x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത​പ​ണ്ഡി​ത​ർ ഉ​പ​ദേ​ശി​ക്കേ​ണ്ട​ത് പു​രു​ഷ​ന്മാ​രെ; കാ​ന്ത​പു​ര​ത്തെ വി​മ​ർ​ശി​ച്ച് പാ​ലോ​ളി മു​ഹ​മ്മ​ദ്‌ കു​ട്ടി

വെബ് ഡെസ്‌ക്
Published: September 2, 2026 04:29 PM IST | Updated: September 2, 2026 04:37 PM IST

പാ​ലോ​ളി മു​ഹ​മ്മ​ദ്‌ കു​ട്ടി

പാ​ല​ക്കാ​ട്: കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളെ ത​ള്ളി സി​പി​എം നേ​താ​വ് പാ​ലോ​ളി മു​ഹ​മ്മ​ദ്‌ കു​ട്ടി. മ​ത​പ​ണ്ഡി​ത​ർ ഉ​പ​ദേ​ശി​ക്കേ​ണ്ട​ത് സ്ത്രീ​ക​ളെ​യ​ല്ല പു​രു​ഷ​ന്മാ​രെ​യാ​ണെ​ന്നും കാ​ന്ത​പു​രം ആ​യാ​ലും മ​റ്റേ​ത് മൗ​ല​വി ആ​യാ​ലും അ​താ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ദ്ധ​ത്തി​നി​റ​ങ്ങി​യ ച​രി​ത്ര​മാ​ണ് മു​സ്‌​ലിം സ്ത്രീ​ക​ൾ​ക്കു​ള്ള​ത്. ഇ​ന്ന് ഏ​റ്റ​വും അ​ടി​മ​ത്തം അ​നു​ഭ​വി​ക്കു​ന്ന​ത് മു​സ്‌​ലിം സ്ത്രീ​ക​ളാ​ണെ​ന്നും പാ​ലോ​ളി മു​ഹ​മ്മ​ദ്‌ കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ധി​കാ​ര ക​സേ​ര​യ്ക്ക് കോ​ട്ടം ത​ട്ടു​ന്ന​തൊ​ന്നും ലീ​ഗ് പ​റ​യാ​റി​ല്ലെ​ന്നും പാ​ലോ​ളി മു​സ്‌​ലിം ലീ​ഗി​നെ പ​രി​ഹ​സി​ച്ചു.

അ​തേ​സ​മ​യം കാ​ന്ത​പു​ര​ത്തി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും രം​ഗ​ത്തെ​ത്തി. കാ​ന്ത​പു​ര​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് യോ​ജി​പ്പി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​ത്ത​രം നി​ല​പാ​ടു​ക​ള്‍ പു​രോ​ഗ​മ​ന കേ​ര​ള​ത്തി​ന് ചേ​ർ​ന്ന​ത​ല്ല. ശ​ക്തി​യാ​യ എ​തി​ർ​പ്പാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ളോ​ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : PaloliMohammedKutty KanthapuramAPAboobackerMusliyar Palakkad CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up