ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ വിശദീകരണവുമായി ബന്ധു ശ്യാംജിത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്യാംജിത്ത് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് ശ്യാംജിത്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ല.
പോസ്റ്റ് മനഃപൂർവം പ്രസിദ്ധീകരിച്ചതല്ലെന്നും ശ്യാംജിത്ത് ഫേസ്ബുക്കിലൂടെ അറിയിച്ചു. താൻ ശബരിമലയിലാണെന്നും വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ ഫോണിൽ വിളിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. വിവാദ പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ശശിധരൻ കർത്തയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെയും വാർത്ത നൽകിയ ചാനലിനെതിരെയും മാനനഷ്ടക്കേസ് നൽകുമെന്നും ജയരാജൻ പറഞ്ഞിരുന്നു.
Tags : E.P. Jayarajan Shyamjith Vaidekam Resort Facebook Account Hacked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash