x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജർമൻ ഗ്രാമത്തിൽ കാട്ടുതീ പടരുന്നു; ജനങ്ങളെ ഒഴിപ്പിച്ചുമാറ്റി

വെബ് ഡെസ്ക്
Published: August 14, 2026 06:47 PM IST | Updated: August 14, 2026 06:47 PM IST

കാട്ടുതീ അണയ്ക്കാനുള്ള ശ്രമം.


ബെർലിൻ: പടിഞ്ഞാറൻ ജർമനിയിൽ ബെൽജിയൻ അതിർത്തിയോടു ചേർന്ന ഗെയ് ഗ്രാമത്തിൽ കാട്ടുതീ പടരുന്നു. ഇവിടെ താമസിച്ചിരുന്ന രണ്ടായിരം പേരെ വെള്ളിയാഴ്ച പുലർച്ചെ അടിയന്തരമായി ഒഴിപ്പിച്ചു.
അവശ്യസാധനങ്ങളും തിരിച്ചറിയൽ രേഖകളും മരുന്നും മാത്രം കയ്യിലെടുത്താൻ മതിയെന്നാണ് ഗ്രാമീണരോട് നിർദേശിച്ചത്. സമീപത്തെ പ്രൈമറി സ്കൂളിൽ തയാറാക്കിയ അഭയകേന്ദ്രത്തിലേക്കു മാറ്റിയത്.
ഗ്രാമത്തോടു ചേർന്ന വനത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്തു വീണ ബോംബുകളുണ്ടെന്നാണ് കരുതുന്നത്. തീപടരുന്നതിനിടെ ഇടയ്ക്കിടെ സ്ഫോടനങ്ങളുണ്ടായി.

Tags : wildfire Germany

Recent News

Corehub Up