Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drones

പ്ര​​​​ള​​​​യ​​​​ദു​​​​ര​​​​ന്തമു​​​​ഖ​​​​ത്ത് രക്ഷാകരങ്ങളായി ഡ്രോണുകൾ

കാഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ന്‍റെ പ്ര​​​​ള​​​​യ​​​​ദു​​​​ര​​​​ന്തമു​​​​ഖ​​​​ത്ത് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ പു​​​​തു​​​​ച​​​​രി​​​​ത്ര​​​മെ​​​​ഴു​​​​തി ഡ്രോ​​​​ണു​​​​ക​​​​ൾ. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു ക​​​​ട​​​​ന്നു​​​​ചെ​​​​ല്ലാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ര​​​​ക്ഷാ​​​​ക​​​​ര​​​​ങ്ങ​​​​ളാ​​​​കു​​​​ക​​​​യാ​​​​ണ് ഡ്രോ​​​​ണു​​​​ക​​​​ൾ.

അ​​​​തി​​​​ദു​​​​ർ​​​​ഘ​​​​ട പ്ര​​​​ദേ​​​​ശ​​​​മാ​​​​യ നു​​​​വാ​​​​ക്കോ​​​​ട്ടി​​​​ലെ ദേ​​​​വി​​​​ഘ​​​​ട്ട് മൂ​​​​ന്നി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ഴു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ് ഡ്രോ​​​​ൺ പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ച​​​​ത്. നേ​​​​പ്പാ​​​​ൾ പോ​​​​ലീ​​​​സ്, ക​​​​ര​​​​സേ​​​​ന, ഡ്രോ​​​​ൺ നി​​​​ർ​​​​മാ​​​​ണ ക​​​​മ്പ​​​​നി​​​​യാ​​​​യ ഗ​​​​രു​​​​ഡ് എ​​​​ക്സി​​​​ലെ​​​​യും വി​​​​ദ​​​​ഗ്ധ സം​​​​ഘ​​​​മാ​​​​ണ് ഡ്രോ​​​​ൺ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നുപി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.

പ്ര​​​​ള​​​​യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​റ്റ​​​​പ്പെ​​​​ട്ട പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ഭ​​​​ക്ഷ​​​​ണ​​​​വും മ​​​​രു​​​​ന്നു​​​​ക​​​​ളും എ​​​​ത്തി​​​​ക്കു​​​​ക, ദു​​​​ർ​​​​ഘ​​​​ട​​​​ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തു​​​​ക, മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ വ്യോ​​​​മ​​​​മാ​​​​ർ​​​​ഗം എ​​​​ത്തി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഡ്രോ​​​​ൺ നേ​​​​പ്പാ​​​​ൾ ദു​​​​ര​​​​ന്ത​​​​മു​​​​ഖ​​​​ത്ത് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത്. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ നേ​​​​പ്പാ​​​​ളി​​​​ന്‍റെ ക​​​​ണ്ണും കൈ​​​​ക​​​​ളു​​​​മാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ആ​​​​ളി​​​​ല്ലാ കു​​​​ഞ്ഞ​​​​ൻ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ.

പ്ര​​​​ള​​​​യം ഏ​​​​റ്റ​​​​വും പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ച്ച ദേ​​​​വി​​​​ഘ​​​​ട്ടി​​​​ലെ ഒ​​​​റ്റ​​​​പ്പെ​​​​ട്ട​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളെ​​​​ത്തി​​​​ക്കാ​​​​നാ​​​​യ​​​​ത് എ​​​​ഐ സം​​​​വി​​​​ധാ​​​​ന​​​​മു​​​​ള്ള ഡ്രോ​​​​ണു​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു.

ഒ​​​​റ്റ​​​​പ്പെ​​​​ട്ടു​​​​പോ​​​​യ ഗ്രാ​​​​മ​​​​ങ്ങ​​​​ളു​​​​ടെ മു​​​​ക​​​​ളി​​​​ലൂ​​​​ടെ പ​​​​റ​​​​ക്കു​​​​ന്ന ഡ്രോ​​​​ണു​​​​ക​​​​ൾ ഉ​​​​ച്ച​​​​ഭാ​​​​ഷ​​​​ണി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ഹാ​​​​രം, വെ​​​​ള്ളം, മ​​​​രു​​​​ന്നു​​​​ക​​​​ൾ എ​​​​ന്നി​​​​വ ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടോ​​​​യെ​​​​ന്ന് ചോ​​​​ദി​​​​ക്കും. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ​​​​ക​​​​ർ​​​​ത്തി ക​​​​ൺ​​​​ട്രോ​​​​ൾ റൂ​​​​മി​​​​ൽ ഡ്രോ​​​​ണു​​​​ക​​​​ൾ എ​​​​ത്തി​​​​ക്കു​​​​മ്പോ​​​​ൾ അ​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ ഡ്രോ​​​​ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ത​​​​ന്നെ അ​​​​യ​​​​യ്ക്കാ​​​​നും ക​​​​ഴി​​​​യു​​​​മെ​​​​ന്ന് എ​​​​യ​​​​ർ​​​​ലി​​​​ഫ്റ്റ് ടെ​​​​ക്നോ​​​​ള​​​​ജി ഡ​​​​യ​​​​റ​​​​ക്ട​​​​റും ഡ്രോ​​​​ൺ പൈ​​​​ല​​​​റ്റു​​​​മാ​​​​യ മി​​​​ലാ​​​​ൻ പാ​​​​ണ്ഡെ പ​​​​റ​​​​ഞ്ഞു.

ഡ്രോ​​​​ണി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​മനു​​​​സ​​​​രി​​​​ച്ച് ആ​​​​ളു​​​​ക​​​​ൾ പ്ല​​​​ക്കാ​​​​ർ​​​​ഡി​​​​ലോ ചെ​​​​ളി​​​​യി​​​​ലോ ഫോ​​​​ൺ ന​​​​മ്പ​​​​റോ വി​​​​ലാ​​​​സ​​​​മോ എ​​​​ഴു​​​​തി​​​​ക്കാ​​​​ണി​​​​ക്കു​​​​മ്പോ​​​​ൾ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്ക് അ​​​​വ​​​​രു​​​​ടെ സ്ഥ​​​​ല​​​​വും ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​ക​​​​ളും തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് സ​​​​ഹാ​​​​യം എ​​​​ത്തി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്നു.

മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് 1.5 ട​​​​ൺ ഭ​​​​ക്ഷ​​​​ണം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​താ​​​​യി പാ​​​​ണ്ഡെ പ​​​​റ​​​​ഞ്ഞു. റോ​​​​ഡു​​​​ക​​​​ളും പാ​​​​ല​​​​ങ്ങ​​​​ളും ഒ​​​​ലി​​​​ച്ചു​​​​പോ​​​​യ ദു​​​​ര​​​​ന്ത​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ ജീ​​​​വ​​​​നാ​​​​ഡി​​​​യാ​​​​യി ഡ്രോ​​​​ണു​​​​ക​​​​ൾ മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

International

ബഹ്റിൻ വെടിവച്ചിട്ടത് 453 ഡ്രോണുകളെ

മ​നാ​മ: പ​ശ്ചി​മേ​ഷ്യാ യു​ദ്ധം ആ​രം​ഭി​ച്ച​ശേ​ഷം ഇ​റാ​ൻ തൊ​ടു​ത്ത 453 ഡ്രോ​ണു​ക​ളും 188 മി​സൈ​ലു​ക​ളും വെ​ടി​വ​ച്ചി​ട്ട​താ​യി ബ​ഹ്റി​ൻ ഇ​ന്ന​ലെ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യു​ടെ അ​ഞ്ചാം ക​പ്പ​ൽ​പ്പ​ട​യു​ടെ ആ​സ്ഥാ​നം ബ​ഹ്റി​നി​ലാ​ണ്. ഇ​റേ​നി​യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഇ​വി​ടു​ത്തെ ഏ​ഴു കെ​ട്ടി​ട​ങ്ങ​ളെ​ങ്കി​ലും ന​ശി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​തി​നി​ടെ, ഇ​റാ​ൻ യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ ആ​ഴ്ച ത​ന്നെ 3300 പേ​ർ മ​രി​ച്ചെ​ന്നും 30,000 പേ​ർ​ക്കു പ​രി​ക്കേ​റ്റെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ കി​ഴ​ക്ക​ൻ മെ​ഡി​റ്റ​റേ​നി​യ​ൻ വി​ഭാ​ഗം മേ​ധാ​വി ഹ​ന്ന ബാ​ൾ​ക്കി അ​റി​യി​ച്ചു. 43 ല​ക്ഷം പേ​ർ അ​ഭ​യാ​ർ​ഥി​ക​ളാ​യി.

