x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൊ​ലി​സ് ന​ട​പ​ടി; എ​സ്എ​ഫ്ഐ​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു​ള്ള മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

വെബ് ഡെസ്‌ക്
Published: September 2, 2026 02:06 PM IST | Updated: September 2, 2026 02:06 PM IST

എ​സ്എ​ഫ്ഐ​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു​ള്ള മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൊ​ലി​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​യ്ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. മാ​ർ​ച്ച് പൊ​ലി​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു.

തു​ട​ർ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു. പൊ​ലി​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​യി​ല്ല. പൊ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യ​തോ​ടെ പൊ​ലി ലാ​ത്തി​വീ​ശി.

ക​ഴി​ഞ്ഞ അ​ര​മ​ണി​ക്കൂ​റി​ല​ധി​ക​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച വ​ന്ദേ​മാ​ത​രം വി​വാ​ദ​ത്തി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ചി​ന് നേ​രെ​യു​ണ്ടാ​യ പൊ​ലി ന​ട​പ​ടി​യി​ൽ വ​നി​താ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ൾ​പ്പെ​ടെ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ന​ത്തെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച്.

Tags : Police Action Kerala University Clash SFI March

Recent News

Corehub Up