡെസ്ക്
Published: September 2, 2026 04:22 PM IST | Updated: September 2, 2026 04:22 PM IST

 ടെഹ്റാൻ: വടക്കൻ ഇറാനിലെ മഷ്ഹദ് നഗരത്തിൽ സർക്കാർ അനുകൂല പ്രകടനത്തിലേക്ക് കാർ ഇടിച്ചുകയറി നാലു പേർ മരിക്കുകയും പത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.

അതിവേഗത്തിലെത്തിയ കാർ മറ്റൊരുവാഹനത്തിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

35 വയസുള്ള ഡ്രൈവറുടെ ഒരു കണ്ണിനു കാഴ്ച ഇല്ലായിരുന്നുവെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഉപാധികളോടെയാണത്രേ ഇയാൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചത്.

Tags : Accident Iran

Recent News

Corehub Up