NRI

വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം; കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ഡാ​ർ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ന​ട​ന്ന ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ഡാ​ർ സം​വി​ധാ​ന​ത്തി​ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ഡാ​ർ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി ഡി​ജി​സി​എ വ​ക്താ​വ് അ​ബ്ദു​ള്ള അ​ൽ രാ​ജി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ൽ സം​ഭ​വി​ച്ച ഈ ​ആ​ക്ര​മ​ണം അ​ധി​കൃ​ത​ർ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്.

അ​തി​നി​ടെ, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​റ് ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ട​താ​യി നാ​ഷ​ണ​ൽ ഗാ​ർ​ഡ് വ്യ​ക്ത​മാ​ക്കി. കു​വൈ​റ്റ് ആ​ർ​മി, നാ​ഷ​ണ​ൽ ഗാ​ർ​ഡ്, പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ് എ​ന്നി​വ​ർ ഏ​കോ​പ​ന​ത്തോ​ടെ അ​തീ​വ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു വ​ട്ടി​ക​യാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ​യും സു​ര​ക്ഷ​യെ​യും ബാ​ധി​ക്കു​ന്ന ഏ​ത് വെ​ല്ലു​വി​ളി​യെ​യും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് നാ​ഷ​ണ​ൽ ഗാ​ർ​ഡ് വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഡോ. ​ജ​ദ്ആ​ൻ അ​ൽ ഫ​ദ​ൽ വ്യ​ക്ത​മാ​ക്കി.

Kerala

പോളിംഗ് ബൂത്തുകളിൽ പ്ര​ശ്നക്കാരെ പിടിക്കാൻ ഡ്രോ​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​സ​​​ങ്കീ​​​ർ​​​ണ പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ള്ള​​​വോ​​​ട്ടി​​​നും ബൂ​​​ത്തു പി​​​ടി​​​ത്ത​​​ത്തി​​​നും സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

ജി​​​ല്ലാ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യ ഒ​​​ട്ടേ​​​റെ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ഇ​​​ത്ത​​​വ​​​ണ​​​ത്തെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ ’ദീ​​​പി​​​ക’ യോ​​​ടു പ​​​റ​​​ഞ്ഞു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് സു​​​ര​​​ക്ഷ ഒ​​​രു​​​ക്കാ​​​ൻ 30 ക​​​ന്പ​​​നി കേ​​​ന്ദ്ര​​​സേ​​​ന​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തു​​​ന്ന​​​ത്. ഏ​​​താ​​​ണ്ട 2500 കേ​​​ന്ദ്ര​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യി​​​ലു​​​ണ്ടാ​​കും.

​കേ​​​ന്ദ്ര​​​സാ​​​യു​​​ധ സേ​​​ന​​​യു​​​ടെ നോ​​​ഡ​​​ൽ ഓ​​​ഫി​​​സ​​​റെ​​​യും നി​​​ശ്ചി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​യി ​അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ കേ​​​ന്ദ്ര​​​സേ​​​ന​​​യു​​​ടെ ആ​​​ദ്യ ക​​​ന്പ​​​നി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും.

എ​​​ല്ലാ ബൂ​​​ത്തു​​​ക​​​ളി​​​ലും ഇ​​​ത്ത​​​വ​​​ണ വെ​​​ബ് കാ​​​സ്റ്റിം​​​ഗ് ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം. പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ലൈ​​​വ് ടെ​​​ലി​​​കാ​​​സ്റ്റിം​​​ഗ്, സി​​​സി​​​ടി​​​വി നി​​​രീ​​​ക്ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​മു​​​ണ്ടാ​​കും. ​

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളു​​​ള്ള​​​ത്. കേ​​​ന്ദ്ര​​​സേ​​​ന​​​യെ കൂ​​​ടാ​​​തെ സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ന്‍റെ സേ​​​വ​​​ന​​​വും സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി ഒ​​​രു​​​ക്കും.

