ദ്രൗപതി മുർമു
ന്യൂഡൽഹി: രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് നാം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ആധുനിക ഇന്ത്യയുടെ കുതിപ്പിൽ വികസനത്തിന്‍റെ നേട്ടങ്ങൾ സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തിച്ചേരേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യം 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായാണ് രാഷ്ട്രപതിയുടെ സന്ദേശം. ഇത് ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന സര്‍ക്കാരാണെന്നും രാഷ്ട്രപതി പരാമര്‍ശിച്ചു.
രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. ഒൻപത് പേര്‍ക്ക് കീര്‍ത്തിചക്രയും ഏഴ് പേര്‍ക്ക് മരണാന്തര ബഹുമതിയും നല്‍കുമെന്ന് രാഷ്ട്രപതി അറിയിച്ചു. 19 പേര്‍ക്കാണ് ശൗര്യചക്ര.
Tags : President IndependenceDay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs