x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​പ്പ: മെ​സി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​ല്ല

വെബ്ഡെസ്ക്
Published: August 7, 2026 11:38 PM IST | Updated: August 7, 2026 11:38 PM IST

ല​യ​ണ​ല്‍ മെ​സി​

ബു​വേ​നോ​സ് ഐ​റി​സ്: 2028 കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ക​ളി​ക്കാ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യെ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യോ ടാ​പ്പി​യ. 2026 ഫി​ഫ ലോ​ക​ക​പ്പി​ലാ​ണ് മെ​സി അ​വ​സാ​ന​മാ​യി ദേ​ശീ​യ ജ​ഴ്‌​സി അ​ണി​ഞ്ഞ​ത്.

2028 കോ​പ്പ അ​മേ​രി​ക്ക​യി​ല്‍ ക​ളി​ക്ക​ണ​മോ എ​ന്ന​ത് തി​ക​ച്ചും മെ​സി​യു​ടെ വ്യ​ക്തിഗ​ത തീ​രു​മാ​ന​മാ​ണ്. 2022 ഫി​ഫ ലോ​ക​ക​പ്പി​നു​ശേ​ഷം മെ​സി 2026ല്‍ ​ക​ളി​ക്കു​മോ എ​ന്ന് ഞ​ങ്ങ​ള്‍​ക്ക് വ്യ​ക്ത​ത​യി​ല്ലാ​യി​രു​ന്നു. ഒ​രു​സ​മ​യം ഒ​രു മ​ത്സ​രം എ​ന്ന​താ​ണ് മെ​സി​യു​ടെ നി​ല​പാ​ട്-​ക്ലോ​ഡി​യോ ടാ​പ്പി​യ വ്യ​ക്ത​മാ​ക്കി.

2016 കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ല്‍ തോ​ല്‍​വി​ക്കു​ശേ​ഷം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച മെ​സി, പി​ന്നീ​ട് 2021, 2024 കോ​പ്പ അ​മേ​രി​ക്ക ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ട്ടു. 2022 ഫി​ഫ ലോ​ക​ക​പ്പും ഫൈ​ന​ലി​സി​മ​യും അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി സ്വ​ന്ത​മാ​ക്കി.

2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട അ​ര്‍​ജ​ന്‍റീ​ന​യു​ടെ മു​ന്നി​ലു​ള്ള അ​ടു​ത്ത വ​മ്പ​ന്‍ ടൂ​ര്‍​ണ​മെ​ന്‍റ് 2028 കോ​പ്പ അ​മേ​രി​ക്ക​യാ​ണ്. 2028 കോ​പ്പ അ​മേ​രി​ക്ക​യു​ടെ ആ​തി​ഥേ​യ​രെ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Tags : Football ClaudioTapia LionelMessi CopaAmerica Tournament Sports

Recent News

Corehub Up