പ്രതീകാത്മക ചിത്രം
കൊച്ചി: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിൽനിന്ന് ടിടിഇയെ തള്ളിയിടാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശികളായ കെ.ഡി. ബാബു, ശ്രീരാജ് എന്നിവരെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കസ്റ്റഡിയിലെടുത്തത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്.
ഡിഎൽ 1 കോച്ചിൽ അംഗപരിമിതർക്കായി സംവരണം ചെയ്ത സീറ്റിൽ ഇരിക്കുകയായിരുന്ന ഇരുവരോടും പ്ലാറ്റ്ഫോമിൽ നിന്നു സംശയം തോന്നി ടിടിഇ ടിൻസൺ തോമസ് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ ടിടിഇയെ തള്ളിയിടാനും ട്രെയിനിന്‍റെ വാതിൽ ഉള്ളിൽ നിന്നു ശക്തിയായി അടയ്ക്കാനും ശ്രമിച്ചു.
ഈ സമയം ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. വാതിലിൽ പിടിച്ചു തൂങ്ങിക്കിടന്നതിനാൽ മാത്രമാണ് ടിൻസൺ വലിയൊരു അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. അദ്ദേഹത്തിന്‍റെ നിലവിളിയും വാതിലിൽ തൂങ്ങിക്കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ട ട്രെയിൻ മാനേജർ ഉടൻ തന്നെ എമർജൻസി ബ്രേക്ക് ഉപയോഗിച്ചു ട്രെയിൻ നിർത്തുകയായിരുന്നു.
സംഭവത്തിനു പിന്നാലെ ടിൻസൺ തോമസ് ദക്ഷിണ റെയിൽവേ ഉന്നത അധികാരികൾക്കു രേഖാമൂലം പരാതി നൽകി.
Tags : Train TTE Jan Shatabdi Express Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash