Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LionelMessi

ലിയോ നൽകിയ ആനന്ദം...

പ​ന്തു​ക​ളി​ക്കാ​ൻ മി​ശി​ഹാ ഭൂ​മി​യി​ലേ​ക്കു പ​റ​ഞ്ഞു​വി​ട്ട റൊ​സാ​രി​യോ​ക്കാ​ര​ൻ ല​യ​ണ​ൽ ആ​ന്ദ്രേ മെ​സി​യു​ടെ ഒ​രു സ്വ​പ്ന​യാ​ത്ര പൂ​ർ​ണ​മാ​യി​രി​ക്കു​ന്നു. അ​യാ​ൾ​ക്കു​വേ​ണ്ടി ഭൂ​മി​യും കാ​ല​വും കാ​ത്തു​നി​ന്ന കാ​ൽ​പ്പ​ന്തി​ന്‍റെ ക​ഥ​ക​ൾ നാ​ടോ​ടി​ക്ക​ഥ​ക​ളാ​യി ഫു​ട്ബോ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലു​ണ്ടാ​കും.

ഫു​ട്ബോ​ളി​ൽ യൗ​വ​നം പ​ടി​യി​റ​ങ്ങി​യ​കാ​ല​ത്തും മെ​സി ത​ന്‍റെ ഇ​ടം​കാ​ൽ​കൊ​ണ്ട് സൃ​ഷ്ടി​ച്ച​തെ​ല്ലാം കാ​ൽ​പ്പ​ന്തി​ലെ സൗ​ന്ദ​ര്യ​പൂ​ർ​ണ​ങ്ങ​ളാ​യ അ​ധ്യാ​യ​ങ്ങ​ളാ​യി​രു​ന്നു. അ​ർ​ജ​ന്‍റീ​ന​യു​ടെ ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ​നി​ന്ന് അ​യാ​ൾ പ​ടി​യി​റ​ങ്ങു​ന്പോ​ഴും, ഇ​ന്‍റ​ർ മ​യാ​മി​ക്കു​വേ​ണ്ടി അ​ടി​ച്ച നാ​ലു ഗോ​ളു​ക​ളു​ടെ മു​ഴ​ക്കം അ​വ​സാ​നി​ച്ചി​രു​ന്നി​ല്ല.

ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലും നാ​മ​ത് ക​ണ്ടു. കേ​പ് വെ​ർ​ദെ​യ്ക്കെ​തി​രേ, ഇം​ഗ്ല​ണ്ടി​നെ​തി​രേ മെ​സി സൃ​ഷ്ടി​ച്ച പ​ന്തി​ന്‍റെ മാ​യി​ക​കാ​ഴ്ച​ക​ളു​ടെ അ​ല​യൊ​ലി ഇ​പ്പോ​ഴും അ​വ​സാ​നി​ച്ചി​ട്ടി​ല്ല.

ല​യ​ണ​ൽ ആ​ന്ദ്രേ മെ​സി​യെ​ക്കു​റി​ച്ച് എ​ഴു​തു​ന്പോ​ഴെ​ല്ലാം ത​ന്‍റെ വാ​ക്കു​ക​ളു​ടെ അ​പ​ര്യാ​പ​്ത​ത​യെ​പ്പ​റ്റി കീ​ർ റാ​ഡ് നെ​ഡ്ജ് എ​ന്ന വി​ശ്രു​ത ഫു​ട്ബോ​ൾ എ​ഴു​ത്തു​കാ​ര​ൻ പ​രി​ത​പി​ച്ചി​ട്ടു​ണ്ട്. ഫു​ട്ബോ​ൾ മൈ​താ​ന​ത്തെ മെ​സി​യു​ടെ നീ​ക്ക​ങ്ങ​ളും ഗോ​ളു​ക​ളു​മെ​ല്ലാം വാ​ക്കു​ക​ൾ​കൊ​ണ്ട് വി​ശ​ദീ​ക​രി​ക്കാ​നാ​വാ​ത്ത ഫു​ട്ബോ​ൾ അ​നു​ഭ​വ​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കു​ന്നു.

അ​ർ​ജ​ന്‍റീ​ന​യു​ടെ ഫു​ട്ബോ​ൾ സാ​മ്രാ​ജ്യ​ത്തി​ൽ അ​നേ​കം പോ​രാ​ളി​ക​ളു​ണ്ടെ​ങ്കി​ലും ച​രി​ത്ര​ത്തി​ന്‍റെ ഭാ​ര​വും അം​ഗീ​കാ​ര​വും ഒ​ടു​വി​ൽ വ​ന്നു​ചേ​ർ​ന്ന​ത് മെ​സി​യി​ലാ​ണ്. അ​തി​ൽ ആ​ദ്യ​ത്തെ​യാ​ളാ​യ ഡി ​സ്റ്റി​ഫാ​നോ അ​ർ​ജ​ന്‍റീ​ന​യ്ക്കു​വേ​ണ്ടി വ​ള​രെ കു​റ​ച്ചു മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ബൂ​ട്ടു കെ​ട്ടി​യ​ത്. ര​ണ്ടാ​മ​ൻ സാ​ക്ഷാ​ൽ ഡി​യേ​ഗോ അ​ർ​മാ​ന്‍റോ മാ​റ​ഡോ​ണ 1986ൽ ​ത​ന്‍റെ രാ​ജ്യ​ത്തി​നു​വേ​ണ്ടി കി​രീ​ടം നേ​ടി​ക്കൊ​ണ്ട് ച​രി​ത്രം മാ​റ്റി​യെ​ഴു​തി.

1986ൽ ​മാ​റ​ഡോ​ണ ഇം​ഗ്ല​ണ്ടി​നെ​തി​രേ ദൈ​വ​ത്തി​ന്‍റെ കൈ​കൊ​ണ്ടൊ​രു ഗോ​ളും ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ചൊ​രു ഗോ​ളും നേ​ടു​ന്പോ​ൾ മെ​സി ജ​നി​ച്ചി​രു​ന്നി​ല്ല. പി​ന്നെ​യും ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് മെ​സി ഭൂ​മി​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് 20 വ​ർ​ഷം തി​ക​ഞ്ഞ​പ്പോ​ൾ ഡിയേഗോ​യു​ടെ അ​തേ കു​തി​പ്പോ​ടെ ഗെ​റ്റാ​ഫെ​യ്ക്കെ​തി​രേ ഒ​രു ഗോ​ൾ നേ​ടി ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചു. എ​സ്പാ​ന്യോ​ളി​നെ​തി​രേ കൈ​കൊ​ണ്ടും ഗോ​ള​ടി​ച്ച് മാ​റ​ഡോ​ണ​യെ വീ​ണ്ടും ഓ​ർ​മി​പ്പി​ച്ചു. ചി​ല ക​ളി​യെ​ഴു​ത്തു​കാ​ർ അ​പ്പോ​ൾ മെ​സി​ഡോ​ണ എ​ന്നു വി​ളി​ച്ചു. ഈ ​താ​ര​ത​മ്യം അ​തോ​ടെ അ​വ​സാ​നി​ക്കു​ന്നു. മാ​റ​ഡോ​ണ​യ​ല്ല മെ​സി. അ​വ​ർ ര​ണ്ടു കാ​ല​ങ്ങ​ളി​ൽ പി​റ​ന്ന​വ​രും ര​ണ്ടു ശൈ​ലി​യി​ൽ ക​ളി​ച്ച​വ​രു​മാ​ണ്. എ​ന്നാ​ൽ, അ​വ​ർ ര​ണ്ടു​പേ​രും ഫു​ട്ബോ​ളി​ലെ സൃ​ഷ്ടി​പ​ര​ത​കൊ​ണ്ട് ക​ളി​യു​ടെ ര​ണ്ടു​ത​രം സൗ​ന്ദ​ര്യ​ലോ​ക​ങ്ങ​ൾ സൃ​ഷ്ടി​ച്ചു.

