x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൊവ്വ രത്ന ഖനിയോ..? നാസയുടെ പുതിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്..!

റിസെർച്ച് ഡെസ്‌ക്
Published: August 13, 2026 04:41 PM IST | Updated: August 13, 2026 04:46 PM IST

പെ​ർസി​വ​റ​ൻ​സ് റോ​വ​ർ ചൊ​വ്വ​യി​ലെ പാ​റ​ക്കെട്ടുകളിൽ ലേ​സ​ർ ഉപയോഗിച്ചു നടത്തിയ പ​രി​ശോ​ധ​ന​യിൽ കണ്ടെത്തിയ ര​ത്ന​ക്ക​ല്ലു​ക​ൾ​ക്കു സ​മാ​ന​മാ​യ ധാ​തു​ക്കൾ.

ണ്ടെത്തലുകളും തുടർഗവേഷണങ്ങളും; ശസ്ത്രലോകം അനുമാനിക്കുന്നതുപോലെ സംഭവിച്ചാൽ, ചൊവ്വ വെറും ചെവ്വയായിരിക്കില്ല, ഗ്രഹങ്ങളുടെ കൂട്ടത്തിൽ അതിസമ്പന്നഗോളമായിരിക്കും! ഭൂമിയിലെ അതിസമ്പന്നന്മാരുടെ പട്ടികപോലെ ബഹിരാകാശ സന്പന്നപ്പട്ടികയിലെ രാജാവാകും ചുവന്ന ഗ്രഹം! ദോഷങ്ങളുടെ ഗ്രഹം, ആരും കൊതിക്കുന്ന മഹാഗ്രഹമായി മാറും! ചൊവ്വയുടെ അദ്ഭുതപ്പെടുത്തുന്ന പുതിയ വിവരങ്ങളാണ് നാസ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

നാ​സ​യു​ടെ പെ​ർസി​വ​റ​ൻ​സ് റോ​വ​ർ ചൊ​വ്വ​യി​ലെ പാ​റ​ക്കെട്ടുകളിൽ ലേ​സ​ർ ഉപയോഗിച്ചു നടത്തിയ പ​രി​ശോ​ധ​ന​യി​ലാണ് അ​പ്ര​തീ​ക്ഷി​ത​ കണ്ടെത്തൽ. ര​ത്ന​ക്ക​ല്ലു​ക​ൾ​ക്കു സ​മാ​ന​മാ​യ ധാ​തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ബഹിരാകാശ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു. ചൊ​വ്വ​യി​ലെ ജെ​സെ​റോ ഗ​ർ​ത്ത​ത്തി​നു സ​മീ​പ​മു​ള്ള പാ​റ​ക​ളി​ലാ​ണ് അ​മൂ​ല്യര​ത്ന​ങ്ങ​ളു​മാ​യി സാമ്യമുള്ള പദാർഥങ്ങൾ ക​ണ്ടെ​ത്തി​യ​തെന്നും നാസ വ്യക്തമാക്കി.

റോ​വ​റി​ലെ സൂ​പ്പ​ർ​കാം എ​ന്ന അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ത്തിലെ ലേ​സ​ർ ഉ​പ​യോ​ഗി​ച്ച് ചൊ​വ്വ​യി​ലെ പാ​റ​ക​ളു​ടെ രാ​സ​ഘ​ട​ന പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് ക്രോ​മി​യം അ​ട​ങ്ങി​യ കോ​റ​ണ്ടം എ​ന്ന ധാ​തു ശാ​സ്ത്ര​ജ്ഞ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടുന്നത്. മാ​ണി​ക്യം, ഇ​ന്ദ്ര​നീ​ലം തു​ട​ങ്ങി​യ വി​ല​പി​ടി​പ്പു​ള്ള ര​ത്ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​ത് കോ​റ​ണ്ടം എ​ന്ന ധാ​തു​വി​ൽ നി​ന്നാ​ണ്. ഇ​ത്ത​ര​മൊ​രു പ്ര​ദേ​ശ​ത്ത് ഈ ​ധാ​തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത് ബഹിരാകാശ ഗവേഷകരെ ഏ​റെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോ​ടി​ക്ക​ണ​ക്കിനു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു ​പാ​റ​ക​ളി​ലെ വി​ട​വു​ക​ളി​ലൂ​ടെ അ​തി​ശ​ക്ത​മാ​യ ചൂ​ടു​വെ​ള്ളം ഒ​ഴു​കി​യതാ​ണ് ധാ​തു​ക്ക​ൾ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് ലോ​സ് അ​ലാ​മോ​സ് നാ​ഷ​ണ​ൽ ല​ബോ​റ​ട്ട​റി​യി​ലെ ശാ​സ്ത്ര​സം​ഘം വ്യ​ക്ത​മാ​ക്കി. ഭൂ​മി​യി​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് ‌ര​ത്ന​ക്ക​ല്ലു​ക​ൾ രൂ​പ​പ്പെ​ടാ​റു​ള്ള​ത്.

മു​ൻ​പു ക​രു​തി​യ​തി​നേ​ക്കാ​ൾ വ​ള​രെ സ​ങ്കീ​ർണ​മാ​യി​രു​ന്നു ചൊവ്വ എ​ന്ന​തി​ലേ​ക്കാണു പുതിയ കണ്ടെത്തൽ വി​ര​ൽ​ചൂ​ണ്ടു​ന്നത്. ചൊ​വ്വ​യി​ൽ ഒ​രു​കാ​ല​ത്തു സ​ജീ​വ​മാ​യി ജലം ഒ​ഴു​കി​യി​രു​ന്നു എന്നതിനും അ​ഗ്നി​പ​ർവ​തസ്ഫോടനങ്ങൾ ന​ട​ന്നി​രു​ന്നു എ​ന്ന​തി​നും ഇ​തു വീ​ണ്ടും തെ​ളി​വ് ന​ൽ​കു​ന്നു. കൂ​ടാ​തെ, ചൂ​ടു​വെ​ള്ള​വും ധാ​തു​ക്ക​ളും സ​മൃ​ദ്ധ​മാ​യി​രു​ന്ന ഇ​ത്ത​രം പ​രി​സ്ഥി​തി​ക​ൾ പ​ണ്ട് സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് അ​നു​യോ​ജ്യ​മാ​യി​രു​ന്നോ എ​ന്ന കാ​ര്യ​വും ശാ​സ്ത്ര​ജ്ഞ​ർ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. ചുവന്ന ഗ്രഹത്തിന്‍റെ പൗരാണിക സാഹചര്യങ്ങളിലേക്കു വെളിച്ചംവീശുന്നതാണ് പുതിയ കണ്ടെത്തൽ. റോ​വ​ർ ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ൾ ഭാ​വി​യി​ൽ ഭൂ​മി​യി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കുമെന്നും നാ​സ​യിലെ ഗവേഷകർ പറഞ്ഞു.

Tags : NASA Mars PerseveranceRover Gemstone SpaceScience ScienceNews

Recent News

Corehub Up