x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പകൽ ഇരുട്ടാകും; വരുന്നു സമ്പൂർണ സൂര്യഗ്രഹണം

സയൻസ് ഡെസ്ക്
Published: August 8, 2026 03:22 PM IST | Updated: August 8, 2026 03:27 PM IST

സന്പൂർണ ഗ്രഹണസമയത്തെ സൂര്യൻ.

ട്ടാപ്പകൽ പോലും ഇരുളിലാഴുന്ന സമ്പൂർണ സൂര്യഗ്രഹണത്തിനു ദിവസങ്ങൾ മാത്രം! അ​പൂ​ർവ ആകാശവിസ്മയം ഓഗസ്റ്റ് 12-ന്. സൂ​ര്യ​നെ ച​ന്ദ്ര​ൻ പൂ​ർ​ണ​മാ​യി മ​റ​യ്ക്കു​ന്ന സമ്പൂർണ സൂ​ര്യ​ഗ്ര​ഹ​ണ​മാ​ണു സംഭവിക്കുക. ലോ​ക​മെ​മ്പാ​ടു​മു​ള്ള ​ശാ​സ്ത്ര പ്രേ​മി​ക​ളും ഗ​വേ​ഷ​ക​രും ഏ​റെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് അപൂർവ പ്ര​തി​ഭാ​സ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

 

അതേസമയം, ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. പ്രാദേശിക സ​മ​യം, ഓ​ഗ​സ്റ്റ് 12 രാ​ത്രി 9.45 മു​ത​ൽ 13 പു​ല​ർ​ച്ചെ 2.15 വ​രെ​യാണു സമയം. രാ​ത്രി‍യായതിനാൽ രാജ്യത്തു ഗ്രഹണം കാ​ണാ​ൻ സാ​ധി​ക്കി​ല്ല.

ഗ്രീ​ൻ​ലാ​ൻ​ഡ്, ഐ​സ്‌​ലാ​ൻ​ഡ്, വ​ട​ക്ക​ൻ റ​ഷ്യ, അ​റ്റ്‌​ലാന്‍റി​ക് സ​മു​ദ്രഭാ​ഗ​ങ്ങ​ൾ, സ്‌​പെ​യി​ൻ, പോ​ർ​ച്ചു​ഗ​ലിന്‍റെ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സമ്പൂർണ സൂ​ര്യ​ഗ്ര​ഹ​ണം വ്യ​ക്ത​മാ​യി ദൃശ്യമാകുക. ഇ​തി​നു​പു​റ​മേ, അ​മേ​രി​ക്ക​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ, കാ​ന​ഡ, യൂ​റോ​പ്പി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ൾ, വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും.

ഭൂ​മി​ക്കും സൂ​ര്യ​നും ഇ​ട​യി​ലൂ​ടെ ച​ന്ദ്ര​ൻ കൃ​ത്യ​മാ​യി ക​ട​ന്നു​പോ​കു​മ്പോ​ൾ സൂ​ര്യനെ പൂ​ർണ​മാ​യി മ​റ​യ്ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് സമ്പൂർണ സൂര്യഗ്രഹണം. ഗ്രഹണസമയത്ത് പ​ക​ൽ പോലും രാത്രി പോലെ മാറും. അ​ന്ത​രീ​ക്ഷം ഇ​രു​ളു​ക​യും താ​പ​നി​ല പെ​ട്ടെ​ന്ന് കു​റ​യു​ക​യും ചെ​യ്യും. സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത സൂ​ര്യന്‍റെ ബാ​ഹ്യഅ​ന്ത​രീ​ക്ഷ​മാ​യ കൊ​റോ​ണ ദൃ​ശ്യ​മാ​കു​ന്നു എ​ന്ന​താ​ണ് സമ്പൂർണ സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.

Tags : SolarEclipse Science NASA ISRO SpaceScience

Recent News

Corehub Up