x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലടി സർവകലാശാല വിസിയെ കൈയേറ്റം ചെയ്ത കേസ്: വിദ്യാർഥികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്ക്
Published: September 2, 2026 04:37 PM IST | Updated: September 2, 2026 04:37 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: കാലടി സംസ്കൃത സർവകലാശാല താൽക്കാലിക വിസി ഡോ. സിസ തോമസിനെ കൈയേറ്റം ചെയ്തെന്ന കേസിൽ വിദ്യാർഥികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. 14 വിദ്യാർഥികളുടെ മുൻകൂർ ജാമ്യാപേക്ഷയാണ് എറണാകുളം സെഷൻസ് കോടതി തള്ളിയത്.

ഇതോടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് വിദ്യാർഥികളുടെ നീക്കം. വിസിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ബാക്കിയുള്ള വിദ്യാർഥികളാണ് മുൻകൂർ ജാമ്യം തേടിയത്.

കഴിഞ്ഞ ഓഗസ്റ്റ് 13ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സിസ തോമസ് സിൻഡിക്കേറ്റ് യോഗത്തിനായി എത്തിയപ്പോഴായിരുന്നു വിദ്യാർഥികൾ പ്രതിഷേധം ഉയർത്തിയത്.

ഇതിനെ തുടർന്ന് വിദ്യാർഥികൾക്കെതിരെ സിസ തോമസ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. പൊലിസിലും പരാതി നൽകിയിരുന്നു. വിദ്യാർഥികൾക്കെതിരെ നടപടി എടുക്കാൻ വൈകിയതിൽ ഗവർണർ ഡിജിപിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.

സര്‍വകലാശാല അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് ചൊവ്വാഴ്ച ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നത്.

Tags : KaladyUniversity Students AnticipatoryBail Plea Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up