x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ​സ്: ഇ​ന്‍റ​ർ​മി​യാ​മി​ക്ക് മി​ന്നും ജ​യം


Published: May 18, 2026 06:37 PM IST | Updated: May 18, 2026 06:37 PM IST

മി​യാ​മി: അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ൽ ഇ​ന്‍റ​ർ​മി​യാ​മി​ക്ക് മി​ന്നും ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പോ​ർ​ട്ട്ലാ​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഇ​ന്‍റ​ർ​മി​യാ​മി​ക്ക് വേ​ണ്ടി ല​യ​ണ​ൽ മെ​സി​യും ജെ​ർ​മ​ൻ ബെ​ർ​ട്ടെ​റെ​യ​മും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മെ​സി 30-ാം മി​നി​റ്റി​ലും ബെ​ർ​ട്ടെ​റെ​യം 41-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ​മി​യാ​മി​ക്ക് 28 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ർ​മി​യാ​മി.

Tags : mls football match intermiami beats portland

Recent News

Corehub Up