x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സിക്ക് ഡബിൾ, ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു ജ​യം

വെബ്ഡെസ്ക്
Published: August 7, 2026 12:41 AM IST | Updated: August 7, 2026 12:41 AM IST

മെ​സി

മ​യാ​മി: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ശേ​ഷം അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി ആ​ദ്യ​മാ​യി ഗോ​ള്‍ നേ​ടി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു ജ​യം. ലീ​ഗ്‌​സ് ക​പ്പ് ഗ്രൂ​പ്പ് എ​യി​ല്‍ മെ​ക്‌​സി​ക്ക​ന്‍ ക്ല​ബ്ബാ​യ സാ​ന്‍ ലൂ​യി​സി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഇ​ര​ട്ട​ഗോ​ള്‍.

ലോ​ക​ക​പ്പ് ഫൈ​ന​ലി​നു​ശേ​ഷം മെ​സി ക​ള​ത്തി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത് മ​ത്സ​ര​മാ​യി​രു​ന്നു. 11, 44 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഇ​ര​ട്ട​ഗോ​ള്‍. മ​ത്സ​ര​ത്തി​ല്‍ 4-2ന് ​ഇ​ന്‍റ​ര്‍ മ​യാ​മി ജ​യം സ്വ​ന്ത​മാ​ക്കി. ടെ​ലെ​സ്‌​കോ സെ​ഗോ​വി​യ (26-ാം മി​നി​റ്റ്), മൈ​ക്ക​ല്‍ (45+7-ാം മി​നി​റ്റ്) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ മ​റ്റു ര​ണ്ടു ഗോ​ള്‍.

നാ​ലാം മി​നി​റ്റി​ല്‍ ഡേ​വി​ഡ് റോ​ഡ്രി​ഗ​സി​ലൂ​ടെ സാ​ന്‍ ലൂ​യി​സ് ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ തി​രി​ച്ചു​വ​ര​വ് ജ​യം. റാ​ഫ ലോ​റെ​ന്‍റും (51-ാം മി​നി​റ്റി​ല്‍) സാ​ന്‍ ലൂ​യി​സി​നാ​യി ഗോ​ള്‍ നേ​ടി.

ഗ്രൂ​പ്പ് ബി​യി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ ആ​ദ്യ ജ​യ​മാ​യി​രു​ന്നു. ഗ്രൂ​പ്പി​ലെ മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ഷാ​ര്‍​ലെ​റ്റ് എ​ഫ്‌​സി, കൊ​ളം​ബ​സ് ക്രൂ, ​എ​ഫ്‌​സി സി​ന്‍​സി​നാ​റ്റി, എ​ഫ്‌​സി ഡാ​ള​സ്, ഒ​ര്‍​ലാ​ന്‍റൊ സി​റ്റി എ​സ്‌സി ​ടീ​മു​ക​ളും ജ​യം സ്വ​ന്ത​മാ​ക്കി. സി​എ​ഫ് മോ​ണ്ടെ​റെ​യ്ക്ക് എ​തി​രേയാ​ണ് ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ അ​ടു​ത്ത മ​ത്സ​രം.

Tags : Messi scores Double InterMiami wins Football Sports

Recent News

Corehub Up