മാ​റ​ഡോ​ണ ഒ​രു ബു​ൾ​ഡോ​സ​ർ​പോ​ലെ ഇ​ടി​ച്ചു​ക​യ​റി ക​ളി​ക്കും. എ​തി​രാ​ളി​ക​ളെ ഫി​സി​ക്ക​ലാ​യി മ​റി​ക​ട​ക്കും. ഓ​ട്ട​ത്തി​ന്‍റെ വേ​ഗ​ത്തി​ലും പ​ന്ത​ട​ക്ക​ത്തി​ലും പോ​രാ​ട്ട​വീ​ര്യ​ത്തി​ലും അ​യാ​ളൊ​രു പ്ര​തി​ഭാ​സ​മാ​ണ്. ഒ​രു സൈ​നി​ക​ജ​ന​റ​ലി​നെ​പ്പോ​ലെ അ​യാ​ൾ ടീ​മി​നെ ന​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളി​ൽ മാ​റ​ഡോ​ണ​യേ​ക്കാ​ൾ മു​ന്നി​ലാ​ണ് മെ​സി. മെ​സി​യു​ടെ ക​ളി​ക​ളി​ലാ​ണ് ലോ​കം സ്തോ​ഭം​നി​റ​ഞ്ഞ സൗ​ന്ദ​ര്യം ക​ണ്ട​ത്.

മെ​സി​യു​ടെ ഏ​റ്റ​വും വ​ലി​യ ശ​ക്തി അ​യാ​ളു​ടെ ശ​രീ​ര​മാ​ണ്. മ​ന​സ് ഇ​ച്ഛി​ക്കു​ന്നി​ട​ത്ത് അ​യാ​ൾ​ക്ക് ശ​രീ​രം കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്നു. അ​ത്യ​പൂ​ർ​വ​മാ​യ സ​ർ​ഗാ​ത്മ​ക​ശേ​ഷി​കൂ​ടി ഒ​ത്തു​ചേ​രു​ന്പോ​ൾ സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ അ​യാ​ൾ​ക്ക് പ​ന്തു​മാ​യി കു​തി​ക്കാ​ൻ ക​ഴി​യു​ന്നു. ശ​രീ​ര​ത്തി​ന്‍റെ ഈ ​ഫ്ള​ക്സി​ബി​ലി​റ്റി​കൊ​ണ്ട് അ​യാ​ൾ​ക്ക് എ​തി​രാ​ളി​ക​ളെ വെ​ട്ടി​യൊ​ഴി​ഞ്ഞ് മു​ന്നോ​ട്ടു കു​തി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്. എ​ങ്കി​ലും മെ​സി​യും ഫു​ട്ബോ​ളി​ൽ അ​തി​മാ​നു​ഷ​ൻ അ​ല്ല. പ​ല​പ്പോ​ഴും അ​യാ​ൾ​ക്ക് സ്വ​ന്തം ടീ​മി​നെ ഒ​റ്റ​യ്ക്കു ചു​മ​ലേ​റ്റേ​ണ്ട നി​മി​ഷ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.

2006 മു​ത​ൽ മെ​സി അ​ർ​ജ​ന്‍റീ​ന​യു​ടെ ലോ​ക​ക​പ്പ് പോ​രാ​ട്ട​ങ്ങ​ളി​ലു​ണ്ട്. 2010ൽ ​ഡി​യേ​ഗോ അ​ർ​ജ​ന്‍റീ​ന​യു​​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ലോ​ക​ക​പ്പി​ലെ​ത്തി​യ​പ്പോ​ൾ മെ​സി​യാ​യി​രു​ന്നു വ​ജ്രാ​യു​ധം. പ​ക്ഷേ, ജ​ർ​മ​നി​യു​ടെ കൈ​ക​ളി​ൽ തോ​ൽ​ക്കാ​നാ​യി​രു​ന്നു വി​ധി. എ​ന്നാ​ൽ, 2014 മു​ത​ൽ ഓ​രോ ലോ​ക​ക​പ്പ് വേ​ദി​യി​ലും മെ​സി​യാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന​യു​ടെ പ്ര​തീ​ക്ഷ​ക​ളു​ടെ മു​ഴു​വ​ൻ ഭാ​ര​വും പേ​റി​യ​ത്.

ഫൈ​ന​ൽ ക​ളി​ച്ചെ​ങ്കി​ലും ബ്ര​സീ​ലി​ലെ ലോ​ക​ക​പ്പ് മെ​സി​ക്ക് നി​രാ​ശ ന​ല്കി. അ​തി​നു പി​ന്നാ​ലെ കോ​പ്പ അ​മേ​രി​ക്ക​യു​ടെ ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യെ ചി​ലി 4-2ന് ​ത​ക​ർ​ത്ത​പ്പോ​ൾ ആ ​പ​രാ​ജ​യ​ഭാ​രം താ​ങ്ങാ​നാ​വാ​തെ താ​ൻ ക​ളം​വി​ടു​ക​യാ​ണെ​ന്ന് മെ​സി പ്ര​ഖ്യാ​പി​ച്ചു. ഒ​ടു​വി​ൽ ലോ​ക​ത്തി​ന്‍റെ പ്രാ​ർ​ഥ​ന​ക​ളും അ​ഭ്യ​ർ​ഥ​ന​ക​ളും മെ​സി കേ​ട്ടു. 2021ലെ ​കോ​പ്പ കി​രീ​ടം അ​ർ​ജ​ന്‍റീ​ന​യ്ക്ക് നേ​ടി​ക്കൊ​ടു​ത്താ​ണ് മെ​സി പ​രാ​ജ​യ​ത്തി​ന്‍റെ വ​ഴി​ക​ൾ അ​ട​ച്ചു​ക​ള​ഞ്ഞ​ത്. പി​ന്നാ​ലെ ഒ​രു ത​വ​ണ​കൂ​ടി മെ​സി കോ​പ്പ അ​മേ​രി​ക്ക നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.

ഖ​ത്ത​റി​ലെ 2022 ലോ​ക​ക​പ്പ് നേ​ടി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ മെ​സി​യു​ടെ ക​ളി​ജീ​വി​ത​ത്തി​ന്‍റെ പ്ര​കാ​ശം കു​റ​യു​മാ​യി​രു​ന്നോ? ഇ​ല്ല എ​ന്നാ​ണ് അ​തി​ന്‍റെ ഉ​ത്ത​രം. ഷോ​ക്കേ​സു​ക​ളി​ലെ കി​രീ​ട​ങ്ങ​ൾ​കൊ​ണ്ട​ല്ല നാം ​ഡി​സ്റ്റി​ഫാ​നോ​യേ​യും ക്രൈ​ഫി​നേ​യും പു​ഷ്കാ​സി​നേ​യും പെ​ലെ​യേ​യും അ​ള​ന്ന​ത്.

പ​ക്ഷേ, ഇ​ന്ന​ത്തെ ആ​രാ​ധ​ക​ർ അ​ന്പ​തു​ക​ളി​ൽ ഫു​ട്ബോ​ളി​നെ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ മ​നു​ഷ്യ​ര​ല്ല. ഇ​ന്ന​ത്തെ ഫു​ട്ബോ​ൾ മ​നോ​ര​ഥ​ങ്ങ​ൾ പു​തി​യ​ത​രം ആ​രാ​ധ​ന സൃ​ഷ്ടി​ച്ചു​ക​ഴി​ഞ്ഞു. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ സൂ​ക്ഷ്മ​മാ​യ ക​ണ​ക്കു​ക​ളും വി​ശ​ക​ല​ന​ങ്ങ​ളും രാ​ഷ്‌​ട്രീ​യ ചാ​യ്‌​വു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ്വ​പ്ന​ങ്ങ​ളും ചേ​ർ​ന്ന് പ്ര​ത്യേ​ക​ത​രം ഐ​ക്ക​ണ്‍ നി​ർ​മാ​ണ​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ന്നു. ഇ​നി ഈ ​ക​ണ​ക്കു​ക​ളി​ലും മെ​സി നി​ൽ​ക്കു​ന്ന ലോ​കം മ​റ്റെ​ല്ലാ​വ​രേ​ക്കാ​ളും ഒ​രു​പി​ടി മു​ക​ളി​ലാ​ണ്. അ​തു​കൊ​ണ്ടാ​വ​ണം ഖ​ത്ത​റി​ലെ ലോ​ക​ക​പ്പ് മ​റ്റൊ​രു സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​മാ​യി അ​യാ​ൾ​ക്കു തോ​ന്നി​യ​ത്.

