x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരടികളാൽ നട്ടം തിരിഞ്ഞു ജപ്പാൻ; തു​ര​ത്താ​ൻ ഡ്രോ​ണും റോ​ബോ​ട്ടും

വെബ് ഡെസ്ക്
Published: September 2, 2026 05:37 PM IST | Updated: September 2, 2026 05:37 PM IST

പ്രതീകാത്മക ചിത്രം.

ടോ​ക്കി​യോ: ക​ര​ടി​ശ​ല്യ​ത്തി​ൽ വ​ല​യു​ന്ന ജ​പ്പാ​ൻ അവയെ തുരത്താൻ ഒടുവിൽ എ​ഐ, ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. വി​ള​ക​ളും ഗ്രാ​മ​ങ്ങ​ളും സം​ര​ക്ഷി​ക്കാനാ​യി, ക​ര​ടി​ക​ളെ ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ക്കാ​ൻ ചെ​ന്നാ​യ്ക്ക​ളു​ടെ ഓ​രി​യി​ട​ൽ ശ​ബ്‌​ദം അ​നു​ക​രി​ക്കു​ന്ന 'മോ​ൺ​സ്റ്റ​ർ ഉ​ൾ​ഫ്' റോ​ബോ​ട്ടു​ക​ളെ​വ​രെ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

2025 ഏ​പ്രി​ലി​നും 2026 മാ​ർ​ച്ചി​നും ഇ​ട​യി​ൽ ജ​പ്പാ​നി​ൽ ക​ര​ടി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ മ​രി​ക്കു​ക​യും 220ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേ​ഷം ല​ക്ഷ​ക്ക​ണ​ക്കി​ന് ചെ​റു​പ്പ​ക്കാ​ർ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു ചേ​ക്കേ​റി​യ​തോ​ടെ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ൽ ആ​ളു​ക​ൾ കു​റ​ഞ്ഞ​താ​ണ് ഈ ​പ്ര​ശ്ന​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. "മു​മ്പ് ഗ്രാ​മ​ങ്ങ​ളെ​യും കാ​ടു​ക​ളെ​യും വേ​ർ​തി​രി​ച്ചി​രു​ന്ന കൃ​ഷി​ഭൂ​മി​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ കാ​ടും നാ​ട്ടു​വ​ഴി​ക​ളും ത​മ്മി​ലു​ള്ള അ​തി​രു​ക​ൾ ക​ര​ടി​ക​ൾ​ക്കു വ്യ​ക്ത​മ​ല്ലാ​താ​യ​താ​യി നാ​ഗാ​നോ​യി​ലെ പി​ക്കി​യോ വൈ​ൽ​ഡ് ലൈ​ഫ് റി​സ​ർ​ച്ച് സെ​ന്‍റ​ർ ഗ​വേ​ഷ​ക​നാ​യ ലി​യാം അ​ഡ്കോ​ക്ക് വി​ശ​ദീ​ക​രി​ക്കു​ന്നു.

വേ​ട്ട​യാ​ട​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും വേ​ട്ട​ക്കാ​രു​ടെ കു​റ​വും കാ​ര​ണം രാ​ജ്യ​ത്തെ ര​ണ്ടു പ്ര​ധാ​ന ക​ര​ടി​വ​ർ​ഗ​ങ്ങ​ളാ​യ ഹൊ​ക്കൈ​ഡോ ബ്രൗ​ൺ ക​ര​ടി, ഏ​ഷ്യാ​റ്റി​ക് ബ്ലാ​ക്ക് ക​ര​ടി എ​ന്നി​വ​യു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. നി​ല​വി​ൽ 57,000ത്തി​ല​ധി​കം ക​ര​ടി​ക​ൾ രാ​ജ്യ​ത്തു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

ക​ര​ടി​ക​ളു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണ​മാ​യ പ​ച്ച​ക്ക​റി​ക​ളും കാ​ട്ടു​പ​ഴ​ങ്ങ​ളും സ​മ​യ​ത്തി​നു ല​ഭി​ക്കാ​താ​യ​തും പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കി. എ​ന്നാ​ൽ അ​വ​ശി​ഷ്‌​ട​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും യ​ഥേ​ഷ്‌​ടം ല​ഭ്യ​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ ക​ര​ടി​ക​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി​ത്തു​ട​ങ്ങി. ക​ഴി​ഞ്ഞവ​ർ​ഷം മാ​ത്രം 50,000 പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു ക​ര​ടി​ക​ൾ ഇ​റ​ങ്ങി​യ​ത്.

പൊ​തു​ജ​നസു​ര​ക്ഷ​യ്ക്ക് ക​ര​ടി​ക​ൾ വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ ക​ര​ടി വേ​ട്ട​യു​ടെ നി​യ​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നും എ​ണ്ണം കു​റ​യ്ക്കാ​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 2030ഓ​ടെ പ്ര​വി​ശ്യ​ക​ളി​ലെ ക​ര​ടി​ക​ളു​ടെ എ​ണ്ണം 62% മു​ത​ൽ 67% വ​രെ​യാ​യി കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം. ക​ര​ടി​ക​ളെ ഓ​ടി​ക്കാ​ൻ പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​തു ഫ​ല​പ്ര​ദ​മാ​കാ​തെ വ​രു​മ്പോ​ൾ പൊ​ലി​സി​നെ​യോ സൈ​ന്യ​ത്തെ​യോ നി​യോ​ഗി​ച്ച് അ​വ​യെ കൊ​ല്ലാ​റാ​ണു പ​തി​വ്.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ

ക​ര​ടിശ​ല്യം രൂ​ക്ഷ​മാ​യ ഗു​ൻ​മ, തോ​യാ​മ, ഇ​ഷി​ക്കാ​വ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ എ​ഐ ഉ​പ​യോ​ഗി​ച്ച് അവയെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന കാ​മ​റ​ക​ൾ വ​നാ​തി​ർ​ത്തി​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഹോ​കു​രി​കു ഇ​ല​ക്‌​ട്രി​ക് പ​വ​ർ ക​മ്പ​നി​യും ഹോ​കു​ത്സു ക​മ്പ​നി​യും ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച ഈ ​സം​വി​ധാ​നം വ​ഴി അ​ധി​കൃ​ത​ർ​ക്ക് ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നും ക​ര​ടി​ക​ളെ തു​ര​ത്താ​നും സാ​ധി​ക്കു​ന്നു.
ഹൊ​ക്കൈ​ഡോ​യി​ലെ ഷി​ന്റോ​ട്സു​കാ​വ​യി​ൽ ക​ര​ടി​ക​ളെ ക​ണ്ടാ​ൽ പ​ത്തു മി​നി​റ്റി​ന​കം പ​റ​ന്നു​യ​ർ​ന്ന് അ​വ​യെ നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന ഡ്രോ​ൺ പോ​ർ​ട്ടു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൗരോർജത്തിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 'മോ​ൺ​സ്റ്റ​ർ ഉ​ൾ​ഫ്' റോ​ബോ​ട്ടു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വം​ശ​നാ​ശം സം​ഭ​വി​ച്ച ജാ​പ്പ​നീ​സ് ചെ​ന്നാ​യ്ക്ക​ളു​ടെ ഓ​രി​യി​ട​ൽ ശ​ബ്‌​ദം ഉ​ണ്ടാ​ക്കു​ന്ന 4,000 ഡോ​ള​ർ വി​ല​യു​ള്ള ഈ ​റോ​ബോ​ട്ടി​ന്‍റെ വി​ൽ​പ്പ​ന ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ഇ​ര​ട്ടി​യാ​യി. ഇ​തി​ന്‍റെ പോ​ർ​ട്ട​ബി​ൾ മി​നി പ​തി​പ്പ് ഈ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ​രീ​ക്ഷ​ണ​ത്തി​നെ​ത്തും.

എ​ന്നാ​ൽ എ​ഐ​യും ഡ്രോ​ണു​ക​ളും ചെ​ല​വേ​റി​യ​താ​ണെ​ന്ന് ടോ​ക്കി​യോ​യി​ലെ എ​ൻ​ജി​നി​യ​റാ​യ ഡാ​നി​യ​ൽ കോ​ക്ക പ​റ​യു​ന്നു. 2025 ഓ​ഗ​സ്റ്റി​ൽ ഹൊ​ക്കൈ​ഡോ​യി​ലെ മൗ​ണ്ട് റൗ​സു​വി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തോ​ടെ​യാ​ണു വി​വ​ര​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന 'കു​മാ​മാ​പ്പ്' എ​ന്ന ആ​പ്പ് കോ​ക്ക വി​ക​സി​പ്പി​ച്ച​ത്. സ​ർ​ക്കാ​രി​ന്‍റെ​യും പ്രാ​ദേ​ശി​ക വാ​ർ​ത്ത​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് ക​ര​ടി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് ഈ ​ആ​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഓ​ഗ​സ്റ്റ് ആ​ദ്യ​ത്തോ​ടെ 60 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് ഈ ​ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ

സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്കൊ​പ്പം 'ബെ​യ​ർ ഡോ​ഗ്സ്' എ​ന്ന പ​ര​മ്പ​രാ​ഗ​ത​രീ​തി​യും ജ​പ്പാ​ൻ പി​ന്തു​ട​രു​ന്നു​ണ്ട്. ക​ര​ടി​ക​ളെ പ​രി​ക്കേ​ൽ​പ്പി​ക്കാ​തെ പു​റ​കെ ഓ​ടി​ച്ച് ഭ​യ​പ്പെ​ടു​ത്തി കാ​ട്ടി​ലേ​ക്കു ക​യ​റ്റി​വി​ടാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഫി​ന്നി​ഷ് ക​രേ​ലി​യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ്ക്ക​ളെ പി​ക്കി​യോ റി​സ​ർ​ച്ച് സെ​ന്‍റ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

സാ​ങ്കേ​തി​ക​വി​ദ്യ​യും നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ക്ര​മ​ര​ഹി​ത മാ​ർ​ഗ​ങ്ങ​ളും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കു​ന്ന ജ​പ്പാ​ന്‍റെ ഈ ​രീ​തി ലോ​ക​ത്തി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കും മാ​തൃ​ക​യാ​ണെന്നു ഗ​വേ​ഷ​ക​നാ​യ ലി​യാം അ​ഡ്കോ​ക്ക് പ​റ​യു​ന്നു.

Tags : Japan Bears Robots Drones Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up