എം.കെ. സ്റ്റാലിൻ.
ചെന്നൈ: ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെതിരെ പ്രതിഷേധവുമായി ടിവികെ. ധരാപുരം ഉപതെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർഥി സത്യഭാമയെ ലക്ഷ്യമിട്ട് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ നടത്തിയ പരാമർശം വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ടിവികെ രംഗത്തെത്തിയത്.
ധരാപുരത്ത് പ്രചാരണത്തിനെത്തിയപ്പോൾ സ്റ്റാലിന് സത്യഭാമയെ സൂട്ട്കേസ് ഭാമ, സമ്മർസോൾട്ട് ഭാമ എന്ന് വിളിച്ചിരുന്നു. ഈ പരാമർശം സ്ത്രീയെയും ദളിത് സമൂഹത്തെയും അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ടിവികെ രംഗത്തെത്തി. സ്റ്റാലിൻ മാപ്പ് പറയണമെന്നും ടിവികെ ആവശ്യപ്പെട്ടു.
സത്യഭാമയുടെ ശരീരത്തെ പരാമർശിച്ചുള്ള സ്റ്റാലിന്റെ വാക്കുകൾക്കെതിരെയാണ് ടിവികെ നേതാവും ആരോഗ്യമന്ത്രിയുമായ അരുൺ രാജ് രംഗത്തെത്തിയത്. ഒരു വനിതാ സ്ഥാനാർഥിയെ അധിക്ഷേപിച്ചത് അംഗീകരിക്കാനാകില്ലെന്നും ഇത് സ്ത്രീകളോടും ദളിത് സമൂഹത്തോടുമുള്ള അപമാനമാണെന്നും അരുൺ രാജ് ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർഥിയായി ധരാപുരത്ത് നിന്ന് വിജയിച്ച സത്യഭാമ ഏതാനും ആഴ്ചകൾക്കുശേഷം എംഎൽഎ സ്ഥാനം രാജിവച്ച് ടിവികെയിൽ ചേർന്നിരുന്നു. ഇതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിൽ ടിവികെ സ്ഥാനാർഥിയായി സത്യഭാമയാണ് മത്സരിക്കുന്നത്.
Tags : Dharapuram Bypoll Sathyabhama TVK Protest M.K.Stalin Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash