പാലക്കാട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശങ്ങളെ തള്ളി സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. മതപണ്ഡിതർ ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല പുരുഷന്മാരെയാണെന്നും കാന്തപുരം ആയാലും മറ്റേത് മൗലവി ആയാലും അതാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തിനിറങ്ങിയ ചരിത്രമാണ് മുസ്ലിം സ്ത്രീകൾക്കുള്ളത്. ഇന്ന് ഏറ്റവും അടിമത്തം അനുഭവിക്കുന്നത് മുസ്ലിം സ്ത്രീകളാണെന്നും പാലോളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു. അധികാര കസേരയ്ക്ക് കോട്ടം തട്ടുന്നതൊന്നും ലീഗ് പറയാറില്ലെന്നും പാലോളി മുസ്ലിം ലീഗിനെ പരിഹസിച്ചു.
അതേസമയം കാന്തപുരത്തിന്റെ വിവാദ പരാമർശത്തെ തള്ളി മുഖ്യമന്ത്രി വി.ഡി.സതീശനും രംഗത്തെത്തി. കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ല. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.