x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോർമുസ് കടലിടുക്കിൽ സൗദി ടാങ്കറിന് നേരെ ആക്രമണം; രണ്ടു നാവികർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: September 2, 2026 04:54 PM IST | Updated: September 2, 2026 04:54 PM IST

പ്രതീകാത്മക ചിത്രം

റിയാദ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ ദേശീയ ഷിപ്പിംഗ് കമ്പനിയായ "ബഹ്‌റി'യുടെ ഉടമസ്ഥതയിലുള്ള "സിദ്ർ' എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ആക്രമണം.

സംഭവത്തിൽ രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമാൻ അതിർത്തിയിലെ ഖസബ് തുറമുഖത്തുനിന്നും ഏകദേശം 16.6 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി തിങ്കളാഴ്ച രാത്രിയോടെയാണ് ടാങ്കറിന് നേരെ ആക്രമണമുണ്ടായത്.

അപരിചിതമായ പ്രൊജക്‌ടൈലുകൾ ഉപയോഗിച്ചാണ് കപ്പലിനെ ലക്ഷ്യമിട്ടതെന്ന് ഷിപ്പിംഗ് ഇന്‍റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര സമുദ്രപാതയിലെ ഈ അപ്രതീക്ഷിത ആക്രമണം മിഡിൽ ഈസ്റ്റിലെ വ്യാപാര കപ്പലുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്.

Tags : Attack Tanker Hormuz Sailors Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up