Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaidekam Resort

ഇ​പി​ക്കെ​തി​രാ​യ പോ​സ്റ്റി​ൽ ട്വി​സ്റ്റ്; ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തെ​ന്ന് ശ്യാം​ജി​ത്ത്

ക​ണ്ണൂ​ർ: വൈ​ദേ​കം റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ബ​ന്ധു ശ്യാം​ജി​ത്ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ശ്യാം​ജി​ത്ത് രം​ഗ​ത്തെ​ത്തി​യ​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തെ​ന്ന് ശ്യാം​ജി​ത്ത് പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല.

പോ​സ്റ്റ് മ​നഃ​പൂ​ർ​വം പ്ര​സി​ദ്ധീ​ക​രി​ച്ച​ത​ല്ലെ​ന്നും ശ്യാം​ജി​ത്ത് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു. താ​ൻ ശ​ബ​രി​മ​ല​യി​ലാ​ണെ​ന്നും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഫോ​ണി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. വി​വാ​ദ പോ​സ്റ്റു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​മാ​യി ത​നി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളൊ​ന്നു​മി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വ്യ​ക്തി​ക്കെ​തി​രെ​യും വാ​ർ​ത്ത ന​ൽ​കി​യ ചാ​ന​ലി​നെ​തി​രെ​യും മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up