x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: പോ​ള​ണ്ടി​ന് ഗം​ഭീ​ര ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 3, 2026 10:20 AM IST | Updated: October 3, 2026 10:26 AM IST

റൊമാനിയയെ പരാജയപ്പെടുത്തിയ പോളണ്ട് ടീമിന്‍റെ ആഹ്ലാദം

വാ​ർ​സോ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ പോ​ള​ണ്ടി​ന് ഗം​ഭീ​ര ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ച്ച് പോ​രാ​ട്ട​ത്തി​ൽ റൊ​മാ​നി​യ​യെ എ​തി​രി​ല്ലാ​ത്ത ആ​റ് ഗോ​ളു​ക​ൾ‌​ക്ക് ത​ക​ർ‌​ത്തു.

പോ​ള​ണ്ടി​ന് വേ​ണ്ടി സൂ​പ്പ​ർ​താ​രം റോ​ബ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്കി ഹാ​ട്രി​ക്കും പി​യോ​റ്റ് സി​യേ​ലി​ൻ​സ്കി​യും ജാ​ൻ ബെ​ഡ്നാ​രെ​ക്കും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. റൊ​മാ​നി​യ​ൻ താ​രം വി​ർ​ഗി​ൽ ഖി​ട്ട​യു​ടെ ഓ​ൺ ഗോ​ളും പോ​ള​ണ്ടി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ പോ​ള​ണ്ടി​ന് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​ച്ചി​ൽ‌ മൂ​ന്നാ​മ​താ​ണ് പോ​ള​ണ്ട്.

 

Tags : UEFA Nations League Football Poland beats Romania

Recent News

Corehub Up