x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; മു​ൻ​മ​ന്ത്രി അ​ബ്ദു​റ​ഹി​മാ​നും പ്ര​തി​പ്പ​ട്ടി​ക​യി​ലേ​ക്ക്

വെബ് ഡെസ്ക്
Published: October 3, 2026 09:47 AM IST | Updated: October 3, 2026 09:47 AM IST

വി. ​അ​ബ്ദു​റ​ഹി​മാ​ൻ.

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ന്നു. കേ​സി​ൽ മു​ൻ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നെ പ്ര​തി ചേ​ർ​ത്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് സ്പോ​ൺ​സ​ർ​ക്ക് അ​ന്യാ​യ​മാ​യ ലാ​ഭം ഉ​ണ്ടാ​ക്കാ​ൻ മ​ന്ത്രി സ​ഹാ​യം ചെ​യ്തു​വെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് വ​ഴി​വി​ട്ട ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ൽ അ​ബ്ദു​റ​ഹി​മാ​ന്‍റെ മൊ​ഴി ഇ​തി​നോ​ട​കം എ​സ്ഐ​ടി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൊ​ഴി​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും പ്ര​തി​ചേ​ർ​ക്കു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡി​ജി​പി​ക്ക് കൈ​മാ​റി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ശി​പാ​ർ​ശ.

ടെ​ൻ​ഡ​റി​ല്ലാ​തെ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​യെ സ്പോ​ൺ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്, വി​ദേ​ശ​യാ​ത്ര, മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള മ​റ്റ് ക​ത്തി​ട​പാ​ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്. അ​തേ​സ​മ​യം ത​ന്നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ബ്ദു​റ​ഹി​മാ​ൻ വ്യ​ക്ത​മാ​ക്കി.

Tags : LionelMessi MessiScam Abdurahiman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up