x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി​യി​ലൂ​ടെ ലാ​ഭി​ച്ച തു​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ശ​പ്പ​ക​റ്റാ​ൻ; ഇ​ത് പൊ​ന്മു​ടി​യി​ലെ ക​രു​ത​ലി​ന്‍റെ ക​ഥ

വെബ് ഡെസ്ക്
Published: October 3, 2026 02:52 PM IST | Updated: October 3, 2026 02:57 PM IST

പൊ​ന്മു​ടി ഗ​വ. യു​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യ പി. ​നി​മി​ഷ, ജ​യ​ശ്രീ ദേ​വ​ൻ, ശാ​ലു പൗ​ലോ​സ് എ​ന്നി​വ​ർ ത​ങ്ങ​ൾ യാ​ത്ര ചെ​യ്യു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു സ​മീ​പം.

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ച്ച തു​ക സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​യാ​ഹ്ന ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി ന​ൽ​കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് മൂ​ന്ന് അ​ധ്യാ​പി​ക​മാ​ർ. പൊ​ന്മു​ടി ഗ​വ. യു​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യ പി. ​നി​മി​ഷ, ജ​യ​ശ്രീ ദേ​വ​ൻ, ഷാ​ലു പൗ​ലോ​സ് എ​ന്നി​വ​രാ​ണ് ഈ ​മാ​തൃ​കാ​പ്ര​വ​ർ​ത്തി ചെ​യ്ത​ത്.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​യ ര​ക്ഷി​താ​ക്ക​ൾ ജോ​ലി ക​ഴി​ഞ്ഞ് വൈ​കി വീ​ട്ടി​ലെ​ത്തു​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സ്കൂ​ൾ മൂ​ന്ന് വ​ർ​ഷം മു​മ്പ് സാ​യാ​ഹ്ന ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. 

എ​ന്നാ​ൽ കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ അ​ധി​ക തു​ക ആ​വ​ശ്യ​മാ​യി വ​ന്ന​തോ​ടെ​യാ​ണ് അ​ധ്യാ​പി​ക​മാ​ർ സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്. മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ നി​മി​ഷ, പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​നി​യാ​യ ജ​യ​ശ്രീ, വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി​നി​യാ​യ ഷാ​ലു പൗ​ലോ​സ് എ​ന്നി​വ​ർ വി​തു​ര​യി​ലാ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​ത്.

അ​വി​ടെ നി​ന്ന് സ്കൂ​ളി​ലേ​ക്ക് ദി​വ​സേ​ന 56 രൂ​പ​യാ​യി​രു​ന്നു ബ​സ് ചാ​ർ​ജ്. പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യി​ലൂ​ടെ ത​ങ്ങ​ൾ​ക്ക് പ്ര​തി​ദി​നം ലാ​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ 168 രൂ​പ കു​ട്ടി​ക​ളു​ടെ സാ​യാ​ഹ്ന ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​ൻ ഇ​വ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Tags : Meal scheme Priyadarshini FreeTravel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up