x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം-സിപിഐ പോര് പുറത്തുനിന്ന് ആസ്വദിക്കുന്നു: മുഖ്യമന്ത്രി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 2, 2026 02:46 PM IST | Updated: September 2, 2026 09:50 PM IST

വി.ഡി. സതീശൻ

തിരുവനന്തപുരം: എൽഡിഎഫിൽ നടക്കുന്നത് കലാപവും പരസ്പരമുള്ള ചെളിയെറിയലുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സിപിഎമ്മും സിപിഐയും തമ്മിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യം യുഡിഎഫ് പുറത്തുനിന്ന് ആസ്വദിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

സിപിഐയെ യുഡിഎഫിലേക്ക് മുസ്‌ലിം ലീഗ് ക്ഷണിച്ചെന്ന വാർത്തകളോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ലീഗ് അങ്ങനെ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് പ്രത്യേക രാഷ്ട്രീയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിനുള്ളിൽ നേതൃത്വത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് നിലവിലുള്ളതെന്നും കേന്ദ്രകമ്മിറ്റി അംഗീകരിച്ച നിലപാടുകൾ പോലും കേരളത്തിൽ നടപ്പിലാക്കാതെ നേതാക്കൾ പരസ്പരം പോരടിക്കുകയാണ്. ഞങ്ങൾ പുറത്തുന്നനിന്ന് അത് ആസ്വദിക്കുന്നു. അത്രയേ ഉള്ളൂ. ഞങ്ങൾ അതിൽ വേറെ രാഷ്ട്രീയ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags : CPM CPI ChiefMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up