National
ചെന്നൈ: തമിഴ്നാടിന്റെ കൂടി ചുമതലയുള്ള ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്ത് നിന്ന് 12:20നുള്ള വിമാനത്തിലാണ് പുറപ്പെടുക. 1:30ന് ചെന്നൈയിൽ എത്തും.
ടിവികെ അധ്യക്ഷൻ വിജയ് വ്യാഴാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹത്തോടൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടിവികെ നൽകിയ കത്ത് കിട്ടിയെന്ന് ഗവർണർ സ്ഥിരീകരിച്ചു. 108 പേരുടെ പിന്തുണ ഉണ്ടെന്നാണ് കത്ത്. മറ്റന്നാൾ സത്യപ്രതിജ്ഞ ചെയാൻ ടിവികെ താത്പര്യം അറിയിച്ചു. പരിശോധിച്ച് മറുപടി നൽകാമെന്ന് അറിയിച്ചതായി ഗവർണർ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ അടക്കം പൂർത്തിയാക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഗവർണർ ഇന്ന് ചെന്നൈയിലെത്തുന്നത്.
Kerala
തിരുവനന്തപുരം പലതവണ വഷളാവുകയും സമീപത്തായി ആർക്കുകയും ചെയ്ത ഗവർണർ സർക്കാർ പോലെ വീണ്ടും വഷളാകുന്ന തീരുമാനം ലോക്ഭവനിൽ നിന്നും ഉണ്ടായിരിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം, 2 പിഎസ്സി അംഗങ്ങൾ, വിവരാവകാശ കമ്മീഷൻ അംഗം, തദ്ദേശ ഓംബുഡ്സ്മാൻ ഉൾപ്പെടെയുള്ള നിയമന ശിപാർശകൾ ഗവർണർ തടഞ്ഞുവച്ചു.
കാലാവധി തീരാറാകുന്ന തൊട്ടുമുമ്പ് സംസ്ഥാന സർക്കാർ നടത്തിയ നിയമന ശിപാർശകളാണ് ലോക്ഭവൻ തടഞ്ഞുവച്ചത്. രണ്ട് പിഎസ്സി അംഗങ്ങളുടെ നിയമനവും ഇതിൽപ്പെടുന്നു. കോൺഗ്രസിന്റെ ഐ. ശിഹാബുദ്ദീൻ, സിപിഐയുടെ അജയകുമാർ എന്നീ പേരുകളാണ് ഗവർണർക്ക് അയച്ചിരുന്നത് എന്നാൽ പൊതുപ്രവർത്തകരെ പിഎസ്സി അംഗമാകരുത് എന്ന് ആവശ്യം മുൻനിർത്തി ചില സംഘടനകൾ ഈ വിഷയത്തിൽ ഗവർണർ സമീപിച്ചിരുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി വിരമിച്ച ജസ്റ്റീസ് ബാബു മാത്യു പി. ജോസഫിന് നിയമിക്കാനുള്ള ശിപാർശയും ഗവർണർ തടഞ്ഞുവച്ചു .ഉപ ലോകായുക്തയായി പ്രവർത്തിച്ചിട്ടുള്ള ജസ്റ്റീസ് ബാബു മാത്യു ജോസഫിനെ ഓംബുഡ്സ്മാനായി സ്വീകരിക്കരുതെന്ന് ഗവർണർക്ക് നിയമ ഉപദേശം ലഭിച്ചിരുന്നു.
വിവരാകാശ കമ്മീഷനിലേക്ക് മുൻ ഡിവൈഎഫ്ഐ നേതാവ് എം. ഹരിലാലിനെ നിയമിക്കാനുള്ള ശിപാർശയും സർക്കാർ തടഞ്ഞുവച്ചു. പ്രതിപക്ഷ നേതാവിനോട് ആലോചിക്കാതെയാണ് ഈ ശിപാർശ നൽകിയെന്ന കാരണത്താലാണിത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മെമ്പറായി നിയമകാര്യ സെക്രട്ടറി കെ.ജി. സനൽകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഗവർണർ അംഗീകരിച്ചിട്ടില്ല .ഹൈക്കോടതിയുമായി ആലോചിച്ചില്ല എന്ന കാരണത്താലാണ് ഈ നിയമനം ഗവർണർ അംഗീകരിക്കാതിരുന്നത്.