International

ഇന്ത്യൻ എൽപിജി കപ്പൽ കുടുങ്ങി; ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും

മും​ബൈ: അ​മേ​രി​ക്ക-​ഇ​സ്രയേ​ൽ സ​ഖ്യ​വും ഇറാനും ത​മ്മി​ലു​ള്ള യു​ദ്ധം രൂക്ഷമായിത്തുടരുന്നതിനിടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു സ​മീ​പം 34 ജീ​വ​ന​ക്കാ​രു​മാ​യി ഇ​ന്ത്യ​ൻ എ​ൽ​പി​ജി ക​പ്പ​ൽ കു​ടു​ങ്ങി​. ക്യാ​പ്റ്റ​ൻ വീ​രേ​ന്ദ്ര വി​ശ്വ​ക​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​കൂ​റ്റ​ൻ ടാ​ങ്ക​റി​ൽ 36 ല​ക്ഷം ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പാ​ച​ക​വാ​ത​ക​മാ​ണു​ള്ള​ത്. മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ക​പ്പ​ലി​നു മു​ക​ളി​ലൂ​ടെ നി​ര​ന്ത​രം പ​റ​ക്കു​ന്ന​തു ജീ​വ​ന​ക്കാ​രെ ക​ടു​ത്ത ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

കു​വൈ​റ്റി​ലെ മി​ന അ​ൽ അ​ഹ​മ്മ​ദിയിൽനിന്ന് ഗു​ജ​റാ​ത്തി​ലെ ദീ​ൻ​ദ​യാ​ൽ ക​ണ്ട്‌ല തു​റ​മു​ഖ​ത്തേ​ക്കു പു​റ​പ്പെ​ട്ട​താ​ണ് ക​പ്പ​ൽ. ഫെ​ബ്രു​വ​രി 28 മു​ത​ൽ ​സ​മു​ദ്ര​പാ​ത​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ക​പ്പ​ലി​നു യാ​ത്ര തു​ട​രാ​നാ​യി​ട്ടി​ല്ല. നി​ല​വി​ൽ യു​എ​ഇ​യ്ക്കു സ​മീ​പ​മു​ള്ള മി​ന സ​ഖ​ർ തു​റ​മു​ഖ മേ​ഖ​ല​യി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ് ക​പ്പ​ൽ. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സു​ര​ക്ഷാ അ​ക​മ്പ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ത​ങ്ങ​ൾ​ക്കു സു​ര​ക്ഷി​ത​മാ​യി മ​ട​ങ്ങാ​ൻ ക​ഴി​യൂ എന്നു ക്യാ​പ്റ്റ​ൻ വി​ശ്വ​ക​ർ​മ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.
"മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഞ​ങ്ങ​ളു​ടെ തലയ്ക്കുമുകളിലൂടെയാണു പാ​യു​ന്ന​ത്. എ​ങ്ങും സൈ​റ​ൺ മു​ഴ​ങ്ങു​ന്നു. ഏ​തു നി​മി​ഷ​വും എ​ന്തും സം​ഭ​വി​ക്കാം എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഞ​ങ്ങ​ൾ...' ക്യാ​പ്റ്റ​ൻ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
ക​പ്പ​ലി​ൽ 60 ദി​വ​സ​ത്തേ​ക്കു​ള്ള അവശ്യസാധനങ്ങൾ മാത്രമാണുള്ളത്. ഇന്‍റ​ർ​നെ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും കപ്പൽ ജീവനക്കാർക്കു സാ​ധിക്കാത്ത സാഹചര്യമാണുള്ളത്.

National

ചൈ​ന​യെ​യും പാ​കി​സ്ഥാ​നെ​യും വി​റ​പ്പി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ 'ശേ​ഷ​നാ​ഗ് 150'

