x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി നു​സ്ര​ത്ത് ഭ​റൂ​ച്ച​യ്ക്ക് ബാ​ലി​യി​ൽ വ​ച്ച് ഗു​രു​ത​ര പ​രി​ക്ക്; എ​യ​ർ ആം​ബു​ല​ൻ​സി​ൽ മും​ബൈ​യി​ലെ​ത്തി​ച്ചു

വെബ് ഡെസ്ക്
Published: October 3, 2026 09:32 AM IST | Updated: October 3, 2026 09:32 AM IST

നു​സ്ര​ത്ത് ഭ​റൂ​ച്ച​

മും​ബൈ: ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബോ​ളി​വു​ഡ് ന​ടി നു​സ്ര​ത്ത് ഭ​റൂ​ച്ച​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മും​ബൈ​യി​ൽ എ​ത്തി​ച്ചു. എ​യ​ർ ആം​ബു​ല​ൻ​സി​ലാ​ണ് ന​ടി​യെ നാ​ട്ടി​ലെ​ത്തി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സ്ട്രെ​ച്ച​റി​ലാ​ണ് ന​ടി​യെ ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി​യ​ത്. തു​ട​ർ​ന്ന് മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച താ​ര​ത്തി​ന് ഉ​ട​ൻ ത​ന്നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തും.

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നും അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നു​മാ​ണ് നു​സ്ര​ത്ത് ഭ​റൂ​ച്ച ബാ​ലി​യി​ലേ​ക്ക് പോ​യ​ത്. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി അ​വി​ടെ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ബാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷ​മാ​ണ് തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി എ​യ​ർ ആം​ബു​ല​ൻ​സി​ൽ മും​ബൈ​യി​ലേ​ക്ക് മാ​റ്റി​യ​ത്. അ​പ​ക​ടം എ​ങ്ങ​നെ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നു സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ വി​വ​ര​ങ്ങ​ളോ വ്യ​ക്ത​ത​യോ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Tags : Deepika BollywoodActress NushrrattBharuccha AirAmbulance

Recent News

Corehub Up