ഈ നടപടിയോടെ നിയമനങ്ങൾ എല്ലാം നിർത്തിവച്ചതിനാൽ അടുത്ത സർക്കാരിന് പുതുതായി ഈ ഒഴിവുകളിൽ നിയമനം നടത്താൻ ആകും. എന്നാൽ അടുത്ത സർക്കാർ ഇപ്പോഴത്തെ ഭരണത്തുടർച്ചയാണെങ്കിൽ ഇതേ പേരുകൾ തന്നെ സർക്കാർ നിർദ്ദേശിക്കാൻ ഇടയുണ്ട് .അങ്ങനെ വന്നാൽ ഗവർണർ എന്ത് തീരുമാനം എടുക്കും എന്നുള്ളത് നിയമ പ്രശ്നങ്ങളിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും കടക്കാൻ സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം. മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിട്ടു. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ എന്നിവ ഇനി മലയാളത്തിലായിരിക്കും ഉണ്ടാകുക.
മുഴുവൻ സ്കൂളുകളിലും ഒന്ന് മുതൽ പത്ത് വരെ മലയാളം നിർബന്ധമാക്കി. മലയാള ഭാഷാ ബില് പാസാക്കണമെന്ന് സാംസ്കാരിക നായകര് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയിരുന്നില്ല.
ഇതിനുപിന്നാലെയാണ് സംസ്ഥാന സര്ക്കാര് ബില്ലുമായി മുന്നോട്ടുപോയത്. മലയാള ഭാഷാ ബിൽ -2025നാണ് ഗവര്ണര് അംഗീകാരം നൽകിയത്.
Kerala
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഗവർണർ വായിക്കാത്ത ഭാഗം മുഖ്യമന്ത്രി സഭയിൽ വായിച്ചു. സംസ്ഥാനം പാസാക്കിയ ബില്ലുകളുടെ കാര്യത്തിലുള്ള ഭാഗമാണ് ഗവർണർ വായിക്കാതിരുന്നത്.
ഗവർണർ നയപ്രഖ്യാപനം നടത്തി മടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ഗവർണറുടെ നടപടിയെ സഭ അംഗീകരിക്കുന്നില്ലെന്നു സ്പീക്കർ എ.എൻ.ഷംസീറും വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തിയത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറും ചൂണ്ടിക്കാട്ടിയത്.
Kerala
തിരുവനന്തപുരം: മാധ്യമപ്രവർത്തനത്തിന്റെ പ്രത്യേക സവിശേഷത മാനിക്കേണ്ടതാണെന്നും അതിനായി ക്രിയാത്മകമായി ഇപ്പെടുമെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വർക്കിംഗ് ജേണലിസ്റ്റ് ആക്ട് പുനസ്ഥാപിക്കുക, ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒപ്പുവച്ച ഭീമൻ ഹർജിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
ലേബർകോഡിന്റെ ഉദേശലക്ഷ്യങ്ങളെ നിരാകരിക്കുകയല്ല, മറിച്ച് മാധ്യമ പ്രവർത്തനമേഖലയുടെ സവിശേഷതയെ അധികാരികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാന സമിതിഅംഗം ബൈജു ബാപ്പുട്ടി എന്നിവർ പങ്കെടുത്തു.
NRI
ന്യൂയോർക്ക്: വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫൊക്കാനയുടെ 22-ാമത് ഇന്റർനാഷണൽ കൺവൻഷനിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പങ്കെടുക്കും.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ ക്ഷണം സ്വീകരിച്ചാണ് ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുന്ന കൺവൻഷനിൽ പങ്കെടുക്കാമെന്ന് രാജേന്ദ്ര അർലേക്കർ അറിയിച്ചത്.
സജിമോൻ ആന്റണിയോടൊപ്പം മുൻ പ്രസിഡന്റ് മാധവൻ ബി. നായരും കേരള കോഓർഡിനേറ്റർ സുനിൽ പാറയ്ക്കലും ഗവർണറെ ക്ഷണിക്കാൻ രാജ്ഭവനിൽ എത്തിയിരുന്നു.
Kerala
തിരുവനന്തപുരം : സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ രാജേന്ദ്ര ആർലേക്കർ. തിരക്കിട്ട് നിയമനം നടത്തുവാനുള്ള തീരുമാനം മരവിപ്പിക്കാൻ സർവകലാശാലയുടെ താൽക്കാലിക വിസി ഡോ. ഗീതാകുമാരിക്ക് ഗവർണർ നിർദേശം നൽകി.
ഈ സർക്കാരിന്റെ കാലാവധിയ്ക്കുള്ളിൽ നിയമനം നടത്താനുള്ള ഇടതുപക്ഷ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റു. 2021 ൽ വിജ്ഞാപനം ചെയ്തിരുന്ന തസ്തികകളിലായിരുന്നു നിയമനശ്രമം ഉണ്ടായത്. സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ എണ്ണം കൂടുതലാണെന്ന ഓഡിറ്റ് റിപ്പോർട്ട് മറച്ച് വച്ചായിരുന്നു നിയമനനീക്കം.
പ്രൊഫസർമാരുടെയും ഗസ്റ്റ് അധ്യാപകരുടെയും എണ്ണം വിദ്യാർത്ഥി-അധ്യാപക അനുപാതത്തേക്കാൾ വളരെ കൂടുതലാണെന്നും, വിദ്യാർഥികൾ കുറഞ്ഞ യൂണിവേഴ്സിറ്റിയുടെ പ്രാദേശിക സെന്ററുകൾ അടച്ചുപൂട്ടണമെന്നുമുള്ള അക്കൗണ്ടന്റ് ജനറലിന്റെ കഴിഞ്ഞ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് മറച്ചുവച്ചായിരുന്നു അധ്യാപകരെ നിയമിക്കാൻ ശ്രമിച്ചത്.
2021ൽ വിജ്ഞാപനം ചെയ്ത അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനങ്ങൾ നടത്താൻ വിസിയും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും നടത്തുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയും സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങളും ഗവർണർക്ക് നിവേദനം നൽകിയിരുന്നത് പരിഗണിച്ചാണ് ഗവർണർ നിയമന നടപടികൾ നിർത്തി വയ്ക്കാൻ വിസിക്ക് നിർദേശം നൽകിയത്.
Kerala
തിരുവനന്തപുരം: ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരെ വിരുന്നിന് വിളിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ഇന്ന് വൈകുന്നേരം നാലിന് ലോക്ഭവനിലാണ് ചായ സൽക്കാരം.
ബിജെപി അംഗങ്ങൾക്കൊപ്പം എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളും വിരുന്നില് പങ്കെടുക്കും.
കൗൺസിലർമാർക്ക് ഗവർണർ സൽക്കാരം നല്കുന്നത് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ വിരുന്നിന് രാഷ്ട്രീയ പ്രാധാന്യവും ഏറുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 20 മുതല്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കും. ശബരിമല സ്വർണക്കൊള്ള ഉള്പ്പെടെയുള്ള വിഷയങ്ങള് സഭയില് ചർച്ചയാകും.
ജനുവരി 29ന് ആണ് ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണിത്. നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്യും.
Kerala
തിരുവനന്തപുരം: ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. അദ്ദേഹത്തിന്റെ വിശിഷ്ട പ്രകടനങ്ങളും കാലാതീതമായ സംഭാവനകളും എന്നെന്നും ഓർമ്മിക്കപ്പെടുമെന്ന് ഗവർണർ ഫെയ്സ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ആത്മാവിന് മുക്തി ലഭിക്കട്ടെ എന്നും ഗവർണർ കുറിച്ചു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഡയാലിസിസ് ചെയ്യാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തിന്റെ ആരോഗ്യനില
തൃപ്പൂണിത്തുറ എത്തിയപ്പോൾ മോശമാവുകയായിരുന്നു.
തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.
Kerala
തിരുവനന്തപുരം: വിസി നിയമന തർക്കത്തിനിടെ ഗവർണറും രാജേന്ദ്ര ആർലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ഭവനിൽ കൂടിക്കാഴ്ച നടത്തി. ക്രിസ്മസ് വിരുന്നിന് ഗവർണറെ ക്ഷണിക്കാനെത്തിയതാണ് എന്നാണ് ഔദ്യോഗിക വിശദീകരണം.
കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും രണ്ട് തട്ടിലാണ്. ഗവർണറും മുഖ്യമന്ത്രിയും പ്രത്യേകം പ്രത്യേകം പേരുകൾ നൽകിയതിനാൽ സുപ്രീംകോടതി സ്വന്തം നിലയ്ക്ക് നിയമനം നടത്താനുള്ള നീക്കത്തിലാണ്.
അതിനിടയിലാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ആഴ്ച്ച മന്ത്രിമാരായ ആർ.ബിന്ദുവും, പി.രാജീവും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും വിഷയത്തിൽ സമവായം ആയിരുന്നില്ല. അന്ന് എന്തുകൊണ്ട് മുഖ്യമന്ത്രി ചർച്ചയ്ക്ക് വരുന്നില്ലായെന്ന് ഗവർണർ ചോദിച്ചിരുന്നു.
Kerala
തിരുവനന്തപുരം: വിസി നിയമനം സേർച്ച് കമ്മിറ്റിക്ക് വിട്ട സുപ്രീം കോടതി തീരുമാനത്തിനെതിരേ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ കോടതി തീരുമാനിക്കാം എന്ന നിലപാട് ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു.
വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ലെന്നും നിയമനിർമാണ സഭകളെ ബഹുമാനിക്കണമെന്നും ഗവർണർ പറഞ്ഞു.
മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും നിയമമന്ത്രി പി.രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും തമ്മില് നടത്തിയ കൂടിക്കാഴ്ചയില് മഞ്ഞുരുകിയില്ല. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്.
താന് നിശ്ചയിച്ച വിസിമാര് യോഗ്യരെന്ന് ഗവര്ണര് രാജേന്ദ്ര അർലേക്കര് നിലപാടെടുത്തു. ചർച്ചയ്ക്ക് മുഖ്യമന്ത്രി വരാത്തത് എന്തെന്ന് ഗവര്ണര് മന്ത്രിമാരോട് ആരാഞ്ഞു. മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവർണർ മന്ത്രിമാരോട് പറഞ്ഞു.
കേരള സാങ്കേതിക, ഡിജിറ്റല് സർവകലാശാല നിയമന തർക്കത്തില് സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാർ അനുനയ നീക്കത്തിനൊരുങ്ങിയത്. സർവകലാശാലകളിലെ വിസി നിയമനത്തിനായി സർക്കാരും ഗവർണറും മുന്നോട്ട് വെച്ചത് വ്യത്യസ്ത പേരുകളായിരുന്നു.
മുഖ്യമന്ത്രിയുടെ ശുപാര്ശയ്ക്കെതിരെ ഗവര്ണര് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പുതിയ സത്യവാംഗ്മൂലം നൽകിയിരുന്നു. സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാംഗ്മൂലത്തിലെ ആവശ്യം.
മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരില് മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസി നിയമന കേസിൽ സുപ്രീംകോടതി കർശന താക്കീത് നല്കിയത്.
തർക്കം തുടരുന്നതിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കടുത്ത അതൃപ്തി അറിയിച്ചു. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സാങ്കേതിക (കെടിയു), ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് നൽകിയെങ്കിലും നിയമനം നടന്നിരുന്നില്ല.
സാങ്കേതിക സർവകലാശാലയിലേക്ക് സി. സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ. എന്നാൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പ്രിയ ചന്ദ്രനേയും സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെയും വിസിമാരാക്കണമെന്നാണ് ഗവർണറുടെ നിർദേശം.