ന്യൂ​ഡ​ൽ​ഹി: ഡ്രോ​ൺ യു​ദ്ധ​മു​റ​ക​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​നൊ​രു​ങ്ങി ഇ​ന്ത്യ. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ ചി​ല​വി​ൽ നി​ർ​മി​ക്കാ​വു​ന്ന​തും എ​ന്നാ​ൽ അ​തീ​വ മാ​ര​ക​വു​മാ​യ 'ശേ​ഷ​നാ​ഗ് 150' എ​ന്ന സ്വ​ദേ​ശി ഡ്രോ​ൺ ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഇ​റാ​ന്‍റെ ഷ​ഹീ​ദ്-136 ഡ്രോ​ണു​ക​ളേ​ക്കാ​ൾ ക​രു​ത്തും അ​മേ​രി​ക്ക​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യോ​ട് കി​ട​പി​ടി​ക്കു​ന്ന കൃ​ത്യ​ത​യും ഈ ​പു​തി​യ ഡ്രോ​ണി​നു​ണ്ടെ​ന്നാ​ണ് പ്ര​തി​രോ​ധ വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ബെം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള 'ന്യൂ​സ്‌​പേ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ടെ​ക്നോ​ള​ജീ​സ്' എ​ന്ന സ്റ്റാ​ർ​ട്ട​പ്പാ​ണ് ഈ ​അ​ത്യാ​ധു​നി​ക ഡ്രോ​ൺ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ശ​ത്രു​വി​ന്‍റെ റ​ഡാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും എ​യ​ർ ഡി​ഫ​ൻ​സി​നെ​യും ക​ബ​ളി​പ്പി​ച്ച് കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കാ​ൻ (സ്വാം ​അ​റ്റാ​ക്ക്) ശേ​ഷി​യു​ള്ള​വ​യാ​ണ് ഇ​വ. 1,000 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​രെ​യു​ള്ള ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ് ശേ​ഷ​നാ​ഗ് ഡ്രോ​ണു​ക​ൾ.

അ​ഞ്ച് മ​ണി​ക്കൂ​റി​ല​ധി​കം തു​ട​ർ​ച്ച​യാ​യി ആ​കാ​ശ​ത്ത് ത​ങ്ങി​നി​ൽ​ക്കാ​ൻ ഇ​തി​ന് സാ​ധി​ക്കും. 25 മു​ത​ൽ 40 കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ വ​ഹി​ക്കാ​ൻ ശേ​ഷ​നാ​ഗ് ഡ്രോ​ണു​ക​ൾ​ക്ക് ശേ​ഷി​യു​ണ്ട്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ്റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ, മ​നു​ഷ്യ​സ​ഹാ​യം കൂ​ടാ​തെ ത​ന്നെ ശ​ത്രു​വി​നെ ക​ണ്ടെ​ത്തി ആ​ക്ര​മി​ക്കാ​ൻ ഇ​വ​യ്ക്ക് ക​ഴി​യും.

അ​മേ​രി​ക്ക​യു​ടെ 'ഓ​പ്പ​റേ​ഷ​ൻ എ​പ്പി​ക് ഫ്യൂ​റി'​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​ത്യാ​ധു​നി​ക ഡ്രോ​ണു​ക​ളോ​ട് താ​ര​ത​മ്യം ചെ​യ്യാ​വു​ന്ന നി​ല​വാ​ര​മാ​ണ് ശേ​ഷ​നാ​ഗ് 150 നു​ള്ള​ത്. പാ​കി​സ്ഥാ​ന്‍റെ​യും ചൈ​ന​യു​ടെ​യും അ​തി​ർ​ത്തി​ക​ളി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ക​വ​ച​മാ​യി ശേ​ഷ​നാ​ഗ് 150 മാ​റു​മെ​ന്നാ​ണ് സൈ​ന്യം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

International

എണ്ണടാങ്കറുകൾ ആക്രമിക്കപ്പെട്ടു

മോ​​​സ്കോ: ​​​ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നും റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നും എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന കാ​​​സ്പി​​​യ​​​ൻ പൈ​​​പ്പ്‌​​​ലൈ​​​ൻ ക​​​ൺ​​​സോ​​​ർ​​​ഷ്യം (സി​​​പി​​​സി) ടെ​​​ർ​​​മി​​​ന​​​ലി​​​നു സ​​​മീ​​​പം ര​​​ണ്ട് എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ൾ​​​ക്കു നേ​​​രേ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി.

ഗ്രീ​​​ക്ക് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഡെ​​​ൽ​​​റ്റ ഹാ​​​ർ​​​മ​​​ണി, മെ​​​റ്റി​​​ൽ​​​ഡ എ​​​ന്നീ ക​​​പ്പ​​​ലു​​​ക​​​ൾ ടെ​​​ർ​​​മി​​​ന​​​ലി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ക​​​യ​​​റ്റാ​​​നെ​​​ത്തു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കും കാ​​​ര്യ​​​മാ​​​യ ത​​​ക​​​രാ​​​റി​​​ല്ല. ആ​​​ള​​​പാ​​​യ​​​വും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.

ഡെ​​​ൽ​​​റ്റ ഹാ​​​ർ​​​മ​​​ണി ക​​​പ്പ​​​ലി​​​ൽ ചെ​​​റി​​​യ തീ​​​പി​​​ടി​​ത്തം ഉ​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. മെ​​​റ്റി​​​ൽ​​​ഡ​​​യി​​​ൽ ര​​​ണ്ടു ഡ്രോ​​​ണു​​​ക​​​ൾ പ​​​തി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

റ​​​ഷ്യ​​​യി​​​ലെ നൊ​​​വ്റോ​​​സീ​​​സ്ക് തു​​​റ​​​മു​​​ഖ​​​ത്തി​​​നു സ​​​മീ​​​പം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന സി​​​പി​​​സി ടെ​​​ർ​​​മി​​​ന​​​ൽ ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് എ​​​ണ്ണ എ​​​ത്തി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​മാ​​​ണ്. ടെ​​​ൽ​​​മി​​​ന​​​ലി​​​ൽ എ​​​ത്തു​​​ന്ന 80 ശ​​​ത​​​മാ​​​നം എ​​​ണ്ണ​​​യും ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നാ​​​ണ്.

NRI

ജർമൻ പോലീസിന് ഡ്രോൺ വെടിവച്ചിടാൻ അധികാരം

ബെ​​​ർ​​​ലി​​​ൻ: അ​​​ജ്ഞാ​​​ത ഡ്രോ​​​ണു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ടാ​​​ൻ ജ​​​ർ​​​മ​​​ൻ പോ​​​ലീ​​​സി​​​ന് അ​​​ധി​​​കാ​​​രം ന​​​ല്കു​​​ന്നു. ജ​​​ർ​​​മ​​​ൻ മ​​​ന്ത്രി​​​സ​​​ഭ ഇ​​​തി​​​നു​​​ള്ള നി​​​യ​​​മം അം​​​ഗീ​​​ക​​​രി​​​ച്ചു. ഇ​​​നി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പാ​​​സാ​​​ക​​​ണം. യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ അ​​​ജ്ഞാ​​​ത ഡ്രോ​​​ണു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​ണു ​നീ​​​ക്കം.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ജ​​​ർ​​​മ​​​നി​​​യി​​​ലെ മ്യൂ​​​ണി​​​ക് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ടു​​​ക​​​യും പ​​​തി​​​നാ​​​യി​​​രം യാ​​​ത്ര​​​ക്കാ​​​ർ കു​​​ടു​​​ങ്ങു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

ഡെ​​​ന്മാ​​​ർ​​​ക്ക്, ബെ​​​ൽ​​​ജി​​​യം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും അ​​​ജ്ഞാ​​​തഡ്രോ​​​ണു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ റ​​​ഷ്യ ആ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഫ്രീ​​​ഡ്രി​​​ക് മെ​​​ർ​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഭീ​​​ഷ​​​ണി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​യി ഡ്രോ​​​ണു​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നും ന​​​ശി​​​പ്പി​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​റു​​​ക​​​ളും സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ത്യേ​​​ക മ​​​തി​​​ൽ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു യൂ​​​റോ​​​പ്യ​​​ൻ ക​​​മ്മീ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ർ​​​സു​​​ല ഫോ​​​ൺ ദെ​​​ർ ലെ​​​യ്ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

NRI

ശ്രദ്ധേയമായി വത്തിക്കാനിലെ സംഗീതപരിപാടിയും ഡ്രോൺ ഷോയും

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: മ​​​നു​​​ഷ്യ​​​സാ​​​ഹോ​​​ദ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വ​​​ത്തി​​​ക്കാ​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ലോ​​​ക സ​​​മ്മേ​​​ള​​​ന​​​വും ഇ​​​തി​​​നു സ​​​മാ​​​പ​​​നം കു​​​റി​​​ച്ചു ന​​​ട​​​ന്ന ‘ഗ്രേ​​​സ് ഫോ​​​ർ ദ് ​​​വേ​​​ൾ​​​ഡ്’ എ​​​ന്ന സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​യും ഡ്രോ​​​ൺ ഷോ​​​യും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ മ​​​നു​​​ഷ്യ​​​സാ​​​ഹോ​​​ദ​​​ര്യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​ക്ക​​​ൾ, അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ദ​​​ഗ്ധ​​​ർ, സാം​​​സ്കാ​​​രി​​​ക നേ​​​താ​​​ക്ക​​​ൾ, സാ​​​ങ്കേ​​​തി​​​ക-​​​പ​​​രി​​​സ്ഥി​​​തി വി​​​ദ​​​ഗ്‌​​​ധ​​​ർ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ഞൂ​​​റോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