ഏ​ഴു ഗോ​ളു​ക​ൾ, മൂ​ന്ന് അ​സി​സ്റ്റു​ക​ൾ, ഏ​ഴു ക​ളി​ക​ൾ - മെ​സി ആ ​ലോ​ക​ക​പ്പ് മാ​റോ​ട​ണ​ച്ച് കി​ട​ന്നു​റ​ങ്ങി. 347 പാ​സു​ക​ൾ, അ​ഞ്ച് ടാ​ക്കി​ളു​ക​ൾ, 32 ഷോ​ട്ടു​ക​ൾ, 18 ല​ക്ഷ്യ​വേ​ധി​യാ​യ ഷോ​ട്ടു​ക​ൾ, 21 കീ​പാ​സു​ക​ൾ, 34 ഡ്രി​ബ്ബി​ളു​ക​ൾ, 15 വി​ജ​യ​ക​ര​മാ​യ ഡ്രി​ബ്ബി​ളു​ക​ൾ. ഇ​തെ​ല്ലാം ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ മെ​സി​യു​ടെ ക​ണ​ക്കു​ക​ൾ മാ​ത്ര​മാ​ണ്. പ​ക്ഷേ മെ​സി ന​ല്കി​യ പ​ന്തു​ക​ളി​യു​ടെ ആ​ന​ന്ദം അ​തി​നേ​ക്കാ​ൾ നി​രു​പ​മ​മാ​കു​ന്നു.

മെ​സി നീ​ന്തി​ത്തു​ടി​ച്ച പ​രാ​ന ന​ദി​യു​ടെ തീ​ര​ത്താ​ണ് അ​യാ​ളു​ടെ റൊ​സാ​രി​യോ ന​ഗ​രം. അ​ത് ഏ​ണ​സ്റ്റോ ചെ​ഗു​വേ​ര​യു​ടെ ജ​ന്മ​ന​ഗ​രംകൂ​ടി​യാ​ണ്. "ചെ'​യു​ടെ ജീ​വി​തം വി​പ്ല​വ​ത്തി​നാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. അ​തേ റൊ​സാ​രി​യോ മാ​റ​ഡോ​ണ​യു​ടെ ആ​ദ്യ​ത്തെ പ്ര​ഫ​ഷ​ണ​ൽ ക്ല​ബ്ബാ​യ ന്യൂ ​വെ​ൽ ഓ​ൾ​ഡ് ബോ​യ്സി​ന്‍റെ ന​ഗ​രം​കൂ​ടി​യാ​ണ്.

ഡി​യേ​ഗോ​യ്ക്ക് ചെ​ഗു​വേ​ര ദൈ​വ​തു​ല്യ​നാ​യി​രു​ന്നു. ആ ​ക്ല​ബ്ബി​നു ക​രാ​ർ​വ​ച്ച ദി​നം ഡി​യേ​ഗോ പോ​യ​ത് ഉ​ർ​ക്വി​സ് തെ​രു​വി​ലെ ചെ​യു​ടെ ഭ​വ​ന​ത്തി​ലേ​ക്കാ​ണ്. പി​ന്നീ​ട് ഡി​യേ​ഗോ, ത​ന്‍റെ ഹൃ​ദ​യ​താ​ര​ത്തി​ന്‍റെ ചി​ത്രം പ​ച്ച​കു​ത്തി. ഡി​യേ​ഗോ​യി​ൽ​നി​ന്ന് തു​ട​ങ്ങി​യ തു​ക​ൽ​പ്പ​ന്തി​ന്‍റെ യാ​ത്ര മെ​സി​യി​ലാ​ണ് പൂ​ർ​ണ​മാ​യ​ത്. ത​ന്‍റെ മ​ഹ​ത്താ​യ ദൗ​ത്യം പ​ന്തു​ക​ളി​യാ​ണെ​ന്ന് വി​ശ്വ​സി​ച്ച മെ​സി ഗോ​ളു​ക​ൾ അ​ടി​ച്ചു​കൊ​ണ്ട് മാ​ത്ര​മ​ല്ല ത​ല​ക്കെ​ട്ടു​ക​ൾ സൃ​ഷ്ടി​ച്ച​ത്; 500 ഗ്രാം ​ഭാ​ര​മു​ള്ള പ​ന്തി​ലൂ​ടെ ച​ല​ന​ങ്ങ​ളു​ടെ സാ​മ്രാ​ജ്യം സൃ​ഷ്ടി​ച്ചു​കൊ​ണ്ടാ​ണ്. ഫു​ട്ബോ​ളി​ലെ ഈ ​സി​യോ​ണ്‍ സ​ഞ്ചാ​രി, സൃ​ഷ്ടി​ച്ച​തി​നെ​ല്ലാം ഇ​ന്നു സം​ഘ​ർ​ഷ​പൂ​ർ​ണ​മാ​യ ലോ​കം ഹൃ​ദ​യ​പൂ​ർ​വം ന​ന്ദി പ​റ​യു​ന്നു...

Sports

ഫു​ട്‌​ബോ​ളി​ല്‍ അ​ധി​ക​നാ​ള്‍ തു​ട​രാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന കു​റി​പ്പു​മാ​യി ല​യ​ണ​ല്‍ മെ​സി

ബു​വേ​നോ​സ് ഐ​റി​സ്: അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള്‍ താ​രം ല​യ​ണ​ല്‍ മെ​സി അ​ച്ഛ​ന്‍റെ വി​യോ​ഗ​ത്തെ​ക്കു​റി​ച്ച് വി​കാ​ര​നി​ര്‍​ഭ​ര​മാ​യ കു​റി​പ്പ് പ​ങ്കു​വ​ച്ച​തോ​ടെ, സൂ​പ്പ​ര്‍ താ​രം വി​ര​മി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​മു​യ​ര്‍​ന്നു. മെ​സി​യു​ടെ പി​താ​വ് ഹൊ​ര്‍​ഹെ മെ​സി (68) ഈ ​മാ​സം എ​ട്ടി​നാ​യി​രു​ന്നു അ​ന്ത​രി​ച്ച​ത്.

ഏ​റെ​ നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ അ​ഭാ​വ​ത്തി​ല്‍ എ​ത്ര​നാ​ള്‍ ഫു​ട്‌​ബോ​ളി​ല്‍ തു​ട​രാ​ന്‍ സാ​ധി​ക്കു​മെ​ന്നു​ള്ള ആ​ശ​ങ്ക​യും ര​ണ്ടു പേ​ജു​ള്ള കു​റി​പ്പി​ല്‍ മെ​സി പ​ങ്കു​വ​ച്ചു. ഇ​തോ​ടെ, വൈ​കാ​തെ മെ​സി ഫു​ട്‌​ബോ​ളി​നോ​ടു വി​ട​പ​റ​ഞ്ഞേ​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​ര്‍​ന്നു. അ​ച്ഛ​ന്‍റെ വി​യോ​ഗ​ത്തി​നു​ശേ​ഷം മെ​സി ന​ട​ത്തി​യ ആ​ദ്യ സോ​ഷ്യ​ല്‍ മീ​ഡി​യ കു​റി​പ്പാ​ണ്.

ഏ​ക​ദേ​ശം ര​ണ്ട് ബി​ല്യ​ണ്‍ ഡോ​ള​ര്‍ (19,000 കോ​ടി രൂ​പ) വ​രു​ന്ന മെ​സി​യു​ടെ ഫു​ട്‌​ബോ​ള്‍ സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​ധി​പ​നാ​യി​രു​ന്നു ഹൊ​ര്‍​ഹെ. എ​ല്ലാം അ​ച്ഛ​നെ ഭ​ര​മേ​ല്‍​പ്പി​ച്ചാ​യി​രു​ന്നു മെ​സി മൈ​താ​ന​ത്തു കു​തി​ച്ച​ത്. പ​തി​മൂ​ന്നാം വ​യ​സി​ല്‍ മെ​സി​യെ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ അ​ക്കാ​ദ​മി​യാ​യ ലാ ​മാ​സി​യ​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ ആ​ദ്യ​മാ​യി ക​രാ​ര്‍ ഒ​പ്പു​വ​ച്ച​ത് ഹൊ​ര്‍​ഹെ​യാ​യി​രു​ന്നു. അ​ന്നു​മു​ത​ല്‍ ഇ​ന്നു​വ​രെ മെ​സി​യു​ടെ മാ​നേ​ജ​ര്‍, ഏ​ജ​ന്‍റ് ആ​യി​രു​ന്നു ഹൊ​ര്‍​ഹെ.

വി​ര​മി​ക്ക​ല്‍ വ​ക്കി​ല്‍

അ​ച്ഛ​ന്‍റെ അ​ഭാ​വ​ത്തി​ല്‍ എ​ത്ര​നാ​ള്‍ ഫു​ട്‌​ബോ​ളി​ല്‍ തു​ട​രാ​ന്‍ സാ​ധി​ക്കു​മെ​ന്നു പ​റ​ഞ്ഞ​തി​ന​പ്പു​റം വി​ര​മി​ക്ക​ലി​ന്‍റെ മ​റ്റു​ചി​ല സൂ​ച​ന​ക​ളും മെ​സി​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ കു​റി​പ്പി​ലു​ണ്ടെ​ന്ന​തും വാ​സ്ത​വം. ക​രി​യ​റി​ന്‍റെ തു​ട​ക്കം മു​ത​ല്‍ അ​ച്ഛ​നാ​യി​രു​ന്നു ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നും കു​റ​ച്ചു​നാ​ള്‍​കൂ​ടി പി​ടി​ച്ചു​നി​ന്നി​രു​ന്നെ​ങ്കി​ല്‍ (രോ​ഗ​ത്തെ പ്ര​തി​രോ​ധി​ച്ച്) ന​മു​ക്ക് ഒ​ന്നി​ച്ച് ഈ ​യാ​ത്ര പൂ​ര്‍​ത്തി​യാ​ക്കാ​മാ​യി​രു​ന്നു എ​ന്നും മെ​സി കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. അ​താ​യ​ത്, മെ​സി വൈ​കാ​തെ ഫു​ട്‌​ബോ​ളി​നോ​ട് വി​ട​പ​റ​യാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ന്ന സൂ​ച​ന​യാ​ണ് ഇ​തി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന​ത്.

മെ​സി​യെ ആ​ദ്യ​മാ​യി ഫു​ട്‌​ബോ​ളി​ലേ​ക്കു കൈ​പി​ടി​ച്ച​തും പി​ന്നീ​ട് ബാ​ഴ്‌​സ​ലോ​ണ​യു​ടെ ലാ ​മാ​സി​യ അ​ക്കാ​ദ​മിയി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്ന​തും ഹൊ​ര്‍​ഹെ ആ​യി​രു​ന്നു. ബാ​ഴ്‌​സ​യി​ലെ ഒ​റ്റ​മു​റി ഫ്‌​ളാ​റ്റി​ലാ​യി​രു​ന്നു അ​ക്കാ​ല​ത്ത് ഇ​രു​വ​രും ക​ഴി​ഞ്ഞ​ത്. ഓ​രോ മ​ത്സ​ര​ത്തി​നു​ശേ​ഷ​വും ഹൊ​ര്‍​ഹെ​യു​ടെ വി​ല​യി​രു​ത്ത​ല്‍ മെ​സി​ക്കു നി​ര്‍​ബ​ന്ധ​മു​ള്ള കാ​ര്യ​വു​മാ​യി​രു​ന്നു.

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നി​ടെ ഹൊ​ർ​ഹെ മെ​സി​യു​ടെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​യി​ൽ മെ​സി ക​ണ്ണീ​ർ​വാ​ർ​ത്തി​രു​ന്നു. അ​ൾ​ജീ​രി​യ​യ്ക്ക് എ​തി​രാ​യ ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ത്തി​ലെ ഹാ​ട്രി​ക്കി​നു​ശേ​ഷ​മാ​യി​രു​ന്നു അ​ത്. ഹൃ​ദ​യ​ത്തെ​യും ര​ക്ത​ക്കു​ഴ​ലു​ക​ളെ​യും ബാ​ധി​ക്കു​ന്ന ഗു​രു​ത​ര രോ​ഗ​മാ​യി​രു​ന്നു ഹൊ​ർ​ഹെ മെ​സി​ക്ക്.

റൊ​സാ​രി​യോ​യി​ല്‍ സ്റ്റീ​ല്‍ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഹൊ​ർ​ഹെ. ത​ന്‍റെ അ​മ്മ​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് ഹൊ​ർ​ഹെ കു​ഞ്ഞു മെ​സി​യെ ഫു​ട്ബോ​ൾ പ​ഠി​പ്പി​ച്ച​ത്. താ​ന്‍ ക​ളി​ച്ചു​വ​ള​ര്‍​ന്ന ഗ്രാ​ന്‍​ഡോ​ളി ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബി​ല്‍ ഹൊ​ര്‍​ഹെ കു​ഞ്ഞു ലി​യോ​യെ എ​ത്തി​ച്ചു.

Sports

അച്ഛനില്ലാതെ മുന്നോട്ടുപോകുക പ്രയാസം; വിരമിക്കൽ സൂചന നൽകി മെസി

ബ്യൂണസ് ഐറിസ്: ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നതായി സൂചന നൽകി അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി. പിതാവ് ഹോർഹെ മെസിയുടെ വേർപാടിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിലാണ് താരം തന്‍റെ കരിയർ ദീർഘകാലം തുടർന്നേക്കില്ലെന്ന സൂചന നൽകിയത്.

പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ, അദ്ദേഹമില്ലാതെ മുന്നോട്ടുപോകുക പ്രയാസകരമാണെന്നും അധികകാലം കളിക്കളത്തിൽ ഉണ്ടാകാനിടയില്ലെന്നും മെസി വ്യക്തമാക്കുന്നു. പിതാവ് വിടപറഞ്ഞതായി ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് താരം കൂട്ടിച്ചേർത്തു.

ഫൈനലിൽ വിജയിച്ച് പിതാവിന് ലോകകപ്പ് സമ്മാനിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നെങ്കിലും ശാരീരികമായി തളർന്നുപോയതിനാൽ അതിന് സാധിച്ചില്ലെന്ന് മെസി പറഞ്ഞു. തന്‍റെ കാലുകൾക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും പരമാവധി ശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ലെന്നും ഒരിക്കലും പൂർണ്ണമായ സുഖം തോന്നിയിരുന്നില്ലെന്നും അദ്ദേഹം കുറിപ്പിൽ കുറിച്ചു.

പിതാവില്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് തനിക്കറിയില്ലെന്ന് മെസി പറയുന്നു. താൻ ഫുട്ബോൾ കളിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇനി അത് അധികകാലം തുടരുമോ എന്നതിനെക്കുറിച്ച് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന പിതാവിനൊപ്പം ലക്ഷ്യത്തോട് വളരെ അടുത്തെത്തിയിരുന്നുവെന്നും, ഇത് ഒരുമിച്ച് അവസാനിപ്പിക്കാൻ കുറച്ചുകൂടി നേരം പിടിച്ചുനിൽക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും മെസി വേദനയോടെ ചോദിക്കുന്നു.

ലയണൽ മെസിയുടെ ഈ വൈകാരിക കുറിപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Kerala

മെസിയുടെ വരവുമായി ബന്ധപ്പെട്ടുണ്ടായത് അനാവശ്യ വിവാദം, ക്രമക്കേടുണ്ടായിട്ടില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ അനാവശ്യമാണെന്നും ഇതിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ നേരത്തെ തന്നെ കൃത്യമായി വിശദീകരിച്ചിട്ടുള്ളതാണെന്നും മെസി കേരളത്തിൽ വരണമെന്നത് കേരള ജനതയുടെ ആഗ്രഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിക്ക് സ്പെയിനിൽ പോകുന്നതിന് പ്രത്യേക കരാറിന്‍റെ ആവശ്യമില്ലെന്നും ഇത്തരമൊരു വിഷയത്തിൽ എന്ത് തരത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് വിവാദം ഉന്നയിക്കുന്നവർ വ്യക്തമാക്കണമെന്നും വിജയൻ ആവശ്യപ്പെട്ടു.

നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ചിലർക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. ‘അപ്പോൾ ഇരിക്കട്ടെ തിരിച്ചും’ എന്ന നിലയിലുള്ള രാഷ്ട്രീയ ആലോചനകളാണ് ഇത്തരം വിവാദങ്ങൾക്ക് പിന്നിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

മെസിയുടെ വരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താൻ നേരിട്ട് അറിയേണ്ടതില്ലെങ്കിലും, ഈ ഇടപാടുകളിൽ യാതൊരു വിധത്തിലുള്ള സാമ്പത്തിക ക്രമക്കേടോ അഴിമതിയോ ഉണ്ടായിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

National

സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​മെ​ന്ന് ഒ.​ജെ. ജെ​നീ​ഷ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ഫു​​​​ട്ബോ​​​​ൾ ടീ​​​​മി​​​​ന്‍റെ​​​​യും ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യു​​​​ടെ​​​​യും കേ​​​​ര​​​​ള സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളി​​​​ലും സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലും സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് കാ​​​​യി​​​​ക​​​​മ​​​​ന്ത്രി ഒ.​​​​ജെ. ജ​​​​നീ​​​​ഷ്.

