Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InterMiami

വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ആദ്യമായി കളത്തിലിറങ്ങി മെസി; അറ്റ്ലാന്‍റയ്ക്കെതിരേ സമനില

മയാമി: ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ആദ്യമായി ക്ലബ്ബ് ഫുട്‌ബോളിൽ ബൂട്ടണിഞ്ഞ് സൂപ്പർ താരം ലയണൽ മെസി. ഇന്‍റർ മയാമി താരമായ മെസി എംഎൽഎസിൽ അറ്റ്‌ലാന്‍റ യുണൈറ്റഡിനെതിരേയാണ് ഇറങ്ങിയത്.

ഇരുടീമുകളും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ഗോൾ നേടാനായില്ലെങ്കിലും ഒരു അസിസ്റ്റ് നേടാൻ മെസിക്ക് സാധിച്ചു.

മത്സരത്തിന്റെ 32-ാം മിനിറ്റിൽ കാസമിറോയിലൂടെ മയാമിയാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്. മെസിയുടെ കോർണറിൽ തലവച്ച കാസമിറോ വലകുലുക്കുകയായിരുന്നു. എന്നാൽ 35-ാം മിനിറ്റിൽ മിഗ്വേൽ അൽമിറോണിലൂടെ അറ്റ്‌ലാന്‍റ തിരിച്ചടിച്ചു.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലൂയിസ് സുവാരസിലൂടെ മയാമി ലീഡ് രണ്ടാക്കി. എന്നാൽ, രണ്ടാം പകുതിയുടെ അവസാനം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രീൽ എംബോളോ അറ്റ്‌ലാന്‍റയ്ക്ക് സമനില സമ്മാനിച്ചു.

Latest News

Corehub Up