15 പാ​​​ന​​​ലു​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ന്ന സം​​​വാ​​​ദ​​​ത്തി​​​ൽ സ​​​മാ​​​ധാ​​​നം, ഗ്ര​​​ഹ​​​ത്തോ​​​ടു​​​ള്ള ക​​​രു​​​ത​​​ൽ, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ ആ​​​ഘാ​​​തം, മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ ഭാ​​​വി തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്തു. സാ​​​ർ​​​വ​​​ത്രി​​​ക സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​നും സം​​​സ്കാ​​​ര​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സം​​​വാ​​​ദ​​​ത്തി​​​നും ആ​​​ഗോ​​​ള പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യാ​​​ശ​​​യ്ക്കു​​​മു​​​ള്ള ആ​​​ഹ്വാ​​​നം എ​​​ന്ന​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി​​​യ​​​ത്.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു സ​​​മാ​​​പ​​​നം കു​​​റി​​​ച്ചു ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന ‘ഗ്രേ​​​സ് ഫോ​​​ർ ദ് ​​​വേ​​​ൾ​​​ഡ്’ എ​​​ന്ന സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​യി​​​ൽ ലോ​​​ക​​​പ്ര​​​ശ​​​സ്ത ഗാ​​​യ​​​ക​​​ൻ ആ​​​ൻ​​​ഡ്രി​​​യ ബോ​​​ചെ​​​ല്ലി​​​യും അ​​​മേ​​​രി​​​ക്ക​​​ൻ ഗാ​​​യി​​​ക ടെ​​​ഡി സ്വിം​​​സും ഗാ​​​ന​​​ങ്ങ​​​ൾ ആ​​​ല​​​പി​​​ച്ചു.

കൊ​​​ളം​​​ബി​​​യ​​​ന്‍ സൂ​​​പ്പ​​​ര്‍സ്റ്റാ​​​ര്‍ ക​​​രോ​​​ള്‍ ജി, ​​​ആ​​​ര്‍ & ബി ​​​ഇ​​​തി​​​ഹാ​​​സം ജോ​​​ണ്‍ ലെ​​​ജ​​​ന്‍ഡ്, ഹി​​​പ്-​​​ഹോ​​​പ്പ് ടീ​​​മാ​​​യ ക്ലി​​​പ്സെ, പ്ര​​​ശ​​​സ്ത ആ​​​ഫ്രി​​​ക്ക​​​ന്‍ വോ​​​ക്ക​​​ലി​​​സ്റ്റ് ആ​​​ഞ്ച​​​ലി​​​ക് കി​​​ഡ്‌​​​ജോ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ര്‍ സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണു സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ച​​​ത്വ​​​ര​​​ത്തി​​​ൽ സം​​​ഗീ​​​ത​​​വി​​​രു​​​ന്ന് ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു മൂ​​​വാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഡ്രോ​​​ണു​​​ക​​​ൾ ബ​​​സി​​​ലി​​​ക്ക​​​യ്ക്കു മു​​​ക​​​ളി​​​ലാ​​​യി അ​​​ണി​​​നി​​​ര​​​ന്ന് ആ​​​കാ​​​ശ​​​ത്ത് വ​​​ർ​​​ണ​​​ക്കാ​​​ഴ്ച​​​യൊ​​​രു​​​ക്കി​​​യ​​​ത്.