വി​​​​വി​​​​ധ പ​​​​രാ​​​​തി​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കാ​​​​യി​​​​ക വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​യി ഫ​​​​യ​​​​ലു​​​​ക​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു കൈ​​​​മാ​​​​റി​​​​യ​​​​തെ​​​​ന്നും ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് സം​​​​സാ​​​​രി​​​​ക്ക​​​​വെ അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

മെ​​​​സി കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് താ​​​​ര​​​​ത്തി​​​​നു​​​​ത​​​​ന്നെ അ​​​​റി​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്നോ എ​​​​ന്ന​​​​തു പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ചോ​​​​ദ്യ​​​​മാ​​​​ണ്. അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ഫു​​​​ട്ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ​​​​യോ മ​​​​റ്റ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ​​​​യോ ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥി​​​​രീ​​​​ക​​​​ര​​​​ണ​​​​മോ അ​​​​നു​​​​മ​​​​തി​​​​യോ ഇ​​​​ല്ലാ​​​​തെ ഇ​​​​ത്ത​​​​രം വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​തി​​​​ൽ വ​​​​ലി​​​​യ ദു​​​​രൂ​​​​ഹ​​​​ത​​​​യു​​​​ണ്ട്.

ക​​​​ള്ള​​​​പ്പ​​​​ണ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളോ സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​​ക​​​​ളോ ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് ഇ​​​​പ്പോ​​​​ൾ പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​​ങ്കി​​​​ലും ഇ​​​​തി​​​​ന്‍റെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​വ് ആ​​​​രാ​​​​ണെ​​​​ന്ന് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Sports

കോ​പ്പ: മെ​സി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​ല്ല

ബു​വേ​നോ​സ് ഐ​റി​സ്: 2028 കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ക​ളി​ക്കാ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യെ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യോ ടാ​പ്പി​യ. 2026 ഫി​ഫ ലോ​ക​ക​പ്പി​ലാ​ണ് മെ​സി അ​വ​സാ​ന​മാ​യി ദേ​ശീ​യ ജ​ഴ്‌​സി അ​ണി​ഞ്ഞ​ത്.

2028 കോ​പ്പ അ​മേ​രി​ക്ക​യി​ല്‍ ക​ളി​ക്ക​ണ​മോ എ​ന്ന​ത് തി​ക​ച്ചും മെ​സി​യു​ടെ വ്യ​ക്തിഗ​ത തീ​രു​മാ​ന​മാ​ണ്. 2022 ഫി​ഫ ലോ​ക​ക​പ്പി​നു​ശേ​ഷം മെ​സി 2026ല്‍ ​ക​ളി​ക്കു​മോ എ​ന്ന് ഞ​ങ്ങ​ള്‍​ക്ക് വ്യ​ക്ത​ത​യി​ല്ലാ​യി​രു​ന്നു. ഒ​രു​സ​മ​യം ഒ​രു മ​ത്സ​രം എ​ന്ന​താ​ണ് മെ​സി​യു​ടെ നി​ല​പാ​ട്-​ക്ലോ​ഡി​യോ ടാ​പ്പി​യ വ്യ​ക്ത​മാ​ക്കി.

2016 കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ല്‍ തോ​ല്‍​വി​ക്കു​ശേ​ഷം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച മെ​സി, പി​ന്നീ​ട് 2021, 2024 കോ​പ്പ അ​മേ​രി​ക്ക ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ട്ടു. 2022 ഫി​ഫ ലോ​ക​ക​പ്പും ഫൈ​ന​ലി​സി​മ​യും അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി സ്വ​ന്ത​മാ​ക്കി.

2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട അ​ര്‍​ജ​ന്‍റീ​ന​യു​ടെ മു​ന്നി​ലു​ള്ള അ​ടു​ത്ത വ​മ്പ​ന്‍ ടൂ​ര്‍​ണ​മെ​ന്‍റ് 2028 കോ​പ്പ അ​മേ​രി​ക്ക​യാ​ണ്. 2028 കോ​പ്പ അ​മേ​രി​ക്ക​യു​ടെ ആ​തി​ഥേ​യ​രെ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Sports

മറക്കില്ല ഈ മുഖങ്ങൾ! ലോകകപ്പിലെ അവിസ്മരണീയ നിമിഷങ്ങൾ

ന്യൂ​ജ​ഴ്സി: ഫി​ഫ 2026 ഫു​ട്ബോ​ൾ ലോ​ക​ക​പ്പ്; ആ​വേ​ശം, അ​ഭി​മാ​നം, ന​റു​ങ്ങി​യ ഹൃ​ദ​യ​വേ​ദ​ന, ച​രി​ത്ര​നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച് തിരശീല വീണു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കി​രീ​ട​മെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​ക്കാ​തെ ല​യ​ണ​ൽ മെ​സി മ​ട​ങ്ങി.

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, കി​ലി​യ​ൻ എം​ബ​പ്പെ എ​ന്നി​വ​രു​ടെ നി​റ​ക​ണ്ണു​ക​ളോ​ടെ​യു​ള്ള മ​ട​ക്കം ക​ണ്ടു. എ​ർ​ലി​ൻ ഹാ​ള​ണ്ടി​ന്‍റെ മി​ന്നും മി​ക​വ്, 19കാ​ര​ൻ ലാ​മി​ൻ യ​മാ​ൽ വ​ര​വ​റി​യി​ച്ച ലോ​ക​ക​പ്പ്. കോ​ബോ വെ​ർ​ദെ എ​ന്ന അ​ര​ങ്ങേ​റ്റ ടീ​മി​ന്‍റെ അ​ഭി​മാ​ന പോ​രാ​ട്ടം. സ്പെ​യി​ൻ കി​രീ​ടം ചൂ​ടി. സീ​സ​ണി​ലെ പോ​രാ​ട്ടം സ​മ്മാ​നി​ച്ച കാ​ഴ്ച​ക​ൾ ഏ​റെ​യാ​ണ്...

നോ​വാ​യി റോ​ണാ​ൾ​ഡോ, എം​ബാപ്പെ

ആ​റാം ലോ​ക​ക​പ്പി​നി​റ​ങ്ങി മി​ക​വ് പു​ല​ർ​ത്തി ഒ​ടു​വി​ൽ റൗ​ണ്ട് ഓ​ഫ് 16ൽ ​സ്പെ​യി​നിനോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി പോ​ർ​ച്ചു​ഗ​ൽ മ​ട​ങ്ങി. കാ​ൽ​പ്പന്താ​വേ​ശം ആ​വാ​ഹി​ച്ച ആ​രാ​ധ​ക​ർ ക​ണ്ട​ത് നി​റ​ക​ണ്ണു​ക​ളു​മാ​യി ക​ളം വി​ടു​ന്ന നാ​യ​ക​ൻ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡേ​യെ മാ​ത്ര​മാ​യി​രു​ന്നു എ​ന്ന​താ​ണ് വാസ്ത​വം. കി​രീ​ട​മി​ല്ലാ​ത്ത പോ​രാ​ളി​യു​ടെ ക​ണ്ണീ​ർ ഒ​രി​ക്ക​ൽ​കൂ​ടി ഗ്രൗ​ണ്ടി​ൽ വീ​ണു.

എം​ബാപ്പെ കു​തി​പ്പ് സ്പെ​യിനിന് മു​ന്നി​ൽ അ​വ​സാ​നി​ച്ചു. സെ​മി​ഫൈ​ന​ലി​ൽ ഒ​രു ഗോ​ൾ പോ​ലും ക​ണ്ടെ​ത്താ​ൻ എം​ബാ​പ്പെ​യു​ടെ ഫ്രാ​ൻ​സി​നാ​യി​ല്ല. സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​ത്ത ടീം ​ക​ളി മ​റ​ന്നു. 10 ഗോ​ളും നാ​ല് അ​സി​സ്റ്റു​മാ​യി ഗോ​ൾ​ഡ​ൻ ബൂ​ട്ട് സ്വ​ന്ത​മാ​ക്കി മ​ട​ക്കം.

