x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വ​ന്നൂ​ര്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ട്: കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​തം, വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി സി​പി​എം നേ​താ​ക്ക​ള്‍

കൊച്ചി ബ്യൂറോ
Published: October 3, 2026 10:45 AM IST | Updated: October 3, 2026 11:28 AM IST

പ്രതീകാത്മക ചിത്രം

 

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി. കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ക​ളാ​യ എ.​സി. മൊ​യ്തീ​ന്‍ എം​എ​ല്‍​എ, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി, എം.​എം. വ​ര്‍​ഗീ​സ് എ​ന്നി​വ​രും സി​പി​ഐ​എ​മ്മും പി​എം​എ​ല്‍​എ കോ​ട​തി​യി​ല്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്. കേ​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. ത​ങ്ങ​ള്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ന്റെ ഭാ​ഗ​മ​ല്ലെ​ന്നും വി​ചാ​ര​ണ ചെ​യ്യാ​ന്‍ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്നു​മാ​ണ് പ്ര​തി​ക​ളു​ടെ വാ​ദം. വി​ചാ​ര​ണ​യ്ക്ക് മു​മ്പ് ത​ന്നെ ത​ങ്ങ​ളെ പ്ര​തി​പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​വും മൂ​ന്ന് നേ​താ​ക്ക​ളും വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

നേ​ര​ത്തെ നേ​താ​ക്ക​ള്‍​ക്കെ​തി​രെ പ്ര​ഥ​മ ദൃ​ഷ്ട്യാ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്ന് വി​ല​യി​രു​ത്തി​യ കോ​ട​തി വി​ചാ​ര​ണ നേ​രി​ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. കേ​സി​ല്‍ ഇ​ഡി സ​മ​ര്‍​പ്പി​ച്ച ര​ണ്ട് കു​റ്റ​പ​ത്ര​ങ്ങ​ളി​ലാ​യി 83 പ്ര​തി​ക​ള്‍ ആ​ണു​ള്ള​ത്. 28 പ്ര​തി​ക​ളു​ടെ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം ഇ​ഡി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

അ​ടു​ത്ത 23ന് ​കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കാ​നി​രി​ക്ക​വെ​യാ​ണ് പ്ര​തി​ക​ള്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 24ന് ​ഈ ഹ​ര്‍​ജി ക​ലൂ​ര്‍ പി​എം​എ​ല്‍​എ കോ​ട​തി പ​രി​ഗ​ണി​ക്കും.

ക​രു​വ​ന്നൂ​ര്‍ ത​ട്ടി​പ്പി​ല്‍ 232 കോ​ടി​യു​ടെ ത​ട്ടി​പ്പും ക​ള്ള​പ്പ​ണ ഇ​ട​പാ​ടും ന​ട​ന്നെ​ന്നും ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ളു​ടെ വി​ടു​ത​ല്‍ ഹ​ര്‍​ജി​യെ കോ​ട​തി​യി​ല്‍ ഇ​ഡി എ​തി​ര്‍​ക്കും. കേ​സി​ല്‍ എ.​സി. മൊ​യ്തീ​ന്‍ 67-ാം പ്ര​തി​യും സി​പി​ഐ​എം 68-ാം പ്ര​തി​യും എം.​എം. വ​ര്‍​ഗീ​സ് 69-ാം പ്ര​തി​യും കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ 70-ാം പ്ര​തി​യു​മാ​ണ്. പ്ര​തി​ക​ള്‍ ത​ട്ടി​പ്പി​ലൂ​ടെ 180 കോ​ടി രൂ​പ സ​മ്പാ​ദി​ച്ചെ​ന്നാ​ണ് ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്.

Tags : Karuvannur black money transaction Case CPM leaders discharge petition

Recent News

Corehub Up