x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം

വെബ് ഡെസ്ക്
Published: October 3, 2026 05:57 PM IST | Updated: October 3, 2026 05:57 PM IST

ക്ഷേത്രത്തിന് നേരെ ഉണ്ടായ ആക്രമണം

വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒഹായോയിൽ പ്രശസ്തമായ ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രത്തിന് നേരെ ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ ജനൽച്ചില്ലുകൾ തകർന്നതായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദു സംഘടനകൾ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം നടന്നത്. ഈ സമയം ക്ഷേത്രത്തിനകത്ത് പൂജാരിമാരും വിശ്വാസികളും ഉണ്ടായിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഗ്രേറ്റർ ക്ലീവ്‌ലാൻഡ് പ്രദേശത്തുള്ള റിച്ച്മണ്ട് ഹൈറ്റ്‌സിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Tags : Temple Attack US Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up