x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'മുഖ്യമന്ത്രി ലഹരി മാഫിയയുടെ തലവനോ?' പറവൂർ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

ഓൺലൈൻ ഡെസ്ക്
Published: August 14, 2026 06:13 PM IST | Updated: August 14, 2026 06:13 PM IST

ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്

കൊച്ചി: ലഹരി കേസ് പ്രതിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ പറവൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് സംഘർഷഭരിതമായി.

മുഖ്യമന്ത്രി ലഹരി മാഫിയാ സംഘങ്ങളുടെ തലവനോ എന്ന ചോദ്യമുയർത്തുന്ന ബാനറുകളുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായെത്തിയത്.

ഓഫീസിന് മുന്നിൽ പോലീസ് തീർത്ത ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ രംഗം സംഘർഷത്തിലേക്ക് നീങ്ങി. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കാൻ തുനിഞ്ഞതിനെ തുടർന്ന് പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.

Tags : ChiefMinister DrugMafia DYFI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up