ഹാ​ള​ണ്ട് ഹാ​ർ​ട്ട് ട​ച്ച്

ഹാ​ള​ണ്ടാ​യി​രു​ന്നു ഈ ​ലോ​ക​ക​പ്പ് തു​ട​ക്ക​ത്തി​ലെ താ​രം. തു​ട​ർ​ച്ച​യാ​യ ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ആ​വേ​ശം വി​ത​റി. നോ​ർ​വെ​യു​ടെ മു​ന്നേ​റ്റ​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പോ​രാ​ളി.

യം​ഗ് യ​മാ​ൽ

സ്പെ​യി​നി​ന്‍റെ 19കാ​ര​ൻ ലാ​മി​ൻ യ​മാ​ൽ തു​ട​ക്ക​ത്തി​ൽ ആ​വേ​ശം വി​ത​റി​യി​ല്ലെ​ങ്കി​ലും അ​വ​സാ​ന ലാ​പ്പി​ൽ പ്ര​തീ​ക്ഷ​യു​ടെ പ്ര​തീ​ക​മാ​യി മാ​റി. സെ​മി​ഫൈ​ന​ലി​ലും ഫൈ​ന​ലി​ലും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ യു​വ​താ​രം മി​ക​വ് പു​ല​ർ​ത്തി. വ​രും ത​ല​മു​റ​യു​ടെ പോ​രാ​ളി...

കേപ്പ് വെ​ർ​ദെ, വെ​റു​തേ വ​ന്ന​ത​ല്ല!

ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ വെ​റും നാ​ല് മ​ത്സ​രം. കോ​ബേ വെ​ർ​ദെ മ​ട​ങ്ങി​യ​ത് ഒ​രു​പ​റ്റം ആ​രാ​ധ​ക മ​നം ക​വ​ർ​ന്ന്. വെ​റു​തേ ആ​യി​രു​ന്നി​ല്ല ആ ​കു​ഞ്ഞ​ൻ രാ​ജ്യം മൈ​താ​ന​ത്ത് പ​ന്ത് ത​ട്ടാ​ൻ എ​ത്തി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ര​ണ്ട് ഫൈ​ന​ലി​സ്റ്റു​ക​ളെ​യും വി​റ​പ്പി​ച്ച് തു​ട​ക്കം.

അ​ര​ങ്ങേ​റ്റ സീ​സ​ണി​ലെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ സ്പെ​യിനി​നെ (0-0) സ്കോ​റി​ന് ത​ള​ച്ചു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഉ​റു​ഗ്വെ​യു​മാ​യി 2-2 തു​ല്യ​ത. മൂ​ന്നാം അ​ങ്കം സൗ​ദി അ​റേ​ബ്യ​യു​മാ​യി. (0-0) സ​മ​നി​ല. ആ​ദ്യ സീ​സ​ണി​ൽ ത​ന്നെ റൗ​ണ്ട് ഓ​ഫ് 32ൽ ​ക​ട​ന്നു. അ​ർ​ജ​ന്‍റീ​ന​യെ വി​റ​പ്പി​ച്ച് എ​സ്ട്രാ​ടൈ​മി​ലെ ഗോ​ളി​ൽ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി മ​ട​ക്കം. സ്കോ​ർ (2-3).

ഇ​വ​ർ ക​രു​ത്ത​ർ

40കാ​ര​ൻ ഗോ​ൾ കീ​പ്പ​ർ വോ​സി​ൻ​ഹ ടീ​മി​ലെ മി​ക​ച്ച കാ​വ​ൽ​ക്കാ​ര​ൻ. ആ​രാ​ധ​ക ഹൃ​ദ​യം ക​വ​ർ​ന്നാ​ണ് പ്രാ​യ​ത്തി​ലെ വ​ലി​യ​വ​ൻ സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ച്ച​ത്. റ​യാ​ൻ മെ​ൻ​ഡെ​സ്, നാ​യ​ക​നും ടീ​മി​ലെ ടോ​പ് സ്കോ​റ​റും അ​റ്റാ​ക്കിം​ഗ് പ്ലെ​യ​റും.

ഡെ​യ്‌ല​ൻ ലി​വ്രാ​മെ​ന്‍റോ സ്ട്രൈ​ക്ക​ർ. ലോ​ഗ​ൻ കോ​സ്റ്റ് പ്ര​തി​രോ​ധ പോ​രാ​ളി. മ​ധ്യ​നി​ര​യി​ൽ ജാ​മി​റോ മോ​ന്‍റെ​യ്റോ. സീ​സ​ണി​ലെ പോ​രാ​ളി​ക​ൾ അ​ടു​ത്ത സീ​സ​ണി​ൽ എ​തി​രാ​ളി​ക​ളെ വീ​ഴ്ത്തു​മെ​ന്നു​റ​പ്പ്.

മ​ട​ങ്ങി വ​രും

അ​ഞ്ച​ര ല​ക്ഷം മാ​ത്രം ജ​ന​സം​ഖ്യ. ദ്വീ​പ് സ​മൂ​ഹം. ലോ​ക​ക​പ്പ് വേ​ദി​യി​ൽ പ​ന്ത് ത​ട്ടാ​ൻ സാ​ഹ​ച​ര്യ​വും അ​വ​സ​ര​വും വി​ര​ളം. എ​ന്നാ​ൽ ഒ​ന്നും അ​പ്രാ​പ്യ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ചാ​ണ് അ​വ​ർ മ​ട​ങ്ങി​യ​ത്. അ​ർ​ജ​ന്‍റീ​ന, ഫ്രാ​ൻ​സ്, ബ്ര​സീ​ൽ, ജ​ർ​മ​നി തു​ട​ങ്ങി വ​ൻ ആ​രാ​ധ​ക​വൃ​ന്ദ​മു​ള്ള ടീ​മു​ക​ൾ​ക്കി​ട​യി​ൽ വ​ന്പ​ൻ ആ​രാ​ധ​ക ശ്ര​ദ്ധ നേ​ടി കു​ഞ്ഞ​ൻ ടീ​മി​ന്‍റെ മ​ട​ക്കം. അ​ടു​ത്ത ലോ​ക​ക​പ്പ് വേ​ദി​യി​ൽ കൊ​ടു​ങ്കാ​റ്റാ​യി വീ​ശു​മെ​ന്ന് ഉ​റ​പ്പ്. സ​പ്പോ​ർ​ട്ടി​നാ​യി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കും.

Sports

അജയ്യരായി അർജന്‍റീന; ആവേശം വാനോളം, ഇനി ഫൈനൽ പോരാട്ടം!

അറ്റ്ലാന്‍റ: ഫുട്ബോൾ മൈതാനത്ത് പോരാട്ടവീര്യത്തിന്‍റെ പുതിയ ചരിത്രമെഴുതി അർജന്‍റീന വീണ്ടുമൊരു ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്! മെസിപ്പടയുടെ ഈ ഫൈനൽ പ്രവേശനം വെറുമൊരു ജയമല്ല; മറിച്ച്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചിലേക്ക് ആവേശം കോരിയിട്ട സമാനതകളില്ലാത്ത ഒരു പടയോട്ടമാണ്.

'ഭാഗ്യം', 'റഫറിയുടെ ആനുകൂല്യം', അല്ലെങ്കിൽ 'എളുപ്പമുള്ള വഴി'.. അർജന്‍റീനയുടെ ജയങ്ങൾക്കൊപ്പം വിവാദങ്ങളും ആരോപണങ്ങളും ഉയരാറുണ്ട്. എന്നാൽ, കടുത്ത യാഥാർഥ്യങ്ങളെയും മൈതാനത്തെ കഠിനാധ്വാനത്തെയും തൊട്ടറിഞ്ഞവർക്ക് വ്യക്തമായി അറിയാം. എതിരാളികൾ പറയുന്നതുപോലെ അത്ര സൂത്രത്തിൽ കടന്നുകൂടിയതല്ല അർജന്‍റീന. ഇത് മൈതാനത്ത് അവർ ഒഴുക്കിയ കണ്ണീരിന്‍റെയും വിയർപ്പിന്‍റെയും ഫലമാണ്.

ടൂർണമെന്‍റിലുടനീളം കടുത്ത വെല്ലുവിളികളും പ്രതിരോധക്കോട്ടകളും തീർത്ത എതിരാളികളെയാണ് അർജന്‍റീനയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ തോൽക്കാൻ മനസില്ലാത്ത 11 സിംഹങ്ങളെപ്പോലെയാണ് സ്കലോണിയുടെ കുട്ടികൾ ഓരോ മത്സരത്തിലും ബൂട്ട് കെട്ടിയത്.

പ്രായത്തെ വെല്ലുന്ന വീര്യവുമായി, മൈതാനത്ത് കാൽപ്പന്തിന്‍റെ മാന്ത്രികത തീർക്കുന്ന സാക്ഷാൽ ലയണൽ മെസിയുടെ സാന്നിധ്യം തന്നെയാണ് ഈ ടീമിന്‍റെ ഊർജം. ഓരോ പാസിലും ഓരോ നീക്കത്തിലും ആ ക്ലാസ് വ്യക്തമായിരുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനത്തിന്‍റെ ഓരോ ഇഞ്ചിലും മെസി നിറയുന്ന കാഴ്ച.

എന്നാൽ, ഇത് മെസിയുടെ മാത്രം ടീമല്ല, മറിച്ച്, മധ്യനിരയുടെ കഠിനാധ്വാനവും, എമിലിയാനോ മാർട്ടിനെസ് എന്ന കാവൽപ്പോരാളിയുടെ അസാധ്യ സേവുകളും ഒത്തുചേർന്ന ഒരു വൻമതിലാണ്.

അവസാന വിസിൽ മുഴങ്ങുന്നതുവരെ നെഞ്ചിടിപ്പോടെ മാത്രം കണ്ടുതീർക്കേണ്ട ഒന്നാണ് അർജന്‍റീനയുടെ മത്സരങ്ങൾ. തോൽവിയുടെ വക്കിൽ നിന്ന്, കളിയുടെ അവസാന നിമിഷങ്ങളിൽ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന അവരുടെ ആ അവിശ്വസനീയമായ തിരിച്ചുവരവ് ഫുട്ബോൾ ലോകത്തെ മറ്റേത് ടീമിനേക്കാളും മനോഹരമാണ്. കഴിഞ്ഞ ലോകകപ്പിലെ കനൽവഴികളും, ഈ ലോകകപ്പിലെ പോരാട്ടങ്ങളും അതിന് അടിവരയിടുന്നു.

കഴിഞ്ഞ ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യക്കെതിരെ അർജന്‍റീന വഴങ്ങിയ ആ അവിശ്വസനീയമായ തോൽവി. അതിനു പിന്നാലെ അവർ നടത്തിയ ഗംഭീര തിരിച്ചുവരവാണ് ലോകകപ്പ് കിരീടം വരെ എത്തിച്ചത്.

ഈ ലോകകപ്പിലും അർജന്‍റീന തങ്ങളുടെ ആ പഴയ 'കംബാക്ക്' ഡിഎൻഎ കൈവിട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരങ്ങൾ. എതിരാളികൾ കടുത്ത പ്രതിരോധം തീർക്കുകയും, നിർണായക മത്സരങ്ങളിൽ ആദ്യം ഗോൾ നേടി അർജന്‍റീനയെ പ്രതിരോധത്തിലാക്കുകയും ചെയ്ത നിമിഷങ്ങൾ ഈ ലോകകപ്പിലുണ്ടായി. തങ്ങൾ ടൂർണമെന്‍റിൽ നിന്ന് പുറത്താകുമെന്ന ഘട്ടത്തിൽ പോലും അവർ പതറിയില്ല.

കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ തന്ത്രങ്ങൾ മാറ്റിമെനഞ്ഞ്, ആക്രമണത്തിന്‍റെ മൂർച്ച കൂട്ടി, അവിശ്വസനീയമായ ഗോളുകളിലൂടെ കളി തിരിച്ചുപിടിക്കുന്ന മെസിപ്പടയെയാണ് ഈ ലോകകപ്പിലും നമ്മൾ കണ്ടത്.

കഴിഞ്ഞ ലോകകപ്പിലെ ഖത്തർ മണ്ണിലായാലും, ഈ ലോകകപ്പിലെ പുൽമൈതാനങ്ങളിലായാലും അർജന്‍റീന തെളിയിക്കുന്നത് ഒന്നുമാത്രം- അവസാന സെക്കൻഡ് വരെ കളി ബാക്കിയുണ്ട്. ആ നീലയും വെള്ളയും ജേഴ്സിക്ക് പിന്നിൽ ഒരു ജനതയുടെ പ്രാർഥനയുള്ളിടത്തോളം കാലം, എത്ര പിന്നിലായാലും അവർ തിരിച്ചുവരിക തന്നെ ചെയ്യും.

ഇനി ലക്ഷ്യം ആ കിരീടം മാത്രമാണ്. കലാശപ്പോരിനായി വിസിൽ മുഴങ്ങട്ടെ, മൈതാനം പ്രകമ്പനം കൊള്ളട്ടെ, ഗാലറികൾ അലറിയാർക്കട്ടെ, കാൽപ്പന്ത് പോരാട്ടത്തിന്‍റെ പുതിയ ചരിത്രമെഴുതട്ടെ. വിമർശനങ്ങൾ ഗാലറിയിൽ ഇരുന്ന് സംസാരിക്കുന്നവർക്കുള്ളതാണ്; കിരീടങ്ങൾ മൈതാനത്ത് പോരാടുന്നവർക്കുള്ളതാണ്.

Viral

മത്സരത്തിന് മുൻപ് 'GOAT' നെയുമായി വന്ന് ഞെട്ടിച്ച് അമേരിക്കൻ താരം

ഫി​ഫ ലോ​ക​ക​പ്പി​ലെ അ​ർ​ജ​ന്‍റീ​ന-​അ​ൾ​ജീ​രി​യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് കൗ​തു​ക​ക​ര​മാ​യ ഒ​രു സം​ഭ​വം അ​ര​ങ്ങേ​റി. ഫോ​ക്സ് സ്പോ​ർ​ട്സി​ന്‍റെ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട​റാ​യെ​ത്തി​യ പ്ര​ശ​സ്ത എ​ൻ​എ​ഫ്എ​ൽ താ​രം ജാ​മി​സ് വി​ൻ​സ്റ്റ​ൺ, ല​യ​ണ​ൽ മെ​സി​യു​ടെ ജേ​ഴ്സി ധ​രി​പ്പി​ച്ച ഒ​രു ജീ​വ​നു​ള്ള ആ​ടു​മാ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

മെ​സി​യാ​ണ് ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​രം (GOAT) എ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന രീ​തി​യി​ലു​ള്ള വി​ൻ​സ്റ്റ​ണി​ന്‍റെ ഈ ​വേ​റി​ട്ട നീ​ക്കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യി.

ഈ ​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മൈ​താ​ന​ത്തി​റ​ങ്ങി​യ മെ​സി ത​ക​ർ​പ്പ​ൻ ഹാ​ട്രി​ക്കി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന​യ്ക്ക് 3-0 ന്‍റെ മി​ക​ച്ച വി​ജ​യ​മാ​ണ് സ​മ്മാ​നി​ച്ച​ത്. ഇ​തോ​ടെ ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ 16 ഗോ​ളു​ക​ൾ എ​ന്ന റെ​ക്കോ​ർ​ഡി​നൊ​പ്പം മെ​സി​യെ​ത്തു​ക​യും, ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ ഹാ​ട്രി​ക് നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ക​ളി​ക്കാ​ര​നാ​യി മാ​റു​ക​യും ചെ​യ്തു.

നേ​ര​ത്തെ ഡ​ച്ച് ആ​രാ​ധ​ക​ർ​ക്കൊ​പ്പം ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി​യും, ക​ളി​ക്ക് ശേ​ഷം സ്റ്റേ​ഡി​യം വൃ​ത്തി​യാ​ക്കാ​ൻ ജാ​പ്പ​നീ​സ് ആ​രാ​ധ​ക​രെ സ​ഹാ​യി​ച്ചും കൈ​യ്യ​ടി നേ​ടി​യ വി​ൻ​സ്റ്റ​ൺ, ഈ ​മ​ത്സ​ര​ത്തി​ന് മു​ൻ​പ് ന​ട​ത്തി​യ ആ​ട് സ്റ്റ​ണ്ടി​ലൂ​ടെ​യും ലോ​ക​ക​പ്പ് വേ​ദി​യി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി മാ​റി.

