x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത് ഷാ​യ്ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം; ബി​ജെ​പി ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: October 3, 2026 11:13 AM IST | Updated: October 3, 2026 11:54 AM IST

അ​മി​ത് ഷാ​യ്ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ​വീ​ഴ്ച ആ​രോ​പി​ച്ച് ബി​ജെ​പി നേതാക്കൾ ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കുന്നു.

കോ​ട്ട​യം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ​വീ​ഴ്ച ആ​രോ​പി​ച്ച് ബി​ജെ​പി ഗ​വ​ർ​ണ​ർ രാജേന്ദ്ര ആർലേക്കറിന് നി​വേ​ദ​നം ന​ൽ​കി. ബി​ജെ​പി നേ​താ​ക്ക​ളാ​യ പി.​കെ.​കൃ​ഷ്ണ​ദാ​സ്, എ​സ്. സു​രേ​ഷ്, ഷോ​ൺ ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ച് നി​വേ​ദ​നം ന​ൽ​കി​യ​ത്.

അ​മി​ത് ഷാ​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് സ​മീ​പം പ്ര​തി​ഷേ​ധ​ക്കാ​ർ എ​ത്തി​യ സം​ഭ​വം ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്ക​ണം. ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. അ​മി​ത് ഷാ​യെ ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന​ത് ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വും പി.​കെ. കൃ​ഷ്ണ​ദാ​സ് ഉ​ന്ന​യി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ബി​ജെ​പി​യു​ടെ ആ​രോ​പ​ണം പൊ​ലി​സ് നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. അ​മി​ത് ഷാ​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ഒ​രു സെ​ക്ക​ൻ​ഡ് പോ​ലും ത​ട​സ​മു​ണ്ടാ​യി​ല്ല.

പ്ര​തി​ഷേ​ധ​ക്കാ​രെ വാ​ഹ​ന​വ്യൂ​ഹം എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ മാ​റ്റി​യെ​ന്നും പൊ​ലി​സ് വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 26ന് ​കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്ത് നി​ന്ന് വാ​ഹ​ന​വ്യൂ​ഹ​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​മി​ത് ഷാ​യ്ക്ക് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

Tags : Black Flag Protest Youth Congress Amit Shah Rajendra Arlekar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up