x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി​ക്കു പി​ഴ​ശി​ക്ഷ

വെബ്ഡെസ്ക്
Published: August 23, 2026 12:37 AM IST | Updated: August 23, 2026 12:37 AM IST

മ​യാ​മി​യു​ടെ അ​ര്‍​ജ​ന്‍റൈ​ന്‍ താ​ര​മാ​യ ല​യ​ണ​ല്‍ മെ​സി ക്വി​ന്‍ സ​ള്ളി​വ​നു​മാ​യി ന​ട​ന്ന ഏറ്റുമുട്ടൽ.

ഫ്‌​ളോ​റി​ഡ: അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ അ​ര്‍​ജ​ന്‍റൈ​ന്‍ താ​ര​മാ​യ ല​യ​ണ​ല്‍ മെ​സി​ക്കു പി​ഴ​ശി​ക്ഷ.

ഇ​ന്‍റ​ര്‍ മ​യാ​മി​യും ഫി​ലാ​ഡ​ല്‍​ഫി​യ യൂ​ണി​യ​നും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ ല​യ​ണ​ല്‍ മെ​സി എ​തി​ര്‍ താ​ര​ത്തി​ന്‍റെ പി​ന്‍​ക​ഴു​ത്തി​ല്‍ അ​ടി​ച്ച​തി​നാ​ണ് ശി​ക്ഷ. എ​ന്നാ​ല്‍, പി​ഴ എ​ത്ര തു​ക​യാ​ണെ​ന്ന​തും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മെ​സി​ക്കൊ​പ്പം ഇ​ന്‍റ​ര്‍ മ​യാ​മി താ​ര​മാ​യ ഇ​യാ​ന്‍ ഫ്രേ​യ്ക്കും പി​ഴ​യു​ണ്ട്.

മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ല്‍ ക്വി​ന്‍ സ​ള്ളി​വ​നു​മാ​യി ന​ട​ന്ന വാ​ക്കേ​റ്റ​ത്തി​നി​ടെ​യാ​ണ് മെ​സി അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്‍​ക​ഴു​ത്തി​ല്‍ അ​ടി​ച്ച​ത്.

മ​ത്സ​രം 2-2 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ ര​ണ്ടാം ഗോ​ള്‍ നേ​ടി​യ​ത് മെ​സി​യാ​യി​രു​ന്നു. അ​ച്ഛ​ന്‍ ഹൊ​ര്‍​ഹെ മെ​സി​യു​ടെ നി​ര്യാ​ണ​ത്തി​നു​ശേ​ഷം ല​യ​ണ​ല്‍ മെ​സി ആ​ദ്യ​മാ​യി ഗോ​ള്‍ നേ​ടി​യ മ​ത്സ​ര​മാ​യി​രു​ന്നു അ​ത്.

Tags : Fined InterMiami LionelMessi Suspended AmericanMajorLeague Sports

Recent News

Corehub Up