 

 

National

സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലെ സം​ഘ​ർ​ഷം; സ​താ​ദ്രു ദ​ത്ത​യു​ടെ ജാ​മ്യ ഹ​ർ​ജി ത​ള്ളി

കോ​ൽ​ക്ക​ത്ത: ഫു​ട്‌​ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​യു​ടെ "ഗോ​ട്ട് ടൂ​ർ ഇ​ന്ത്യ'​യു​ടെ ഭാ​ഗ​മാ​യി കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​ൻ സം​ഘ​ർ​ഷ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ അ​റ​സ്റ്റി​ലാ​യ മു​ഖ്യ സം​ഘാ​ട​ക​ൻ സ​താ​ദ്രു ദ​ത്ത​യു​ടെ ജാ​മ്യ ഹ​ർ​ജി കോ​ട​തി ത​ള്ളി. കോ​ട​തി സ​താ​ദ്രു ദ​ത്ത​യെ 14 ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​ന്‍റ​ർ മി​യാ​മി​യി​ലെ സ​ഹ​താ​ര​ങ്ങ​ളാ​യ ലൂ​യി​സ് സു​വാ​ര​സ്, റോ​ഡ്രി​ഗോ ഡി ​പോ​ൾ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് മെ​സി സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​ത്. മെ​സി​യെ ഒ​രു നോ​ക്ക് കാ​ണാ​ൻ വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ കാ​ത്തി​രു​ന്ന​ത്.

എ​ന്നാ​ൽ മെ​സി സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും പെ​ട്ട​ന്ന് പോ​യ​ത് ആ​രാ​ധ​ക​രെ കു​പി​ത​രാ​ക്കി. 5,000 മു​ത​ൽ 25,000 രൂ​പ വ​രെ മു​ട​ക്കി ടി​ക്ക​റ്റെ​ടു​ത്ത് എ​ത്തി​യ ആ​രാ​ധ​ക​ർ​ക്ക് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​ഐ​പി അ​തി​ഥി​ക​ളു​ടെ​യും തി​ര​ക്ക് കാ​ര​ണം താ​ര​ത്തെ ശ​രി​യാ​യി കാ​ണാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വെ​റും 20 മി​നി​ട്ടാ​ണ് മെ​സി സ്റ്റേ​ഡി​യ​ത്തി​ൽ സ​മ​യം ചെ​ല​വ​ഴി​ച്ച​ത്.

ഇ​തി​ൽ നി​രാ​ശ​രാ​യ ആ​രാ​ധ​ക​ർ ഇ​രി​പ്പി​ട​ങ്ങ​ളും കു​പ്പി​ക​ളും മൈ​താ​ന​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ സ്റ്റേ​ഡി​യ​ത്തി​ൽ വ​ൻ സം​ഘ​ർ​ഷ​മാ​ണ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ സ്റ്റേ​ഡി​യം പൂ​ർ​ണ​മാ​യും ചു​റ്റി​ക്കാ​ണാ​ൻ തീ​രു​മാ​നി​ച്ച മെ​സി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ഗ​ത്തി​ൽ പു​റ​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ മോ​ശം ന​ട​ത്തി​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വി​ര​മി​ച്ച ജ​സ്റ്റീ​സ് അ​സിം കു​മാ​ർ റേ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ന്വേ​ഷ​ണ സ​മി​തി​ക്ക് മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​താ​ദ്രു ദ​ത്ത അ​റ​സ്റ്റി​ലാ​യ​ത്. ടി​ക്ക​റ്റി​ന്‍റെ പ​ണം തി​രി​കെ ന​ൽ​കാ​ൻ സം​ഘാ​ട​ക​ർ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത് നി​രീ​ക്ഷി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

National

സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും മ​ട​ങ്ങി മെ​സി; നി​രാ​ശ​രാ​യി ആ​രാ​ധ​ക​ർ, ക​സേ​ര​യും കു​പ്പി​യും വ​ലി​ച്ചെ​റി​ഞ്ഞു

കോ​ൽ​ക്ക​ത്ത: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മെ​സി എ​ത്തി​യ​തി​ന് പി​ന്നാ​ലെ കോ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ർ​ഷം. മെ​സി സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും പെ​ട്ട​ന്ന് മ​ട​ങ്ങി​യ​താ​ണ് ആ​രാ​ധ​ക​രെ കു​പി​ത​രാ​ക്കി​യ​ത്. രോ​ഷാ​കു​ല​രാ​യ ആ​രാ​ധ​ക​ർ ക​സേ​ര​ക​ൾ മു​ത​ൽ കു​പ്പി​ക​ൾ വ​രെ സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു.

സ്റ്റേ​ഡി​യ​ത്തി​ലെ​ത്തു​ന്ന മെ​സി ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​മെ​ന്നാ​ണ് നേ​ര​ത്തേ സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ മെ​സി ഏ​താ​നും നി​മി​ഷ​ങ്ങ​ൾ മാ​ത്രം ചെ​ല​വ​ഴി​ച്ച് മ​ട​ങ്ങി​പ്പോ​യ​ത് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ചു.

മെ​സി​ക്ക് പു​റ​മേ ബോ​ളി​വു​ഡ് താ​ര​വും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് (കെ​കെ​ആ​ർ) ഉ​ട​മ​യു​മാ​യ ഷാ​റു​ഖ് ഖാ​നും ഗ്രൗ​ണ്ടി​ലെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വ​ന്നി​ല്ല. ഇ​തോ​ടെ പ്ര​കോ​പി​ത​രാ​യാ​ണ് ആ​രാ​ധ​ക​ർ ഗ്രൗ​ണ്ടി​ലേ​ക്ക് കു​പ്പി​ക​ളും ക​സേ​ര​ക​ളും മ​റ്റും വ​ലി​ച്ചെ​റി​ഞ്ഞ​തും ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ന​ശി​പ്പി​ച്ച​തും.

5,000 മു​ത​ൽ 25,000 രൂ​പ വ​രെ മു​ട​ക്കി​യാ​ണ് ആ​രാ​ധ​ക​ർ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ത്ര​യേ​റ പ​ണം ചി​ല​വാ​ക്കി​യി​ട്ടും ത​ങ്ങ​ളു​ടെ ഇ​ഷ്ട​താ​ര​ത്തെ ശ​രി​ക്ക് കാ​ണാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തോ​ടെ ആ​രാ​ധ​ക​ർ പ്ര​കോ​പി​ത​രാ​കു​ക​യാ​യി​രു​ന്നു.

മ​ന്ത്രി​മാ​ർ​ക്കും അ​വ​രു​ടെ മ​ക്ക​ൾ​ക്കും മാ​ത്ര​മാ​ണ് മെ​സി​യെ കാ​ണാ​ൻ പ​റ്റി​യ​തെ​ന്നും ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ ഈ​റ്റി​ല്ല​മാ​യ കോ​ൽ​ക്ക​ത്തി​യി​ലേ​ക്ക് ഒ​ഴു​കി​യ ആ​രാ​ധ​ക​രെ​ല്ലാം നി​രാ​ശ​രാ​ണെ​ന്നും ഒ​രാ​ൾ പ​റ​ഞ്ഞു. പ​ണ​വും പോ​യി സ​മ​യ​വും പോ​യി, നി​രാ​ശ​യാ​ണ് ഫ​ല​മെ​ന്നാ​ണ് മ​റ്റൊ​രാ​ൾ പ്ര​തി​ക​രി​ച്ചു.

മൂ​ന്ന് ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് മെ​സി എ​ത്തി​യ​ത്. കോ​ൽ​ക്ക​ത്ത, മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ മെ​സി വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്‍റ​ർ മ​യാ​മി​യി​ലെ മെ​സി​യു​ടെ സ​ഹ​താ​ര​ങ്ങ​ളാ​യ സു​വാ​ര​സും റോ​ഡ്രി​ഗോ ഡി ​പോ​ളും മെ​സി​ക്കൊ​പ്പ​മു​ണ്ട്

 

 

Latest News

Corehub Up