Kerala
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന് പിന്നാലെ കേരള രാജ്ഭവനും ലോക്ഭവനായി മാറും. തിങ്കളാഴ്ചയാണ് കേരളത്തിൽ രാജ്ഭവന്റെ പേര് മാറ്റം. ഇക്കഴിഞ്ഞ 25ന് ആയിരുന്നു ഇതുസംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം.
ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാവും. കഴിഞ്ഞ വർഷം ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശം മുന്നോട്ടുവച്ചത്.
പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ ഗവർണർ സി.വി. ആനന്ദബോസ് ശനിയാഴ്ച രാജ്ഭവന്റെ പേര് ലോക്ഭവൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു. ഡാർജിലിംഗിലും സമാനമായി ശനിയാഴ്ച തന്നെ പേര് മാറ്റിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായുള്ള മുൻഗണനാ പട്ടികയിൽ മെറിറ്റ് അവഗണിച്ചെന്ന് ഗവർണർ സുപ്രീംകോടതിയിൽ. മുഖ്യമന്ത്രി ഇടപെട്ടാണ് ഈ നീക്കമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ സുപ്രീംകോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ പറയുന്നു.
സുപ്രീംകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് സുധാൻഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സെർച്ച് കമ്മിറ്റി പാനൽ തയാറാക്കിയത്. എന്നാൽ ഇവർ തയാറാക്കിയ രണ്ട് പട്ടികയിലും സ്ഥാനംപിടിച്ചവർക്ക് മുഖ്യമന്ത്രി മുൻഗണന നൽകിയില്ലെന്നും ഗവർണർ ആരോപിച്ചു.
ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് അഞ്ച് പേര് അടങ്ങുന്ന പാനലും സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് നാല് പേര് അടങ്ങുന്ന പാനലുമാണ് സെർച്ച് കമ്മിറ്റികൾ തയാറാക്കിയത്. രണ്ട് സെർച്ച് കമ്മിറ്റികളും ഉൾപ്പെട്ട രണ്ട് പേരുണ്ട്.
എന്നാൽ ഒക്ടോബർ 14ന് മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്ക് കൈമാറിയ പട്ടികയിൽ ഈ രണ്ടുപേർക്കും മുൻഗണന നൽകിയിട്ടില്ല. രണ്ട് പട്ടികയിലും സ്ഥാനംപിടിച്ച ഈ രണ്ട് പേരുമാണ് വൈസ്ചാൻസലർ നിയമനത്തിന് യോഗ്യരായവരെന്നും ഗവർണർ സുപ്രീംകോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: കേരള സര്വകലാശാല സെനറ്റ് ഹാളില് ഗവര്ണര് പങ്കെടുത്ത പരിപാടിയിലെ സംഘര്ഷവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാന്സലറുടെ റിപ്പോര്ട്ട്. ഗവര്ണറെ ബോധപൂര്വം തടഞ്ഞു എന്നു റിപ്പോര്ട്ടില് സൂചനയുള്ളതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്ട്ട് വിസി ഗവര്ണര്ക്ക് സമര്പ്പിച്ചു.
രജിസ്ട്രാര് ബാഹ്യസമ്മര്ദത്തിനു വഴങ്ങി. വിഷയവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്നും റിപ്പോര്ട്ടില് ശിപാര്ശ ചെയ്തു. പരിപാടി നടത്തുന്നതിനുള്ള അനുമതി റദ്ദാക്കിയതിന് വ്യക്തമായ കാരണങ്ങള് ഇല്ല. ഗവര്ണര് സെനറ്റ് ഹാളില് എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയ മെയില് രാജ്ഭവന് അയച്ചതെന്നും വൈസ് ചാന്സലര് ഗവര്ണര്ക്കു നല്കിയ റിപ്പോര്ട്ടില് പറയുന്നു. തിരുവനന്തപുരം: കേരള സര്വകലാശാല സെനറ്റ് ഹാളില് ഗവര്ണര് പങ്കെടുത്ത പരിപാടിയിലെ സംഘര്ഷവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാന്സലറുടെ റിപ്പോര്ട്ട്.
