x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യ​ല്‍ നി​ക​ത്തി ബ​ര്‍​ത്ത് നി​ര്‍​മാ​ണം; സ്വ​കാ​ര്യ ഷി​പ്പിം​ഗ് യാ​ര്‍​ഡി​നെ​തി​രെ പ​രാ​തി

കൊച്ചി ബ്യൂറോ
Published: October 3, 2026 04:21 PM IST | Updated: October 3, 2026 04:21 PM IST

കാ​യ​ല്‍ നി​ക​ത്തിയുള്ള ബർത്ത് നിർമാണം

വൈ​പ്പി​ന്‍: അ​ന​ധി​കൃ​ത​മാ​യി കാ​യ​ല്‍ നി​ക​ത്തി ബ​ര്‍​ത്ത് നി​ര്‍​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി പ​രാ​തി. കാ​ള​മു​ക്കി​നു തെ​ക്ക് പ​ണി​ക്ക​ര്‍​പ​ടി ഭാ​ഗ​ത്ത് ബ​ര്‍​ത്ത് നി​ര്‍​മി​ക്കാ​ന്‍ സ്വ​കാ​ര്യ ഷി​പ്പിം​ഗ് യാ​ര്‍​ഡ് ക​മ്പ​നി ശ്ര​മി​ക്കു​ന്ന​താ​യാ​ണ് കേ​ര​ള പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. ജ​യ​ന്‍ കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കൊ​ച്ചി കാ​യ​ലി​ല്‍ ഗോ​ശ്രീ​പു​രം ഹാ​ര്‍​ബ​റി​നു തെ​ക്കു​വ​ശ​ത്താ​യി ഏ​ക​ദേ​ശം 50 മീ​റ്റ​ര്‍ ഭാ​ഗ​ത്ത് ബ​ര്‍​ത്ത് നി​ര്‍​മാ​ണ​ത്തി​നാ​യി കു​റ്റി​യ​ടി​ക്കു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യു​ള്ള ക​പ്പ​ലു​ക​ള്‍ അ​ടു​പ്പി​ക്കു​ന്ന​തി​നാ​ണ് ഇ​വി​ടെ ബ​ര്‍​ത്ത് നി​ര്‍​മി​ക്കു​ന്ന​ത് എ​ന്നാ​ണ് ആ​രോ​പ​ണം.

എ​ന്നാ​ല്‍ ഈ ​ഭാ​ഗം വ​ള്ള​ങ്ങ​ള്‍ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന പ്ര​ധാ​ന ചാ​ലാ​ണെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​വി​ടെ ബ​ര്‍​ത്ത് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ക​പ്പ​ലു​ക​ള്‍ അ​ടു​പ്പി​ച്ചാ​ല്‍ മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​പാ​ത സ്ഥി​ര​മാ​യി ത​ട​സ​പ്പെ​ടും.

കാ​യ​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ചെ​റു​വ​ഞ്ചി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും നി​ര്‍​മാ​ണം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് ന​ട​ന്നു​വ​രു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്ക​ണം എ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ ആ​വ​ശ്യം.

Tags : Backwaters reclamation berth construction complaint against private shipping yard

Recent News

Corehub Up