മൈ​​​ക്ക​​​ലാ​​​ഞ്ച​​​ലോ​​​യു​​​ടെ സു​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ‘ആ​​​ദാ​​​മി​​​ന്‍റെ സൃ​​​ഷ്‌​​​ടി’​യി​​​ലെ കൈ​​​ക​​​ൾ, സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യ പ്രാ​​​വ്, ദി​​​വം​​​ഗ​​​ത​​​നാ​​​യ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ, സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന മൈ​​​ക്ക​​​ലാ​​​ഞ്ച​​​ലോ​​​യു​​​ടെ പ്ര​​​ശ​​​സ്ത​​​മാ​​​യ മാ​​​ർ​​​ബി​​​ൾ ശി​​​ല്പ​​​മാ​​​യ പി​​​യാ​​​ത്താ രൂ​​​പം, ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഏ​​​റെ വി​​​ല​​​മ​​​തി​​​ച്ചി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ട​​​ക്കം ചെ​​​യ്ത സെ​​​ന്‍റ് മേ​​​രി മേ​​​ജ​​​ർ ബ​​​സി​​​ലി​​​ക്ക​​​യി​​​ലെ സാ​​​ലു​​​സ് പോ​​​പ്പു​​​ലി റൊ​​​മാ​​​നി രൂ​​​പം എ​​​ന്നി​​​വ മി​​​ന്നി​​​ത്തെ​​​ളി​​​ഞ്ഞു.

ഓ​​​രോ ഡ്രോ​​​ണ്‍ വി​​​ന്യാ​​​സ​​​വും പൂ​​​ര്‍ത്തി​​​യാ​​​കു​​​മ്പോ​​​ള്‍ നി​​​റ​​​ഞ്ഞ കൈ​​​യ​​​ടി​​​യോ​​​ടെ​​​യാ​​​ണു ജ​​​ന​​​ക്കൂ​​​ട്ടം ദൃ​​​ശ്യ​​​വി​​​സ്മ​​​യ​​​ത്തെ വ​​​ര​​​വേ​​​റ്റ​​​ത്. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണു വ​​​ത്തി​​​ക്കാ​​​നി​​​ൽ ഡ്രോ​​​ൺ ഷോ ​​​ന​​​ട​​​ക്കു​​​ന്ന​​​ത്.

International

റ​ഷ്യ​ൻ ഡ്രോ​ണു​ക​ൾ പോ​ള​ണ്ട് വെ​ടി​വ​ച്ചി​ട്ടു; യു​ദ്ധം വ്യാ​പി​ക്കു​മെ​ന്ന് ആ​ശ​ങ്ക

വാ​ഴ്സ: വ്യോ​മ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ നാ​ല് റ​ഷ്യ​ൻ ഡ്രോ​ണു​ക​ൾ പോ​ള​ണ്ട് വെ​ടി​വ​ച്ചി​ട്ടു. നാ​റ്റോ സ​ഖ്യ​സേ​ന, നെ​ത​ർ​ല​ൻ​ഡ്സ് വ്യോ​മ​സേ​ന എ​ന്നി​വ​രും ത​ങ്ങ​ൾ​ക്കൊ​പ്പം ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ന്ന് പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്ക് പ​റ​ഞ്ഞു.

ഇ​താ​ദ്യ​മാ​യാ​ണ് നാ​റ്റോ​സേ​ന റ​ഷ്യ​ൻ ഡ്രോ​ണു​ക​ളെ ആ​ക്ര​മി​ക്കു​ന്ന​ത്. റ​ഷ്യ​യു​ടെ സ​ഖ്യ​രാ​ഷ്ട്ര​മാ​യ ബെ​ലാ​റൂ​സി​ൽ​നി​ന്നാ​ണു പ​ല ഡ്രോ​ണു​ക​ളും വ​ന്ന​തെ​ന്നു പോ​ള​ണ്ട് പ​റ​ഞ്ഞു. റ​ഷ്യ​യു​മാ​യി പോ​ള​ണ്ടി​ന് നേ​രി​ട്ട് അ​തി​ർ​ത്തി​യി​ല്ല. എ​ന്നാ​ൽ ബെ​ലാ​റൂ​സും യു​ക്രെ​യ്നും പോ​ള​ണ്ടി​ന്‍റെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​ണ്.

റ​ഷ്യ​ൻ നീ​ക്കം യാ​ദൃ​ച്ഛി​ക​മ​ല്ലെ​ന്നും മു​ൻ​കൂ​ട്ടി​യു​ള്ള പ​ദ്ധ​തി​പ്ര​കാ​ര​മാ​ണെ​ന്നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ദേ​ശ​ന​യ സെ​ക്ര​ട്ട​റി ക​യ ക​ല്ലാ​സ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ പോ​ള​ണ്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും യു​ക്രെ​യ്ന്‍റെ പ്ര​തി​രോ​ധ​കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മാ​ണു ല​ക്ഷ്യം​വ​ച്ച​തെ​ന്നും റ​ഷ്യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Latest News

Corehub Up