ഗവര്ണറെ ബോധപൂര്വം തടഞ്ഞു എന്നു റിപ്പോര്ട്ടില് സൂചനയുള്ളതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്ട്ട് വിസി ഗവര്ണര്ക്ക് സമര്പ്പിച്ചു. രജിസ്ട്രാര് ബാഹ്യസമ്മര്ദത്തിനു വഴങ്ങി. വിഷയവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്നും റിപ്പോര്ട്ടില് ശിപാര്ശ ചെയ്തു. പരിപാടി നടത്തുന്നതിനുള്ള അനുമതി റദ്ദാക്കിയതിന് വ്യക്തമായ കാരണങ്ങള് ഇല്ല. ഗവര്ണര് സെനറ്റ് ഹാളില് എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയ മെയില് രാജ്ഭവന് അയച്ചതെന്നും വൈസ് ചാന്സലര് ഗവര്ണര്ക്കു നല്കിയ റിപ്പോര്ട്ടില് പറയുന്നു.
രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നുവെന്നും വൈസ് ചാന്സലറുടെ റിപ്പോര്ട്ടില് സൂചനയുണ്ട്. ക്രിമിനല് സ്വഭാവമുള്ള പ്രത്യാഘാതമുള്ള വിഷയമായതിനാല് സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും റിപ്പോര്ട്ടില് സൂചനയുണ്ട്. അതേസമയം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാര് റിപ്പോര്ട്ട് നല്കിയിരുന്നു. രജിസ്ട്രാറുടെ ചുമതല നിര്വഹിക്കുക മാത്രമാണ് ചെയ്തത്. സംഘാടകര് നിബന്ധന ലംഘിച്ചു എന്ന് പിആര്ഒയും സെക്യൂരിറ്റി ഓഫീസറും റിപ്പോര്ട്ട് നല്കിയിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടെന്ന് പോലീസും അറിയിച്ചു. ഇതോടെയാണ് വിഷയത്തില് ഇടപെട്ടതും പരിപാടി റദ്ദാക്കിയതെന്നുമാണ് രജിസ്ട്രാറുടെ റിപ്പോര്ട്ട്. ഗവര്ണറോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സര്വകലാശാല രജിസ്ട്രാര് നല്കിയ റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നു.
Kerala
തൃശൂർ: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മന്ത്രി പി. പ്രസാദും പങ്കെടുക്കുന്ന കാർഷികസർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പത്ര ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും വിലക്ക്. ഗവർണറുടെ ഓഫീസിൽനിന്നുള്ള നിർദേശമനുസരിച്ചാണോ വിലക്കെന്ന ചോദ്യത്തിനു വ്യക്തമായ മറുപടിപറയാതെ സർവകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർഹുസൈൻ ഒഴിഞ്ഞുമാറി.
ഗവർണർ വിലക്കേർപ്പെടുത്താതെ സർവകലാശാലയ്ക്ക് ഇത്തരം നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമോ എന്ന ചോദ്യത്തിന്, ഞങ്ങളുടെ തീരുമാനം ഇതാണെന്നായിരുന്നു മറുപടി. ഭാരതാംബവിഷയത്തിൽ മന്ത്രി പി. പ്രസാദും ഗവർണറും തമ്മിലുണ്ടായ വിവാദത്തിനുശേഷം ആദ്യമായാണ് ഇരുവരും ഒരു വേദിയിലെത്തുന്നത്. രണ്ടുപേരും ഒരേ വേദി പങ്കിടുന്നതു പകർത്താതിരിക്കാൻ മന്ത്രിയാണോ ഗവർണറാണോ വിലക്കേർപ്പെടുത്തിയതെന്നതാണ് ഉയരുന്ന ചോദ്യം.
Kerala
തിരുവനന്തപുരം: ജനങ്ങളുടെയും സമൂഹത്തിന്റെയും നിതാന്ത ജാഗ്രതയാണ് ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കാനും സംരക്ഷിക്കപ്പെടാനും സഹായിക്കുന്നതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായ അതിക്രമങ്ങളെ അടിസ്ഥാനമാക്കി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയുടെ 21 മാസങ്ങൾ പൗരസ്വാതന്ത്ര്യത്തെ അടിച്ചമർത്തിയും ജനാധിപത്യ സ്ഥാപനങ്ങളെ തകർത്തുമാണ് മുന്നേറിയത്. അതിക്രമങ്ങളുടെയും ഭീഷണികളുടെയും ഒരു കാലഘട്ടമായിരുന്നു അത്. ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തന്നെയാണ് അടിയന്തരാവസ്ഥ അവസാനിപ്പിക്കപ്പെടാനുള്ള വഴി തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ജനാധിപത്യ സംസ്കാരത്തിൽ അവിഭാജ്യ ഘടകങ്ങളാണെന്നും അതു നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്നതുമാണെന്ന് ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റീസ് സയ്യിദ് അബ്ദുൾ നസീർ അഭിപ്രായപ്പെട്ടു. കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ജി. ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ അബ്ദുൾ സലാം, മുൻ ഹൈക്കോടതി ജഡ്ജി എം.ആർ. ഹരിഹരൻ നായർ, കെ. രാമൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
Kerala
നിയമവഴി തേടി സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പോര് മൂർച്ഛിക്കുന്നതിനിടെ ഭാരതാംബയെ രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽനിന്ന് ഒഴിവാക്കാൻ നിയമവഴി തേടി സർക്കാർ. കാവിക്കൊടിയേന്തിയ ഭാരതാംബയെ ഔദ്യോഗിക പരിപാടികളിൽ നിന്ന് ഒഴിവാക്കാൻ നിയമപരമായ നടപടി സ്വീകരിക്കാൻ ഭരണഘടന പ്രകാരം കഴിയുമോ എന്നതു സംബന്ധിച്ചു നിയമ സെക്രട്ടറിയോടും അഡ്വക്കറ്റ് ജനറലിനോടും (എജി) സർക്കാർ നിയമോപദേശം തേടി.
രാജ്ഭവനിൽ സർക്കാർ നടത്തുന്ന ഔദ്യോഗിക പരിപാടികളിൽ ഏതൊക്കെ ചിഹ്നങ്ങൾ ഉപയോഗിക്കാം, കാവിക്കൊടിയേന്തിയ ഭാരതാംബയെ ഒഴിവാക്കണമെന്നു ഗവർണറോടു സംസ്ഥാന മന്ത്രിസഭയ്ക്ക് ഉപദേശം നൽകാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളാണ് ചോദിക്കുക. ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച കുറിപ്പ് നിയമ സെക്രട്ടറിക്കു കൈമാറി. സർക്കാരിന്റെ പരിപാടികളിൽ രാജ്ഭവന് ഏതൊക്കെ ചിഹ്നങ്ങൾ ഉപയോഗിക്കാനാകും എന്നതു സംബന്ധിച്ച് മന്ത്രിസഭ ഗവർണറെ ഉപദേശിക്കണമെന്ന് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. കൃഷി വകുപ്പു സെക്രട്ടറിയുടെ ശിപാർശയുടെകൂടി അടിസ്ഥാനത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ തീരുമാനിച്ചത്.
മന്ത്രിമാരും സെക്രട്ടറിമാരും അടക്കം പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികൾ രാജ്ഭവനിൽ സംഘടിപ്പിക്കുന്നത് ഒഴിവാക്കാനും സർക്കാർ ആലോചന തുടങ്ങി. എന്നാൽ, ഭരണത്തലവനായ ഗവർണറെ പൂർണമായി ഒഴിവാക്കി പരിപാടികൾ സംഘടിപ്പിക്കുന്നത് ദുഷ്കരമാകുമെന്ന അഭിപ്രായവും സർക്കാരിനുണ്ട്.